5 - ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ ഖബര്‍ കെട്ടിപ്പൊക്കിയിട്ടുണ്ടോ .?

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) വിന്റെ ഖബര്‍ കെട്ടിപ്പോക്കിയിട്ടുണ്ടോ .?

----------

തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞതാണ് ഖബര്‍ കെട്ടിപ്പൊക്കാന്‍ ചിലര്‍ തെളിവാക്കുന്നത്.

 വാസ്തവത്തില്‍, ‘ഖബറിന് മുകളില്‍ ഈത്തപ്പന മട്ടല്‍’ എന്ന ബാബ് കൊടുത്തു കൊണ്ടാണ് ഇമാം ബുഖാരി (റഹി) ഈ സംഭവം ഉദ്ധരിച്ചിട്ടുള്ളത്. മറിച്ച്, ഖബര്‍  കെട്ടിയുയര്‍ത്താമെന്ന ഒരദ്ധ്യായം നല്‍കിക്കൊണ്ടല്ല. ഉടനെ അവിടെ ഹദീസായി ഉദ്ധരിക്കുന്നത് ഖബറിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്ന, രണ്ട് ഖബറിന് അരികിലൂടെ നബി(സ്വ) നടന്നു പോകുമ്പോള്‍ ഒരു ഈന്തപ്പന മട്ടല്‍ രണ്ടായി പകുത്ത് രണ്ട് ക്വബ്‌റിന് മേലും ഊന്നി എന്നതാണ് അദ്ദേഹം ഉദ്ധരിച്ചത്. അത് ഉണങ്ങാതെ പച്ചയായി ഇരിക്കുമ്പോള്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നാണ് അവിടുന്ന് കാരണം പറഞ്ഞത്.

ഇനി  ഉസ്മാന്‍ ഇബ്നു മദ് ഹൂന്‍ (റ) യുടെ ഖബര്‍ കെട്ടി പ്പൊക്കിയിട്ടുണ്ടോ
ഇല്ലെങ്കില്‍ പിന്നെ ചാടിക്കടന്നത് എന്താണെന്നറിയാനും  അതുമായി ബന്ധപ്പെട്ട മറ്റു ഹദീസുകള്‍ പരിശോധിച്ചാല്‍ നിസ്സംശയം മനസ്സിലാകും .

അബുദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം 

حَدَّثَنَا عَبْدُ الْوَهَّابِ بْنُ نَجْدَةَ حَدَّثَنَا سَعِيدُ بْنُ سَالِمٍ ح و حَدَّثَنَا يَحْيَى بْنُ الْفَضْلِ السِّجِسْتَانِيُّ حَدَّثَنَا حَاتِمٌ يَعْنِي ابْنَ إِسْمَعِيلَ بِمَعْنَاهُ عَنْ كَثِيرِ بْنِ زَيْدٍ الْمَدَنِيِّ عَنْ الْمُطَّلِبِ قَالَ لَمَّا مَاتَ عُثْمَانُ بْنُ مَظْعُونٍ أُخْرِجَ بِجَنَازَتِهِ فَدُفِنَ فَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلًا أَنْ يَأْتِيَهُ بِحَجَرٍ فَلَمْ يَسْتَطِعْ حَمْلَهُ فَقَامَ إِلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَحَسَرَ عَنْ ذِرَاعَيْهِ قَالَ كَثِيرٌ قَالَ الْمُطَّلِبُ قَالَ الَّذِي يُخْبِرُنِي ذَلِكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ كَأَنِّي أَنْظُرُ إِلَى بَيَاضِ ذِرَاعَيْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ حَسَرَ عَنْهُمَا ثُمَّ حَمَلَهَا فَوَضَعَهَا عِنْدَ رَأْسِهِ وَقَالَ أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إِلَيْهِ مَنْ مَاتَ مِنْ أَهْلِي

ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ മരണപ്പെട്ട സമയത്ത് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയുമായി പുറപ്പെട്ടു .അങ്ങനെ നബി (സ) അദ്ദേഹത്തെ മറമാടുകയും ശേഷം  ഒരു കല്ല്‌ എടുത്തുകൊണ്ടുവരാന്‍ ഒരാളോട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ക്ക് ആ കല്ല്‌ എടുത്തുകൊണ്ട് വരാന്‍ കഴിഞ്ഞില്ല .അപ്പോള്‍ നബി (സ) അവിടേക്ക് നടന്നു പോയി ആ കല്ല്‌ തന്‍റെ കയ്യിന്റെ വെളുപ്പ് കാണും വിധത്തില്‍ പൊക്കിയെടുത്ത് അവിടെ കൊണ്ട് വന്നു വെച്ചു . എന്നിട്ട് പറഞ്ഞു : ഇത് എന്റെ സഹോദരന്റെ ഖ്ബരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ് "

( سنن أبي داود » كتاب الجنائز » باب في جمع الموتى في قبر والقبر يعلم )

ഇനി ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഉദ്ധരണി നോക്കാം

حَدَّثَنَا الْعَبَّاسُ بْنُ جَعْفَرٍ حَدَّثَنَا مُحَمَّدُ بْنُ أَيُّوبَ أَبُو هُرَيْرَةَ الْوَاسِطِيُّ حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ عَنْ كَثِيرِ بْنِ زَيْدٍ عَنْ زَيْنَبَ بِنْتِ نُبَيْطٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَعْلَمَ قَبْرَ عُثْمَانَ بْنِ مَظْعُونٍ بِصَخْرَةٍ

"ഉസ്മാന്‍ ഇബ്നു മദ്ഹൂന്‍ (റ) ന്‍റെ ഖബര്‍ ഒരു പാറ കൊണ്ട് അറിയിച്ചിരുന്നു '.

( سنن ابن ماجه » كتاب الجنائز » باب ما جاء في العلامة في القبر )

മറ്റൊരു റിപ്പോര്‍ട്ട് നോക്കൂ
حدثنا أبو بكر قال ثنا أبو بكر الحنفي عن كثير بن زيد عن المطلب بن عبد الله بن حنطب قال لما مات عثمان بن مظعون دفنه رسول الله صلى الله عليه وسلم بالبقيع وقال لرجل اذهب إلى تلك الصخرة فآتني بها حتى أضعها عند قبره حتى أعرفه بها

"ഉസ്മാന്‍ ഇബ്നു 
മദ്ഹൂന്‍ (റ) വിന്‍റെ മയ്യിത്ത്  മറമാടിയപ്പോള്‍, അവിടെ ഖബര്‍  ഉണ്ടെന്നറിയിക്കാന്‍ വേണ്ടി  ഒരു പാറ കൊണ്ട് വന്നു വെക്കാന്‍ നബി (സ ഒരാളോട്  കല്‍പ്പിച്ചു " 

( مصنف ابن أبي شيبة )



നോക്കൂ ..ഈ ഹദീസുകളിലെല്ലാം ഖബര്‍ ആണെന്നു അറിയിക്കാന്‍ വേണ്ടി  ഒരു വലിയ കല്ല്‌ അല്ലെങ്കില്‍ ഒരു  പാറ ഖ്ബരിന്നടുത്ത്  വെക്കാന്‍ നബി (സ) കല്‍പ്പിച്ചതായി കാണുന്നു. ഏല്‍പ്പിച്ച ആള്‍ക്ക് അത് എടുത്ത് കൊണ്ട് വരാന്‍ കഴിയാത്തത് അതിന്റെ ഭാരം കൊണ്ടോ അല്ലങ്കില്‍ വലിപ്പം കൊണ്ടോ ആണല്ലോ..??

ഈ സംഭവം ഉദ്ധരിച് പ്രശസ്ഥ പണ്ഡിതനായ ഇമാം ത്വര്‍ത്തൂശി (റ) പറയുന്നു :
قال الطرطوشي: واعلم أنه روى البخاري أن النبي صلى الله عليه وسلم جعل حجرا عند قبر عثمان بن مظعون، وقال أتعلم به قبر أخي، وأدفن إليه من مات من أهلي. وهذا دليل على استحسان جعل الأحجار على القبور علامة، وحمل قول مالك على ظاهره، وأن لا تبنى على القبور بالحجارة، لأنه قد ثبت أن قبر رسول الله صلى الله عليه وسلم وصاحبيه مبطوحة ببطحاء العرصة الحمراء


"ഇതില്‍ നിന്നും തെളിവ് പിടിക്കാവുന്നത് ഒരു കല്ല്‌  അടയാളത്തിന് വേണ്ടി ഖബറിന്നു മുകളില്‍ വെക്കാം എന്നാണ്.
ഇമാം മാലിക് (റ) അതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയാണ് മനസ്സിലാക്കിയത് .എന്നാല്‍ കല്ല് കൊണ്ട് ഒരിക്കലും ഉയര്‍ത്തി കെട്ടാന്‍ ഇത് തെളിവാകുകയില്ല .കാരണം നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറുകള്‍ ഉയര്‍ത്തപെടുകയോ ഭൂമിയോട് നിരത്തപെടുകയോ ചെയ്യാതെ പരത്തപ്പെട്ട നിലയിലായിരുന്നു."

 ( الحوادث والبدع )

മുആവിയ (റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം,

حدثنا الحسين بن إسحاق التستري, ثنا وهب بن بقية , أنا خالد بن عبد الله , عن عمران بن حدير , عن أبي مجلز, أن معاوية قال :
« إن تسوية القبور من السنة , وقد رفعت اليهود والنصارى فلا تشبهوا بهما » 

 "ഖബര്‍ പരത്തലാണ് സുന്നത്ത്.നിശ്ചയം അത് ഉയര്‍ത്തുക എന്നത് ജൂത ക്രിസ്ത്യാനികളുടെ ചര്യയാകുന്നു .നിങ്ങള്‍ അവരോട് സാദ്രിശ്യപെടരുത് ."

ലോകനേതാക്കളായ നബി (സ) യുടെയും കൂട്ടുകാരുടെയും ഖബറിന്റെ കാര്യമിതാണെങ്കില്‍ മറ്റുള്ള ഖബറുകളുടെ കാര്യം പ്രത്യാകം പറയണോ..?

അതിനാല്‍ "തങ്ങള്‍ ചെറുപ്രായക്കാരായിരുന്ന കാലം ഉസ്മാനു ബ്‌നു മദ്ഊന്‍(റ)വിന്റെ ഖബര്‍ ചാടുന്നവരായിരുന്നു ഞങ്ങളില്‍ വലിയ ചാട്ടക്കാരന്‍ " എന്ന് താബിഉകളില്‍ പെട്ട ഖാരിജ (റ) പറഞ്ഞത് ഖബര്‍ കെട്ടിപ്പൊക്കാന്‍ തെളിവല്ല.അത് പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ആശയങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് .

:







Popular posts from this blog

ഇമാം ഷാഫി ( رحمه الله )