7. മയ്യിത്തിന്നരികില്‍ നല്ലത് പറയുക - ഇമാം നവവി (റ)

മയ്യിത്തിന്നരികില്‍ നല്ലത് പറയുക 

----------------------

ഖുര്‍ആന്‍ ഓതി മയ്യിത്തിന്നു ഹദിയ ചെയ്‌താല്‍ അതിന്‍റെ പ്രതിഫലം  മയ്യിത്തിന് ലഭിക്കും എന്നതിന് തെളിവുണ്ടാക്കാന്‍ വേണ്ടി നമ്മുടെ ഉസ്താദുമാര്‍ ദുര്‍വ്യാഖ്യാനിക്കാരുള്ള ഒരു ഹദീസാണ് 

إذا حضرتم المريض أو الميت فقولوا خيرًا

 “നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അടുത്ത ചെന്നാല്‍ നല്ലത് പറയുക”

ഒരു മുഴുവന്‍ ഹദീസിന്‍റെ പകുതുയിലേറെ ഭാഗവും ഒഴിവാക്കിക്കൊണ്ട് , .. "നല്ലതെന്ന് " പറഞ്ഞാല്‍ അത് ഖുര്‍ആനല്ലേ ? എന്നൊക്കെ പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാരുണ്ട് . എന്നാല്‍ ഒരു സത്യവിശ്വാസി അത്തരം തെറ്റിദ്ധാരണകളില്‍ വീഴില്ല തന്നെ .

ഇനി   ആ ഹദീസിന്‍റെ മുഴുവന്‍ ഭാഗവും നമുക്കൊന്ന്  പരിശോദിക്കാം 

عن أم سلمة قالت قال رسول الله صلى الله عليه وسلم "إذا حضرتم المريض أو الميت فقولوا خيرًا فإن
الملئكة يؤمنون على ما تقولون قالت فلما مات أبو سلمة أتيب النبيّ صلى الله عليه وسلم فقلت يا
رسول الله إن أبا سلمة قد مات قال قولي "أللهم اغفر لي وله وأعقبني منه عقبى حسنة قالت فقلت
فأعقبني الله من هو خير لي منه محمدًا صلى الله عليه وسلم  

അര്‍ത്ഥം :-  “ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നിങ്ങള്‍ നല്ലത് പറയുക !  തീര്‍ച്ചയായും മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന്ന് ആമീന്‍ പറയും. ഉമ്മുസലമ(റ) പറയുന്നു. (എന്റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍ ഞാന്‍ റസൂല്‍ (സ) യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം, അബൂസലമ (റ) മരണപ്പെട്ടിരിക്കുന്നു. നബി (സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ ! അദ്ദേഹത്തിനു പകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു.”

(സഹീഹ്  മുസ്ലിം )

ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നതിനു തെളിവുണ്ടാക്കാന്‍ വേണ്ടി  ഒരു ഹദീസിന്റെ മുഴുവനും ഉദ്ധരിച്ചില്ല എന്ന് മാത്രമല്ല ഒരു വാചകത്തിന്റെ അല്‍പഭാഗം മാത്രമായ  

“നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്റെയോ അടുത്ത ചെന്നാല്‍ നല്ലത് പറയുക”  

എന്ന് മാത്രം ഉദ്ധരിക്കുകയും അതിന്ന് ശേഷം വരുന്ന

“തീര്‍ച്ചയായും മലക്കുകള്‍ നിങ്ങള്‍ പറയുന്നതിന്ന് ആമീന്‍ പറയും.” 

എന്നത് വിട്ടുകളയുകയും ചെയ്തു. 
മാത്രമല്ല അതിന്നു ശേഷം വരുന്ന വരികളില്‍

“അല്ലാഹുവേ! എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ ! അദ്ദേഹത്തിനു പകരം ഉത്തമനായ ഒരു പിന്‍ഗാമിയെ എനിക്ക് നീ പ്രദാനം ചെയ്യേണമേ ! “ ഇങ്ങനെയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പറയുന്നതായും  പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി (സ) യെ അല്ലാഹു എനിക്ക് തുണയാക്കിത്തന്നു.” 
എന്ന് ഉമ്മു സലമ പറയുന്നുമുണ്ട്. ഇത്രയും ഭാഗം ഒഴിവാക്കിയാണ് ഈ ഹദീസ് അവരുടെ ഇഷ്ടത്തിനനുസരിച്ച് ദുര്‍വ്യാഖ്യ നിക്കുന്നത്. 

മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസില്‍ നിന്നും നമുക്ക് ചില കാര്യങ്ങള്‍ നിസ്സംശയം മനസ്സിലാക്കാം 
1 രോഗിയുടെ സമീപത്ത് ചെന്നാല്‍ നല്ലത് പറയുക
2 മയ്യിത്തിന്റെ സമീപത്ത് ചെന്നാലും നല്ലത് പറയുക 
3 നമ്മള്‍ പറയുന്നതിന്ന് മലക്കുകള്‍ ആമീന്‍ പറയുന്നതാണ്
 4 അബുസലമ മരണപ്പെട്ടപ്പോള്‍ നബി (സ) ഉമ്മു സലമക്ക് പഠിപ്പിച്ചു കൊടുത്തത് ഖുര്‍ആന്‍ ഒതുവാനല്ല. മറിച്ച്, ഒരു പ്രാര്‍ഥനയാണ് .
5 മലക്കുകള്‍ ആമീന്‍ പറയുകയും ഉമ്മുസലമക്ക് പഠിപ്പിച്ചു കൊടുത്തത് ഒരു പ്രാര്‍ത്ഥന ആയതിനാലും “നല്ലത് പറയുക” എന്നത് കൊണ്ട് ഉദ്ദേശം പ്രാര്‍ഥനയാണെന്നും ഖുര്‍ആന്‍ ഒതുവാനല്ല എന്നും വ്യക്തമാകുന്നു. 
ചുരുക്കിപ്പറഞ്ഞാല്‍ “ഏറ്റവും ഉത്തമമായ സംസാരം അല്ലാഹുവിന്റെ കിതാബാകുന്നു” എന്ന വചനം അസ്ഥാനത്ത് ഉദ്ധരിച്ച്  തെളിവൊപ്പിക്കാന്‍ വേണ്ടിയാണ്, മറ്റൊരു ഹദീസിന്റെ മുക്കാല്‍ ഭാഗവും വിട്ടുകളഞ്ഞത്.അല്ലാഹു നമ്മെ നേര്‍മാര്‍ഗത്തില്‍ തന്നെ നില നിര്‍ത്തട്ടെ !       

ഇനി ഈ ഹദീസുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിലെ പ്രശസ്സ്ഥ പണ്ഡിതന്‍ ഇമാം നവവി (റ) ഈ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നത് പ്രത്യാകം ശ്രദ്ധിക്കുക 


قَوْلُهُ-صَلَّى اللَّهُ عَلَيْهِ وَسَلَّمَ:( إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ ) فِيهِ النَّدْبُ إِلَى قَوْلِ الْخَيْرِ حِينَئِذٍ مِنَ الدُّعَاءِ وَالِاسْتِغْفَارِ لَهُ وَطَلَبِ اللُّطْفِ بِهِ وَالتَّخْفِيفِ عَنْهُ وَنَحْوِهِ ، وَفِيهِ حُضُورُ الْمَلَائِكَةِ حِينَئِذٍ وَتَأْمِينُهُمْ  
( صحيح مسلم » كتاب الجنائز » باب ما يقال عند المريض والميت )


       അര്‍ത്ഥം :- “നിങ്ങള്‍ രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് വന്നാല്‍ നല്ലത് പറയുക ! ”എന്ന നബി (സ) യുടെ നിര്‍ദേശത്തില്‍ നിന്നും മനസ്സിലാകുന്നത് ആ സന്ദര്‍ഭങ്ങളില്‍ അവനുവേണ്ടി പ്രാര്‍ഥിക്കുക ,അവന്റെ പാപമോചനത്തിന് വേണ്ടി തേടുക , അവനോട് കരുണ കാണിക്കാനും, അവന്റെ വിഷമങ്ങളെ ലഘൂകരിക്കാനും, അല്ലാഹുവിനോട് ആവശ്യപ്പെടുക തുടങ്ങിയവ സുന്നത്താകുന്നു എന്നാണ്.ആ സന്ദര്‍ഭത്തില്‍ മലക്കുകളുടെ സാന്നിദ്ധ്യവും, അവരുടെ ആമീന്‍ പറച്ചിലും ഉണ്ടാകുമെന്നും ഈ പ്രസ്താവനിയിലുണ്ട്.“ 
 ( ശറഹുല്‍ മുസ്ലിം )

നോക്കൂ. ഇതിലെവിടെയാണ് മയ്യിത്തിന്നരികില്‍ ഖുര്‍ആന്‍ ഓതുവാനുള്ള തെളിവ് ? എന്നാല്‍ ഈ സമ്പ്രദായം ഖുര്‍ആനോ സുന്നത്തോ പഠിപ്പിക്കാത്ത ഒന്നാണെന്നും ശാഫിഈ മദ്ഹബും ഇതംഗീകരിക്കുന്നില്ല എന്നും മയ്യിത്തിന്റെയും രോഗിയുടെയും അരികില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്നും ഇമാം നവവിയുടെ ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഈ വിഷയത്തില്‍ സത്യം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അത് സ്വീകരിക്കലാണ് നന്മ .
അല്ലാഹു അനുഗ്രഹിക്കട്ടെ !



Popular posts from this blog

ഇമാം ഷാഫി ( رحمه الله )