1 - സഹായതേട്ടം അല്ലാഹുവിനോട് മാത്രം - ഇമാം സുയൂഥി (റ)
സഹായതേട്ടം അല്ലാഹുവിനോട് മാത്രം
-----------------------------------------------------
അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തെ പറ്റി പ്രശസ്ഥ ശാഫീ പണ്ഡിതനായ ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അല്‍ അംറുബിന്‍ ഇത്തിബാഇല്‍ പറയുന്നു
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
"നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)
അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തിനായി പല ദുര്‍ബല സംഭവങ്ങളെയും തെളിവാക്കുമ്പോള്‍, അത്തരം സംഭവങ്ങളെ പാടെ നിഷേധിക്കുകയും, സഹായതേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളുവെന്നും ഇമാം സുയൂഥി (റ) പറയുന്നു. മാത്രമല്ല, അതാണ് യഥാര്‍ത്ഥ തൗഹീദെന്നും,സലഫുസ്വാലിഹീങ്ങളുടെ പാതയെന്നും, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ അതാണ് പിന്‍പറ്റണ്ടതെന്നും ഇമാം സുയൂഥി (റ) നമ്മോട് പറയുന്നു.