7 - സ്ത്രീ പള്ളിപ്രവേശം - ഇബ്നുഹജര്‍ അസ്ഖലാനി (റ)
സ്ത്രീ പള്ളിപ്രവേശം - ഇബ്നുഹജര്‍ അസ്ഖലാനി (റ)
----------------------
ഇസ്ലാമികലോകത്തെ പ്രഗല്‍ഭപണ്ഡിതരില്‍ ഒരാളാണ് ഇബ്നു ഹജര്‍ അസ്ഖലാനി (റ). സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് അദേഹത്തിന്‍റെ നിലപാട് നമുക്കൊന്ന് പരിശോധിക്കാം
സ്ത്രീകളെ പള്ളിയില്‍ നിന്നും തടയാന്‍ വേണ്ടി ഉദ്ധരിക്കുന്ന ഹദീസുകളില്‍ ഒന്നാണ് ആയിശ (റ) യില്‍ നിന്നുള്ള ഹദീസ് .
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ بْنِ قَعْنَبٍ، حَدَّثَنَا سُلَيْمَانُ، - يَعْنِي ابْنَ بِلاَلٍ - عَنْ يَحْيَى، - وَهُوَ ابْنُ سَعِيدٍ - عَنْ عَمْرَةَ بِنْتِ عَبْدِ الرَّحْمَنِ، أَنَّهَا سَمِعَتْ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم تَقُولُ لَوْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى مَا أَحْدَثَ
النِّسَاءُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ . قَالَ فَقُلْتُ لِعَمْرَةَ أَنِسَاءُ بَنِي إِسْرَائِيلَ مُنِعْنَ الْمَسْجِدَ قَالَتْ نَعَمْ .
ആയിശ(റ) നിവേദനം: അവര്‍ പറയുന്നു: സ്ത്രീകള്‍ ഉണ്ടാക്കുന്ന പുതിയ അനാചാരങ്ങളെക്കുറിച്ച് നബി(സ) ഗ്രഹിച്ചിരുന്നുവെങ്കില്‍ ബനു ഇസ്രായീല്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടഞ്ഞത് പോലെ സ്ത്രീകളെ തടയുമായിരുന്നു.
(ബുഖാരി. 1. 12. 828)
ഈ ഹദീസില്‍ നിന്ന് തന്നെ നബി (സ) യുടെ മരണശേഷവും സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു എന്നും പ്രവാചകന്‍ അവരെ തടഞ്ഞിട്ടില്ല എന്നും മനസ്സിലാക്കാം .ഹിജാബിന്‍റെ ആയത്തിന്‍റെ ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിട്ടില്ല എന്ന ഉസ്താദുമാരുടെ കള്ളവാദം ഇവിടെ തകരുകയാണ്.
ഇനി ഈ ഹദീസിനെ വ്യാഖ്യാനിക്കുന്നതോടൊപ്പം , ഇതുപോലെ സ്ത്രീകളെ പള്ളിയില്‍ നിന്നും വിലക്കുന്ന മറ്റു ഹദീസുകളും വിശദീകരിച്ചശേഷം , ഇബ്നുഹജർ അസ്ഖലാനി(റ) അദ്ദേഹത്തിന്‍റെ ഫത്ഹുല്‍ ബാരിയില്‍ പറയുന്നത് കാണുക
وَتَمَسَّكَ بَعْضُهُمْ بِقَوْلِ عَائِشَةَ فِي مَنْعِ النِّسَاءِ مُطْلَقًا وَفِيهِ نَظَرٌ ، إِذْ لَا يَتَرَتَّبُ عَلَى ذَلِكَ تَغَيُّرُ الْحُكْمِ لِأَنَّهَا عَلَّقَتْهُ عَلَى شَرْطٍ لَمْ يُوجَدْ بِنَاءً عَلَى ظَنٍّ ظَنَّتْهُ فَقَالَتْ " لَوْ رَأَى لَمَنَعَ " فَيُقَالُ عَلَيْهِ : لَمْ يَرَ وَلَمْ يَمْنَعْ ، فَاسْتَمَرَّ الْحُكْمُ حَتَّى أَنَّ عَائِشَةَ لَمْ تُصَرِّحْ بِالْمَنْعِ وَإِنْ كَانَ كَلَامُهَا يُشْعِرُ بِأَنَّهَا كَانَتْ تَرَى الْمَنْعَ . وَأَيْضًا فَقَدْ عَلِمَ اللَّهُ سُبْحَانَهُ مَا سَيُحْدِثْنَ فَمَا أَوْحَى إِلَى نَبِيِّهِ بِمَنْعِهِنَّ ، وَلَوْ كَانَ مَا أَحْدَثْنَ يَسْتَلْزِمُ مَنْعَهُنَّ مِنَ الْمَسَاجِدِ لَكَانَ مَنْعُهُنَّ مِنْ غَيْرِهَا كَالْأَسْوَاقِ أَوْلَى. وَأَيْضًا فَالْإِحْدَاثُ إِنَّمَا وَقَعَ مِنْ بَعْضِ النِّسَاءِ لَا مِنْ جَمِيعِهِنَّ ، فَإِنْ تَعَيَّنَ الْمَنْعُ فَلْيَكُنْ لِمَنْ أَحْدَثَتْ ، وَالْأَوْلَى أَنْ يُنْظَرَ إِلَى مَا يُخْشَى مِنْهُ الْفَسَادُ فَيُجْتَنَبُ لِإِشَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى ذَلِكَ بِمَنْعِ التَّطَيُّبِ وَالزِّينَةِ ، وَكَذَلِكَ التَّقَيُّدُ بِاللَّيْلِ كَمَا سَبَقَ
(فتح الباري شرح صحيح البخاري » أبواب صفة الصلاة » باب خروج النساء إلى المساجد بالليل والغلس )
അര്‍ത്ഥം :- "സ്ത്രീകളെ പള്ളികളില്‍നിന്ന് നിരുപാധികം തടയുവാൻവേണ്ടി ചിലർ ആഇശ(റ) യുടെ ഈ പ്രസ്താവനയെ പിടികൂടാറൂണ്ട്. ഇത് വിമർശിക്കപ്പെടേണ്ടതാകുന്നു. കാരണം ആ പ്രസ്താവനയുടെ ഫലമായി ഒരു മതവിധിക്ക് മാററം വരുകയില്ല. ഉണ്ടായിട്ടില്ലാത്ത ഒരു നിബന്ധനയോടാണ് ആയിശ(റ) അതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്. അവരുടെ ഒരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ,നബി(സ)കണ്ടിരുന്നെങ്കിൽ തടയുമായിരുന്നൂ എന്നാണല്ലോ അവർ പറഞ്ഞത്. അപ്പോൾ ഇപ്രകാരം അതിന്ന് മറുപടി പറയാം, നബി(സ) കണ്ടിട്ടില്ല. തടഞ്ഞിട്ടുമില്ല. അതിനാൽ നബി(സ)യുടെ കാലത്തുണ്ടായ ഒരു മതവിധി ശാശ്വതമായി നിലനിൽക്കും . മാത്രമല്ല, തടയണമെന്ന് അവർക്ക് അഭിപ്രായമുണ്ടെന്ന് അവരുടെ വാക്ക് തോന്നിപ്പിക്കുന്നുണ്ടെങ്കിലും തടയണമെന്ന് ആയിശ(റ)വ്യക്തമായി പറയുന്നുമില്ല. മാത്രമല്ല സ്ത്രീകൾ പിൽക്കാലത്ത് പുതിയതായി (ഇത്തരത്തിൽ വസ്ത്രവിധാനത്തിലും മറ്റും ഫിത്ന ) ഉണ്ടാക്കുന്നത് അല്ലാഹുവിന്ന് അറിയാമല്ലോ. എന്നിട്ടും അല്ലാഹു നബി(സ)ക്ക് തടയുവാൻ വഹ് യ് നൽകിയിട്ടില്ല. സ്ത്രീകൾ പുതുതായി നിര്മ്മിക്കുന്ന ഫിത്നകളാണ് അവരെ തടയുന്നതിന്ന് കാരണമെങ്കിൽ അങ്ങാടിപോലെയുള്ളതിൽ നിന്നാണ് ഈ കാരണത്താൽ അവരെ ആദ്യം തടയേണ്ടത്. തന്നെയുമല്ല പുതിയ നടപടികൾ ഉണ്ടാക്കൽ ചില സ്ത്രീകളില്‍ നിന്നാണ് സംഭവിക്കുക. എല്ലാ സ്ത്രീകളില്‍ നിന്നുമല്ല.അതിനാൽ തടയണമെന്ന് സ്ഥിരപ്പെട്ടാൽ തന്നെ പുതിയ നടപടികൾ ഉണ്ടാക്കുന്നവരെ മാത്രമാണ് തടയേണ്ടത്. അതിനാൽ ഏററവും നല്ലത് ഫിത്ന ഉണ്ടാകുന്ന അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും അതെല്ലാം വെടി യുകയുമാണ് വേണ്ടത്. അലങ്കാരവും സുഗന്ധവസ്തുക്കളും തടഞ്ഞുകൊണ്ട് നബി(സ) അതിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. അപ്രകാരംതന്നെ മുൻപ് പറഞ്ഞത് പോലെ രാത്രിയിൽ പുറപ്പെടുക എന്നതും ശ്രദ്ധിക്കേണ്ടതാണ്. "
(ഫത്ഹുൽബാരി - 3 – 355)
നോക്കൂ ..എത്ര കൃത്യമായാണ് അദ്ദേഹം നിലപാട് വ്യക്തമാകിയത് .ഹിജാബിന്റെ ആയത്തും ഫിത്‌നയും ഇന്നത്തെ കാലത്ത് പോകാമോ എന്നുതുടങ്ങിയ എല്ലാ ചോദ്യങ്ങള്‍ക്കും ഇബ്‌നു ഹജര്‍ (റ) കൃത്യമായ മറുപടി പറഞ്ഞിരിക്കുന്നു. ഹിജാബിന്‍റെ ആയത്തൊന്നും അദ്ദേഹം കണ്ടിട്ടില്ല എന്ന് തോന്നുന്നു. പടച്ചവന്‍ കാക്കട്ടെ !
ഇനി അദ്ദേഹത്തിന്‍റെ മറ്റുചില ഉദ്ധരണികള്‍ കൂടെ താഴെ കൊടുക്കാം
------
أَنَّ عَائِشَةَ أَخْبَرَتْهُ قَالَتْ كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلَاةَ لَا يَعْرِفُهُنَّ أَحَدٌ مِنْ الْغَلَسِ
"ആയിശ(റ)നിവേദനം: “സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ)യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിലെക്ക് പിരിഞ്ഞുപോകും. ഇരുട്ടുകാരണം അവരെയാരും തിരിച്ചറിയുകയില്ല.”
ബുഖാരിയിലെ ഈ 578 മത്തെ നമ്പര്‍ ഹദീസിന്റെ ശറഹില്‍ ഇബ്‌നുഹജര്‍ അസ്ഖലാനി (റ) പറയുന്നു
وَفِي الْحَدِيثِ اسْتِحْبَابُ الْمُبَادَرَةِ بِصَلَاةِ الصُّبْحِ فِي أَوَّلِ الْوَقْتِ وَجَوَازُ خُرُوجِ النِّسَاءِ إِلَى الْمَسَاجِدِ لِشُهُودِ الصَّلَاةِ فِي اللَّيْلِ ، وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَارِ مِنْ بَابِ أَوْلَى لِأَنَّ اللَّيْلَ مَظِنَّةُ الرِّيبَةِ أَكْثَرُ مِنَ النَّهَارِ ، وَمَحَلُّ ذَلِكَ إِذَا لَمْ يُخْشَ عَلَيْهِنَّ أَوْ بِهِنَّ فِتْنَةٌ ، وَاسْتَدَلَّ بِهِ بَعْضُهُمْ عَلَى جَوَازِ صَلَاةِ الْمَرْأَةِ مُخْتَمِرَةَ الْأَنْفِ وَالْفَمِ ، فَكَأَنَّهُ جَعَلَ التَّلَفُّعَ صِفَةً لِشُهُودِ الصَّلَاةِ . وَتَعَقَّبَهُ عِيَاضٌ بِأَنَّهَا إِنَّمَا أَخْبَرَتْ عَنْ هَيْئَةِ الِانْصِرَافِ ، وَاللَّهُ أَعْلَمُ .
(فتح الباري شرح صحيح البخاري » كتاب مواقيت الصلاة » باب وقت الفجر )
അര്‍ത്ഥം :- “ഈ ഹദീസില്‍ സുബ്ഹ് നമസ്‌ക്കാരം അതിന്റെ സമയത്ത് തന്നെ ധൃതിപ്പെട്ട് നിര്‍വ്വഹിക്കലാണ് സുന്നത്തെന്നുണ്ട്. അത് പോലെ സ്ത്രീകള്‍ രാത്രിയില്‍ നമസ്‌ക്കാരത്തിന്ന് പങ്കെടുക്കാന്‍വേണ്ടി പള്ളിയിലേക്ക് പുറപ്പെടല്‍ അനുവദനീയമാണെന്നുണ്ട്. പകലിലെ നമസ്‌ക്കാരത്തില്‍ പങ്കെടുക്കുവാന്‍ പുറപ്പെടുന്നത് അനുവദനീയമായിരിക്കാന്‍ കൂടുതല്‍ അര്‍ഹമാണെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. കാരണം പകലിനേക്കാള്‍ സംശയത്തിന് സാധ്യതയുള്ളത് രാത്രിയിലാണല്ലോ..അവര്‍ക്കോ അവരില്‍ നിന്നോ ഫിത്‌ന ഭയപ്പെടാതിരിക്കുന്ന സന്ദര്‍ഭത്തിലാണത്. മൂക്കും വായയും മറച്ചുകൊണ്ട് പള്ളിയില്‍ പോകാമെന്ന് ചിലര്‍ തെളിവാക്കിയിട്ടുണ്ട്. ചുററിപ്പുതച്ചുകൊണ്ട് പോവുക എന്നത് നമസ്‌ക്കാരത്തിന് പോകുന്നതിനുള്ള ഒരു വിശേഷണമാണ്. അവര്‍ പള്ളിയില്‍ നിന്ന് പരിഞ്ഞ് പോകുന്ന ആ രൂപത്തെയാണവര്‍ വിവരിച്ചത് എന്ന് ‘ഖാളി ഹിയാല്‍’ അനുബന്ധമായി വിവരിച്ചിട്ടുണ്ട്.”
( ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) : ഫത്ഹുല്‍ബാരി : 2 : 478 )
അദ്ദേഹം ഈ ഹദീസില്‍ നിന്ന് തെളിവ് പിടിച്ചത് രാത്രിയിലും പകലിലും പള്ളിയില്‍ പോകാമെന്നാണ്. ഫിത്‌നയുണ്ടാകാനും മററും കൂടുതല്‍ സാധ്യത രാത്രിയിലാണ്. എന്നിട്ട് പോലും രാത്രിയില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകാന്‍ നബി(സ) അനുമതി നല്‍കിയിട്ടുണ്ടെന്നും രാത്രി പോകാമെങ്കില്‍ പകല്‍ എന്തായാലും പോകാമെന്നുമാണ് .
മാത്രവുമല്ല ഈ ഹദീസിലെ ( نِسَاءُ الْمُؤْمِنَاتِ ) ‘സത്യവിശ്വാസിനികളായ സ്ത്രീകള്‍’ എന്ന പദത്തിന് ഇബ്‌നുഹജര്‍ അസ്ഖലാനി (റ) അര്‍ത്ഥം പറയുന്നത് ( فَاضِلَاتُ الْمُؤْمِنَاتِ ) അഥവാ "വിശ്വാസിനികളായ മഹതികള്‍ അല്ലെങ്കില്‍ ശ്രേഷ്ഠ വനിതകള്‍" എന്നാണ്.
قَوْلُهُ : ( نِسَاءُ الْمُؤْمِنَاتِ ) تَقْدِيرُهُ نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ أَوْ نَحْوِهَا ذَلِكَ حَتَّى لَا يَكُونَ مِنْ إِضَافَةِ الشَّيْءِ إِلَى نَفْسِهِ ، وَقِيلَ إِنَّ " نِسَاءَ " هُنَا بِمَعْنَى الْفَاضِلَاتِ أَيْ فَاضِلَاتُ الْمُؤْمِنَاتِ كَمَا يُقَالُ رِجَالُ الْقَوْمِ أَيْ فُضَلَاؤُهُمْ
(فتح الباري شرح صحيح البخاري » كتاب مواقيت الصلاة » باب وقت الفجر )
ഇമാം നവവിയും അദ്ദേഹത്തിന്‍റെ ശറഹുല്‍ മുസ്ലിമില്‍ ഈ പദത്തെ ഇങ്ങനെത്തന്നെയാണ് വിശേഷിപ്പിച്ചത് .
نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ ، وَقِيلَ : نِسَاءُ الْجَمَاعَاتِ الْمُؤْمِنَاتِ وَقِيلَ : إِنَّ نِسَاءَ هُنَا بِمَعْنَى الْفَاضِلَاتِ ، أَيْ فَاضِلَاتِ الْمُؤْمِنَاتِ
( شرح مسلم » كتاب المساجد ومواضع الصلاة )
ഇമാം നവവി (റ) യുടെയും ഇമാം അസ്ഖലാനി (റ) യുടെയും ‘മഹതികളായ സ്ത്രീകള്‍’ ( فَاضِلَاتُ الْمُؤْمِنَاتِ ) എന്ന പ്രയോഗത്തിന് മുന്നില്‍, നബി(സ) യുടെ ഭാര്യമാര്‍ പങ്കെടുത്തോ, മക്കള്‍ പങ്കെടുത്തോ എന്ന സമസ്തകാരുടെ തരികിട ചോദ്യങ്ങള്‍ക്ക് യാതൊരു പ്രശസ്തിയുമില്ല. ഇനി അവരാരും വിശ്വാസിനികളും മഹതികളുമായ സ്ത്രീകളില്‍ പെടില്ല, അല്ലെങ്കില്‍ അവരാരും വിശ്വാസിനികളും മഹതികളുമകളല്ല എന്ന വാദമാണ് സമസ്തകാര്‍ക്കുള്ളതെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മാത്രവുമല്ല, ഒരുകാര്യം സുന്നത്താകണമെങ്കില്‍ അത് നബി (സ)യുടെ ഭാര്യമാരും മക്കളും ചെയ്താല്‍ മാത്രമേ സുന്നത്ത് ആകൂ എന്ന വാദവും ഇസ്‌ലാമിലില്ല.ഇനി പള്ളിയില്‍ വെച്ചുള്ള ജമാത്തിനു പുണ്യമില്ല, ഹറാമാണ് എന്നാണ് സമസ്തകാരുടെ വാദമെങ്കില്‍, പുണ്യമില്ലാത്തതും ഹറാമുമായ കാര്യം ചെയ്യാന്‍ നബി(സ)യുടെ കല്പന ധിക്കരിച്ചു കൊണ്ട്, രാത്രിയില്‍ പോലും സുബഹി ജമാഅത്തിനു പങ്കെടുക്കാന്‍ ആ മഹതികള്‍ പുറപ്പെട്ടു എന്ന് കരുതേണ്ടിവരും ..!പടച്ചവന്‍ കാക്കട്ടെ ..!!!
ഇനി അദ്ധേഹത്തിന്റെ മറ്റു ചില ഉദ്ധരണികള്‍ കൂടി കാണുക.
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ دَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا حَبْلٌ مَمْدُودٌ بَيْنَ السَّارِيَتَيْنِ فَقَالَ مَا هَذَا الْحَبْلُ قَالُوا هَذَا حَبْلٌ لِزَيْنَبَ فَإِذَا فَتَرَتْ تَعَلَّقَتْ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا حُلُّوهُ لِيُصَلِّ أَحَدُكُمْ نَشَاطَهُ فَإِذَا فَتَرَ فَلْيَقْعُدْ
"അനസ്(റ) നിവേദനം: റസൂല്‍ (സ) ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ പള്ളിയില്‍ രണ്ട് തൂണുകള്‍ക്കിടയില്‍ ബന്ധിച്ച ഒരു കയര്‍ കണ്ടു. അപ്പോള്‍ നബി (സ) ചോദിച്ചു. എന്താണിത്..? അവര്‍ പറഞ്ഞു. സൈനബിന് വേണ്ടിയുള്ളതാണ്. അവര്‍ (അവിടെ) നിസ്‌ക്കരിക്കും അവര്‍ക്ക് ക്ഷീണവും മടുപ്പും ഉണ്ടാകുമ്പോള്‍ ആ കയറില്‍ പിടിച്ച് നിസ്‌ക്കരിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു: അത് അഴിച്ചുമാററുക, ക്ഷീണവും മടുപ്പുമുണ്ടാവുമ്പോള്‍ ഇരിക്കുക:"
ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) പറയുന്നു
وَجَوَازُ تَنَفُّلِ النِّسَاءِ فِي الْمَسْجِدِ
(فتح الباري شرح صحيح البخاري » كتاب التهجد » باب ما يكره من التشديد في العبادة )
“ഈ ഹദീസില്‍ സ്ത്രീകള്‍ സുന്നത്ത് നമസ്‌ക്കാരങ്ങള്‍ പള്ളിയില്‍വെച്ച് നമസ്‌ക്കരിക്കല്‍ അനുവദനീയമാണെന്നുണ്ട് എന്ന് തന്നെയാണ്.”
(ഫത്ഹുല്‍ ബാരി 4 : 58)
ഇനി സ്ത്രീകള്‍ പെരുന്നാള്‍ നമ്സകാരങ്ങളില്‍ പങ്കെടുക്കുന്നതിനെ പറ്റി അദ്ദേഹം പറയുന്നത് കാണുക
عَنْ مُحَمَّدٍ قَالَ قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ قَالَ ابْنُ عَوْنٍ أَوْ الْعَوَاتِقَ ذَوَاتِ الْخُدُورِ فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ وَيَعْتَزِلْنَ مُصَلَّاهُمْ
"ഉമ്മു അത്വിയ്യ(റ) പറയുന്നു: ആര്‍ത്തവകാരികളെയും മണിയറയില്‍ ഇരിക്കുന്ന സ്ത്രീകളെയും രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിലേക്ക് പുറപ്പെടുവിക്കുവാന്‍ ഞങ്ങള്‍ക്ക് കല്പന ലഭിച്ചിരുന്നു. അങ്ങനെ ആ സ്ത്രീകള്‍ മുസ്‌ലിംകളുടെ ജമാഅത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കും. ആര്‍ത്തവകാരികള്‍ നമസ്‌കാരസ്ഥലത്തു നിന്ന് വിട്ടുനില്ക്കും."
ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍ അസ്ഖലാനി(റ) പറയുന്നു
وَفِيهِ اسْتِحْبَابُ خُرُوجِ النِّسَاءِ إِلَى شُهُودِ الْعِيدَيْنِ سَوَاءٌ كُنَّ شَوَابَّ أَمْ لَا وَذَوَاتِ هَيْئَاتٍ أَمْ لَا ، وَقَدِ اخْتَلَفَ فِيهِ السَّلَفُ ، وَنَقَلَ عِيَاضٌ وُجُوبَهُ عَنْ أَبِي بَكْرٍوَعَلِيٍّ وَابْنِ عُمَرَ
(فتح الباري شرح صحيح البخاري » كتاب العيدين » باب اعتزال الحيض المصلى )
"ഈ ഹദീസില്‍ സ്ത്രീകള്‍ രണ്ടു പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടല്‍ സുന്നത്താണെന്നുണ്ട്. ഇവിടെ യുവതികളും, അല്ലാത്തവരും, സൗന്ദര്യമുള്ളവരും, ഇല്ലാത്തവരും, സമമാണ്. ഈ വിഷയത്തില്‍ സലഫു സ്വാലിഹീങ്ങള്‍ ഭിന്നവീക്ഷണമുള്ളവരാണ്. അബൂബക്കര്‍, അലി, ഇബ്‌നു ഉമര്‍(റ) മുതലായവരില്‍ നിന്ന് അതു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണെന്ന് അഭിപ്രായംഉള്ളവരാണ് ഇത് ഹിയാല്‍ ഉദ്ധരിക്കുന്നുണ്ട് "
(ഫത്ഹുല്‍ ബാരി:3 541)
ചുരുക്കിപറഞ്ഞാല്‍ ഇസ്ലാമികമായ രീതിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോകുന്നതിനോ പള്ളിയില്‍ പോകുന്നതിനോ ഇസ്ലാമില്‍ ഒരു വിലക്കും ഇല്ല. കേരളത്തിലെ ശാഫി മദ്ഹബുകാരുടെ ഹിജാബിന്റെ ആയത്തിന്റെയും, പുണ്യമില്ലാത്തതിന്റെയും, ഹറാമിന്റെയും, വീടാണ് ഉത്തമം എന്നതിന്റെയും ഹുകുമ് ഇബ്‌നുഹജര്‍ അസ്ഖലാനി (റ) ക്ക് തിരിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ഹിജാബിന്റെ ആയത്ത് ഇറങ്ങിയത് അസ്ഖലാനി തങ്ങളുടെ കാലശേഷമാകാനാണ് സാധ്യത..! ശാഫി മദ്ഹബിന്റെ ഈ നിലപാടുകള്‍ക്ക് പുറം തിരിഞ്ഞുനിന്നു കൊണ്ട് ഇവര്‍ പറയുന്നു , ഞങ്ങള്‍ ശാഫീ മദ്ഹബിന്റെ ആളുകളെന്നും.! അല്ലാഹുവില്‍ ശരണം...!