2 - നമസ്കാരത്തിലെ കൈ കെട്ടല്‍


നമസ്കാരത്തിലെ കൈ കെട്ടല്‍

 ---------

നമസ്കാരത്തില്‍ ചില ആളുകള്‍ വയറിന്മേല്‍ കൈകെട്ടുന്നു മറ്റുചിലര്‍ പൊക്കിളിനു താഴെ അടിവയറില്‍ കയ്കെട്ടുന്നു. എന്നാല്‍ പ്രമാണങ്ങള്‍ എന്താണ് പറയുന്നത്. 
ഇവ രണ്ടും തന്നെ പ്രവാചക ചര്യക്ക്‌ എതിരാണ്, പരിശുദ്ധ ഖുര്‍ആനിന്‍റെ സൂചനക്കും. അല്ലാഹു പറയുന്നു: 

فصل لربك وانحر 
"നീ നിന്റെ രക്ഷിതാവിനു വേണ്ടി നമസ്കരിക്കുകയും നെഞ്ചിന്‍മേല്‍ കയ്ക്കെട്ടുകയും ചെയ്യുക" 
(ഇപ്പ്രകാരമാണ് അലി(റ) ഈ ആയത്തിനു അര്‍ഥം നല്‍കുന്നത്)

മറ്റൊരു ഉദ്ധരണി കാണുക 

ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയതില്‍ അലി(റ) "തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം 'വന്ഹര്‍' എന്ന പത്തിനു നല്‍കുന്നു" 
( ബുഖാരി തന്‍റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

മറ്റൊരു ഉദ്ധരണി കാണുക 

ഇബ്ന്‍ ജരീര്‍(റ) നാലു പരമ്പരയിലൂടെ ഈ അര്‍ഥം അലി(റ) നിന്ന് ഉദ്ധരിക്കുന്നു.
"അദ്ദേഹം ഈ ആയത്തോതി നമസ്കരിക്കുന്ന മനുഷ്യന്മാരോട് നെഞ്ചിന്റെ മുകളില്‍ കൈകെട്ടാന്‍ കല്പ്പിക്കാറുണ്ട്" .
(ഇബ്ന്‍ ജരീര്‍ 10 /210)

മറ്റൊരു ഉദ്ധരണി കാണുക 

وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
(فَصَلّ لِرَبّكَ وَأنحَر) 
قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിരും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് 
فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. 
(ദാറുല്‍ മന്‍സൂര്‍ 8 /650 )

മറ്റൊരു ഉദ്ധരണി കാണുക 

وائل بن حجر قال : صليت مع رسول الله - صلى الله عليه وسلم - ووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه 

"വാഇലുബ്നു ഹജര്‍(റ) നിവേദനം: ഞാന്‍ നബി(സ)യോടൊപ്പം നമസ്കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു."
(ഇബ്ന്‍ കുസയ്മ).

രണ്ടാം ശാഫീ എന്നറിയപ്പെടുന്ന ഇമാം നവവി(റ) ഈ ഹദീസിനെ സ്വഹീഹായി അന്ഗീകരിക്കുന്നുണ്ട്.
(ശറഹുല്‍ മുഹദ്ധബ് 3/313)

ചില കിതാബുകളില്‍ നെഞ്ചിന്റെ താഴെ എന്നുണ്ടല്ലോ എന്ന് ചില ആളുകള്‍ പറയുന്നു. അതിന്റെ ഉദ്ദേശം എന്താണെന്ന് കിതാബുകളില്‍ തന്നെ പറയുന്നു.

കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവരണ്ടും ഏറ്റവും ശ്രേഷ്ട്ടമായ അവയവത്തിനു മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്. 
(നിഹായ 1 /408, ജമാല്‍: 1 /141 , അസന 1/145, ബാഫളല്‍ 1/195)

റസൂല്‍(സ) പറഞ്ഞു: "അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.'' (ബുഖാരി, മുസ്ലിം) 

മറ്റൊരു ഉദ്ധരണി കാണുക 

حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : " رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ " , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ .
(مسند أحمد )

"ഖബീസത് ഇബ്നു ഹുല്‍ബ് നിവേദനം :- നബി (സ) നമസ്കാരാനന്തരം ഇടത്തോട്ടും വലത്തോട്ടും പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.ഇവ (രണ്ട് കയ്യും ) നെഞ്ചില്‍ മേല്‍ വെച്ചതായും ഞാന്‍ കണ്ടു റിപ്പോര്‍ട്ടറായ യഹ്യ വലതുകൈ ഇടതുകയ്യിന്മേല്‍ കെണ്‌പ്പിന്മേല്‍ വെച്ച കാണിച്ചു ത്തരികയും ചെയ്തു "
(അഹമദ് 5/226)

മറ്റൊരു ഉദ്ധരണി കാണുക 

حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره 
( تفسير الطبري » تفسير القرطبي )

അലി(റ) നിന്ന് 
(فصل لربك وانحر ) എന്ന ആയത്തിന് ഒരാള്‍ തന്‍റെ വലതു കൈ ഇടതുകയ്യുടെ മദ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. 
( തഫ്സീര്‍ ത്വബരീ ,തഫ്സീര്‍ ഖുര്‍തുബീ )

"അലി (റ) നിവേദനം: ഫസ്വല്ലി ലിറബ്ബിക വൻഹർ എന്ന ആയത്തുകൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് നെഞ്ചിന്മേൽ വെക്കുക എന്നതാണ് "(ബൈഹഖിയുടെ സുനനുൽ ഖുബ്റ: 2385)

മറ്റു ശാഫിഈ ഗ്രന്ഥങ്ങളില്‍ 
----------



 പിന്നീട് കൈകള്‍ രണ്ടും (നെഞ്ജിലേക്ക്) താഴ്തെണ്ടാതാണ് ..
(പത്ത്കിത്താബ് പരിഭാഷ:അബ്ദുല്‍അസീസ്‌ മുസ്ലിയാര്‍ പൊന്നാനി ) 

കൈകള്‍ രണ്ടുംഉയര്‍ത്തി മറ്റു നമസക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തുനമസ്ക്കാരത്തിലും നെഞ്ജ്ജിന്മേല്‍ വെക്കേണ്ടതാണ് .
(മഹല്ലി പരിഭാഷ) (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ)

അപ്രകാരം നെജ്ജതുനിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരുപ്രാവശ്യം ആണ്.
(ഫത്‌ഹുല്‍മുഈന്‍ പരിഭാഷ) 

നോക്കൂ.... ! നമസ്കാരത്തില്‍ നെഞ്ചില്‍ കൈ കെട്ടുക എന്നത് ഒരുപാട് സഹീഹായ പരമ്പരകളിലൂടെയും ശാഫിഈ  ഗ്രന്ഥങ്ങളിലൂടെയും സ്ഥിരപ്പെട്ടതാണ് . ആ സുന്നത്ത് എടുക്കുന്നവരെ പരിഹസിക്കുന്നതിന്നും പുച്ചിക്കുന്നതിന്നും പകരം സത്യം മനസ്സിലാക്കി  സുന്നത്തിലേക്ക് മടങ്ങുക .
അല്ലാഹു അനുഗ്രഹിക്കട്ടെ !







Popular posts from this blog

ഇമാം ഷാഫി ( رحمه الله )