3 - ഖബറും അനാചാരങ്ങളും - ഇബ്നു ഹജറുല്‍ ഹൈതമി (റ)

ഖബറും അനാചാരങ്ങളും - ഇബ്നു ഹജറുല്‍ ഹൈതമി (റ)
----------------------------------

പ്രശസ്ഥ ശാഫീഈ പണ്ഡിതനായ  ഇബ്നു ഹജറുല്‍ ഹൈതമി ,
വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച "സവാജിര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്നത്  ശ്രദ്ധിക്കൂ.


الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا



"93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' 
(സവാജിര്‍ 11/120)


പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.


وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا


فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا.
وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى.


ചുരുക്ക ആശയം:" പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍  പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല"
 (സവാജിര്‍ 1/120)


Popular posts from this blog

ഇമാം ഷാഫി ( رحمه الله )