2 - സഹായതേട്ടം അല്ലാഹുവിനോട് മാത്രം - ഇമാം നവവി (റ)

" സഹായതേട്ടം അല്ലാഹുവിനോട് മാത്രം "
ഇമാം നവവി (റ)
-------------------


പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്ത ഒരു ഹദീസ് കാണുക 


عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: "يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف

(رواه الترمذي وقال: حسن صحيح)

(   شرح أحاديث الأربعين النووية - حديث رقم 19  )


“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.” 

( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 
എന്ന ഗ്രന്ഥത്തിലെ 1 9 മത്തെ ഹദീസ് )

ഇമാം തിര്‍മിദി , അദ്ധേഹത്തിന്റെ ഹദീസ് ഗ്രന്ഥമായ സുനനുത്തിര്‍മിദിയില്‍   അഥവാ ജാമിഅത്തിര്‍മിദിയില്‍ 2516 മത്തെ ഹദീസായി ഇത് ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണെന്ന് വിധിക്കുകയും  ചെയ്തു. 

“നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ വല്ലതും ചോദിക്കുന്നുവെങ്കില്‍അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക.”

 എന്ന ഈ ഹദീസിന്റെ ശര്‍ഹില്‍ ഇമാം നവവി (റ) പറയുന്നു :

قوله صلى الله عليه وسلم : (( إذا سألت فاسأل الله)) إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم فيقول : اللهم حنن علينا قلوب عبادك وإمائك ، و ما أشبه ذلك ، ولا يدعو الله تعالى باستغنائه عن الخلق لأنه صلى الله عليه وسلم سمع علياً يقول : اللهم اغننا عن خلقك فقال : (( لا تقل هكذا فإنالخلق يحتاج بعضهم إلى بعض ، ولكن قل : اللهم اغننا عن شرار خلقك )) وأما سؤال الخلق والاعتماد عليهم فمذموم ، ويروى عن الله تعالى في الكتب المنزلة : أيقرع بالخواطر باب غيري وبابي مفتوح ؟ أم هل يؤمل للشدائد سواي وأنا الملك القادر ؟ لأكسونَّ من أمل غيري ثوب المذلة بين الناس ... الخ .



അര്‍ത്ഥം - 
“നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക” എന്ന നബിവചനം സൂചിപ്പിക്കുന്നത്, ഒരു അടിമ ഒരിക്കലും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നാണ്. മാത്രമല്ല, തന്റെ എല്ലാ കാര്യത്തിലും അവന്‍ അല്ലാഹുവിനെ അവലംബിക്കണം എന്നാണ്. അവന്‍ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കില്‍ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം. ഹിദായത്ത്, ഇല്‍മ്, ഖുര്‍ആനിലും സുന്നത്തിലും വിജ്ഞാനം, രോഗശമനം ആരോഗ്യം, ഭൗതിക പരീക്ഷണങ്ങളില്‍ നിന്നും സൗഖ്യം, പരലോക ശിക്ഷയില്‍ നിന്നും മോക്ഷം  എന്നിവ  ഉദാഹരണങ്ങളാണ്.
 ഇനി അവന്റെ  ആവശ്യം, സാധാരണഗതിയില്‍ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്ന കാര്യങ്ങളാണെങ്കില്‍, അഥവാ ഭരണാധികാരികള്‍,  തൊഴിലുടമകള്‍, നിര്‍മ്മാണശാലകളുടെ ഉടമസ്ഥര്‍, എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍, അവരുടെ മനസ്സുകളെഅവന്റെ ( ചോദിക്കുന്നവന്റെ ) മേല്‍ അനുകമ്പയുണ്ടാക്കാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”

ഇത്തരത്തില്‍ അല്ലാഹു അല്ലാത്ത സൃഷ്ടികളെ അവലംബിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇമാം നവവി (റ) തുടരുന്നു:  

“സൃഷ്ടികളോട് ചോദിക്കുന്നതും അവരെ അവലംഭിക്കുന്നതും അധിക്ഷേപാര്‍ഹമായ നടപടിയാണ്. വേദങ്ങളില്‍ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “എന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നു കിടന്നിട്ടും അവന്‍ തന്റെ ഹൃദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങള്‍ മുട്ടുകയാണോ, ? ഞാന്‍ എല്ലാറ്റിനും കഴിവുറ്റ രാജാധിരാജനായിരിക്കെ വിപല്‍ഘട്ടങ്ങളില്‍ മറ്റുള്ളവരിലാണോ അവന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്, ഇതരരില്‍ പ്രതീക്ഷയര്‍പ്പിച്ചവനെ ഞാന്‍ നിന്ദ്യതയുടെ മേലാടയണിയിക്കും; തീര്‍ച്ച! "


( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 
എന്ന ഗ്രന്ഥത്തില്‍ നിന്ന് )

അല്ലാഹുവിനോട് മാത്രമേ സഹായതേട്ടം പാടുള്ളൂ എന്ന് പറയുമ്പോള്‍ ”അപ്പോള്‍ നിങ്ങള്‍ ഡോക്ടറെ കാണാറില്ലേ, കാശ് കടം ചോദിക്കാറില്ലേ “ എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നവര്‍ ഇമാം നവവി (റ) യുടെ ഈ വരികള്‍ ഒരൊറ്റ തവണ വായിച്ചാല്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാകും. അത്രക്കും വ്യക്തവും ലളിതവുമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചിരിക്കുന്നത്. എന്നിട്ടും സത്യം മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ വ്യക്തമായ വഴികേടില്‍ തന്നെയാണ്. നാഥാ ..! കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുന്നവരുടെ കൂട്ടത്തില്‍ നീ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ ..!


Popular posts from this blog

ഇമാം ഷാഫി ( رحمه الله )