1 - ഖബര്‍ കെട്ടിപ്പൊക്കല്‍ - ഇമാം ശാഫി (റ)
-------------
وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ
" മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”
ത്വാവൂസ് (റ) ല്‍ നിന്ന് നിവേദനം : ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.''
ഇമാം ശാഫി വീണ്ടും പറയുന്നു :
"മക്കയിലെ ഭരണാധികാരികള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപ്പെട്ടവയെല്ലാം തകര്‍ത്തുകളയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട് . ഫുഖ്‌ഹാക്കള്‍ ആരും തന്നെ അതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടില്ല "
( الأم للشافعي » كتاب الجنائز » باب الدفن » باب ما يكون بعد الدفن )
( قَالَ الشَّافِعِيُّ ) : وَيُسَطَّحُ الْقَبْرُ ، وَكَذَلِكَ بَلَغَنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ سَطَّحَ قَبْرَ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصًى مِنْ حَصَى الرَّوْضَةِ } ، وَأَخْبَرَنَا إبْرَاهِيمُ بْنُ مُحَمَّدٍ عَنْ جَعْفَرِ بْنِ مُحَمَّدٍعَنْ أَبِيهِ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَشَّ عَلَى قَبْرِ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصْبَاءَ } ، وَالْحَصْبَاءُ لَا تَثْبُتُ إلَّا عَلَى قَبْرٍ مُسَطَّحٍ ، وَقَالَ بَعْضُ النَّاسِ : يُسَنَّمُ الْقَبْرُ ، وَمَقْبَرَةُ الْمُهَاجِرِينَ ، وَالْأَنْصَارِ عِنْدَنَا مُسَطَّحٌ قُبُورُهَا ، وَيُشْخَصُ مِنْ الْأَرْضِ نَحْوٌ مِنْ شِبْرٍ ، وَيَجْعَلُ عَلَيْهَا الْبَطْحَاءَ مَرَّةً وَمَرَّةً تُطَيَّنُ ، وَلَا أَحْسِبُ هَذَا مِنْ الْأُمُورِ الَّتِي يَنْبَغِي أَنْ يَنْقُلَ فِيهَا أَحَدٌ عَلَيْنَا ، وَقَدْ بَلَغَنِي عَنْ الْقَاسِمِ بْنِ مُحَمَّدٍ قَالَ : رَأَيْت قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبِي بَكْرٍ ، وَعُمَرَ مُسَطَّحَةً
”ഖബറിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ഖബര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ഖബറിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ.
ചിലര്‍ പറയുന്നത് ഖബര്‍ കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ്
പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”
( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )
ഇനി അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ മുക്തസര്‍ മുസ്നിയില്‍ പറയുന്നത് നോക്കൂ
ചിലര്‍ പറയുന്നത് ഖബര്‍ കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ്
പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”
( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )
ഇനി അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ മുക്തസര്‍ മുസ്നിയില്‍ പറയുന്നത് നോക്കൂ
وَلَا أُحِبُّ أَنْ يُرَدَّ فِي الْقَبْرِ أَكْثَرُ مِنْ تُرَابِهِ لِئَلَّا يَرْتَفِعَ جِدًّا، وَيُشْخَصُ عَنْ وَجْهِ الْأَرْضِ قَدْرَ شِبْرٍ وَيُرَشُّ عَلَيْهِ الْمَاءُ وَيُوضَعُ عَلَيْهِ الْحَصْبَاءُ وَيُوضَعُ عِنْدَ رَأْسِهِ صَخْرَةٌ، أَوْ عَلَامَةٌ مَا كَانَتْ فَإِذَا فَرَغَ مِنْ الْقَبْرِ فَقَدْ أَكْمَلَ وَيَنْصَرِفُ مَنْ شَاءَ وَمَنْ أَرَادَ أَنْ يَنْصَرِفَ إذَا وُورِيَ فَذَلِكَ لَهُ وَاسِعٌ (قَالَ) : وَبَلَغَنَا «عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ سَطَّحَ قَبْرَ ابْنِهِ إبْرَاهِيمَ - عَلَيْهِ السَّلَامُ - وَوَضَعَ عَلَيْهِ حَصْبَاءَ مِنْ حَصْبَاءِ الْعَرْصَةِ وَأَنَّهُ - عَلَيْهِ السَّلَامُ - رَشَّ عَلَى قَبْرِهِ» وَرُوِيَ عَنْ الْقَاسِمِ قَالَ رَأَيْت قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ
وَسَلَّمَ - وَأَبِي بَكْرٍ وَعُمَرَ مُسَطَّحَةً (قَالَ) : وَلَا تُبْنَى الْقُبُورُ وَلَا تُجَصَّصُ
ഇമാം ശാഫി (റ) പറഞ്ഞു :
"ഖബര്‍ ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ ഉയര്‍ത്തണം .അതിനേക്കാള്‍ കൂടുതല്‍ ഉയരാതിരിക്കാന്‍ ഖബറിന് വേണ്ടി കുഴിച്ചെടുത്ത മണ്ണല്ലാതെ മറ്റു മണ്ണ് ഖബറിലേക്ക് മടക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല "
അദ്ദേഹം തുടരുന്നു :
"നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പരത്തിയതായും ശേഷം നബി (സ) അവരുടെ ഖബരിന്നു മുകളില്‍ ആ പ്രദേശത്ത് നിന്നുള്ള ചരല്‍ നിരത്തിയതായും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട് "
"നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയതായി ഖാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് ."
ഇമാം ശാഫി തുടരുന്നു :
"ഖബറുകള്‍ തേപ്പ് നടത്തുകയോ കെട്ടിയുണ്ടാക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല "
( مختصر المزني - كِتَابُ الْجَنَائِزِ - بَابُ عَدَدِ الْكَفَنِ وَكَيْفَ الْحَنُوطُ )
നോക്കൂ ..ഇമാം ഷാഫി (റ) യുടെ ഈ വരികളില്‍ നിന്ന് നമുക്കെന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത് ?
ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന ഭയത്താല്‍ പുറത്ത് നിന്നുള്ള മണ്ണുപോലും ഖബറിന്നു മുകളിലേക്ക് ഇടരുതെന്നാണ് ഇമാം പറയുന്നത് .
മാത്രവുമല്ല മഹാന്മാരുടെ ഖബറുകള്‍ കെട്ടിപ്പൊക്കാമെന്ന വാദവും ഇമാം ശാഫി (റ) തകര്‍ത്തുകളഞ്ഞു . അദ്ദേഹം പറയുന്നത് നബി (സ) യുടെയും അബൂബക്കര്‍ (റ) യുടെയും ഉമര്‍ (റ) യുടെയും ഖബറുകളും പരത്തിയിട്ടാണെന്നും അദ്ദേഹം പറയുന്നു.
മാത്രവുമല്ല മുഹാജിറുകളുടെയും അന്സാരുകളുടെയും ഖബറുകളും
നബി (സ) യുടെ മകന്‍ ഇബ്രാഹീമിന്റെ ഖബര്‍ പോലും ഇപ്രകാരമാണ് ചെയ്തിട്ടുള്ളത് എന്നും ഇമാം ശാഫി (റ) പറയുന്നു.
ചിന്തിക്കുക .ലോകത്ത് ഇവരെക്കാളും വലിയ മഹാന്മാരും ഔലിയാകളുമുണ്ടോ ..?
നബി (സ) യുടെ കല്‍പ്പനക്ക് എതിരായി നിര്‍മ്മിക്കപ്പെട്ട ഖബരുകലെല്ലാം അവിടത്തെ ഭരണാധികാരികളും ഫുഖ്‌ഹാക്കളും പൊളിച്ചു കളഞ്ഞതായും ഇമാം ശാഫി (റ) നമ്മെ ഓര്‍മ്മപെടുത്തുന്നു .
മാത്രമല്ല അത്തരം കാര്യങ്ങള്‍ അഹങ്കാരന്ത്തിന്റെ അടയാളമാനെന്നും , എന്നാല്‍ ഖബര്‍ അതിനുള്ളതല്ല എന്നും ഇമാം പഠിപ്പിക്കുന്നു .
ഇനി നമ്മള്‍ കേരളത്തിലെയും മറ്റും കെട്ടിപ്പോക്കിയതും കുമ്മായമിട്ടതും പട്ടുവിരിച്ചതും പൂമാലയിട്ടതും വിളക്ക് കത്തിച്ചു വെച്ചതുമായ ഖബറുകളെ, ഇമാം ഷാഫി (റ) യുടെ ഈ വരികളുമായി ഒന്ന് താരതമ്യം ചെയ്ത് നോക്കുക.
സത്യം മനസ്സിലാക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ !