1 - ഇമാം ശാഫി (റ) സ്ത്രീ പള്ളിപ്രവേശത്തിനു എതിരോ ?

ഇമാം ശാഫി (റ) സ്ത്രീ പള്ളിപ്രവേശത്തിനു എതിരോ ?

------------

സ്ത്രീകളെ പള്ളിയില്‍ നിന്നും തടയാന്‍ നമ്മുടെ ഉസ്താദുമാര്‍ എടുക്കാറുള്ള ഒരടവ് ഇമാം ശാഫി (റ) യുടെ ഇഖ്തിലാഫുല്‍ഹദീസ് എന്ന ഗ്രന്ഥത്തിലെ ഒരു പഴയ  ഇബാറത്താണ്. അതിപ്പ്രകാരമാകുന്നു :

 وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلَا جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لَا حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ

“ഉമ്മഹാതുല്‍ മുഅമിനീന്‍ പെട്ട ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല. റസൂല്‍ (സ) യുമായുള്ള സാമിപ്യം കാരണം ബാധ്യതകള്‍ വീട്ടാന്‍ ഏറ്റവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മിണികളാണല്ലോ. അവര്‍ പര്‍ദ്ദ വിധി വന്നതിനു ശേഷം തടയപ്പെട്ടന്നെ് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി ഇതാണ്. പര്‍ദ്ദ വിധി മുമ്പുണ്ടായിരുന്നിലല്ലോ ? അത് പിന്നീടല്ലേ വന്നത്. പര്‍ദ്ദവിധി അവരുടെ ബാദ്യതകളെ ഒരിക്കലും എടുത്തു കളഞ്ഞിട്ടില്ല. ഒരാളും ജുമുഅക്ക് പോകല്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി ഞാന്‍ അറിഞ്ഞിട്ടില്ല. എല്ലാവരും റിപ്പോര്‍ട്ട് ചെയ്യുന്നത് സ്ത്രീ, യാത്രക്കാരന്‍ ,അടിമ ഇവരോഴിച്ചുള്ള എല്ലാവര്‍ക്കും ജുമുഅ നിര്‍ബന്ധമാണന്നൊണ്. ജുമുഅ നമസ്‌കാരം തന്നെ നിര്‍ബന്ധമില്ല എന്ന് വരുമ്പോള്‍ മറ്റുള്ള ഫറള്, സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച്  ഏതായാലും നിര്‍ബന്ധമില്ല.”

( كتاب اختلاف الحديث )

 ഇതേ ഗ്രന്ഥത്തില്‍ തന്നെ പള്ളിയിലേക്ക് പോകുന്ന സ്ത്രീകളെ തടയരുതെന്ന ഇമാം ഷാഫി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇവര്‍ മനപ്പൂര്‍വം കണ്ടില്ലാന്നു വെക്കുന്നു. എന്നിട്ട് ഈ ഇബാറത്തില്‍ കടിച്ചു തൂങ്ങുന്നു. ഇതാകട്ടെ ഉസ്താദുമാര്‍ക്ക് പള്ളിവിലക്കാനുള്ള തെളിവാകുന്നില്ല എന്നതാണ് സത്യം .

കാരണം അദ്ധേഹത്തിന്റെ ഈ വരികളില്‍ എവിടെയും  സ്ത്രീകളുടെ ജുമുഅ ജമാത്തുകള്‍ കുറ്റമോ , പാടില്ലാത്തതോ , ആണെന്ന് പറയുന്നില്ല  !എന്നാല്‍ ഈ വരികളില്‍ നിന്ന് മനസ്സിലാക്കാവുന്ന ചില കാര്യങ്ങളില്‍ ഒന്ന് :   സ്ത്രീകള്‍ക്ക് പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമില്ല എന്നതാണ്. സ്ത്രീകള്‍ക്ക് ജുമുഅ ജമാത്തുകള്‍ ആണുങ്ങളെ പോലെ പള്ളിയില്‍ വന്നു നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന വാദം ലോകത്ത് ആര്‍ക്കും ഇല്ല. അദ്ദേഹവും അത് തന്നെയാണ് പറയുന്നത്. 

 പിന്നെയുള്ളത്, നബി(സ) യുടെ ഭാര്യമാരില്‍ ( ഉമ്മഹാതുല്‍ മുഅമിനീന്‍ ) പെട്ട ആരും പള്ളിയില്‍ പോയതായി ഇമാം ശാഫി അറിഞ്ഞിട്ടില്ല എന്നതാണ്. ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളില്‍ പെട്ട ആരും തന്നെ ജുമുഅ ജമാഅത്തുകള്‍ക്ക് പള്ളിയിലേക്ക് പോയതായി നമുക്കറിയില്ല എന്ന ഇമാം ശാഫിഈ (റ) യുടെ പ്രസ്താവന വലിയ ഘോഷത്തോടെയാണ് മുസ്ല്യാക്കന്‍മാര്‍ പറയാറുള്ളത്. ‘ഈ പറയുന്ന നിങ്ങള്‍, പത്തുലക്ഷം ഹദീസുകള്‍ മനപ്പാഠമുള്ള ഇമാം ശാഫി (റ) യേക്കാള്‍ വലിയവനാണോ’ എന്ന് ചോദിച്ചുകൊണ്ട് വൈകാരികമായി ഇടപെട്ട് ജനങ്ങളെ തെററിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്.സത്യവിശ്വാസികളായ മുസ്ലിമുകള്‍ ഒരിക്കലും സമസ്തക്കാരുടെ ഈ നിലപാടുകളില്‍  കുടുങ്ങുകയില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. ഓരോന്നായി താഴെ വിവരിക്കാം

ഒന്നാമതായി ഇമാം ശാഫിഈ(റ) ഇഖ്ഹ്തിലാഫുല്‍ ഹദീസില്‍ പറയുന്നത് ഇമാം ശാഫിക്ക് അത് സംബന്ധമായി അറിയില്ല എന്നാണ്. ഇമാം ശാഫിഈക്ക് അറിയില്ല എന്നതിനാല്‍ ഒരു കാര്യം ഇസ്ലാം ദീനില്‍ ഹറാമോ, കറാഹത്തോ ആവുകയില്ല. മാത്രവുമല്ല ഇതുമായി ബന്ധപെട്ട്, പ്രവാചക പത്‌നിമാരും സഹാബാ വനിതകളും ജുമുഅ ജമാഅത്തുകളില്‍ പങ്കെടുത്ത ധാരാളം ഹദീസുകള്‍ അദ്ദേഹത്തിന് പിന്നീട് വന്നെത്തുകയും, ആ ഹദീസുകള്‍ കൊണ്ട് അദ്ദേഹം വിധി പറയുകയും, അത് അദ്ധേഹത്തിന്റെ പുതിയ ഗ്രന്ഥങ്ങളായ അല്‍ ഉമ്മ്, അസ്സുനന്‍, മുക്തസര്‍ മുസനി, മുസ്‌നധ്  എന്നീ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഇമാം ശാഫി (റ) യെ സംബന്ധിച്ചിടത്തോളം രണ്ട് അഭിപ്രായങ്ങളാനുള്ളതെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. 
ഖദീമും ജദീദും അഥവാ പഴയതും പുതിയതും.
ഇമാമിന് സഹീഹായ ഹദീസുകള്‍ കിട്ടാത്തതിന്റെയും അല്ലെങ്കില്‍ കിട്ടിയ ഹദീസ് സഹീഹാണെന്ന് കരുതിയതിന്റെയും പേരിലാണ് ഈ വ്യത്യാസങ്ങള്‍ വന്നത്.എന്നാല്‍ വിശാല ഹൃദയനായ ഇമാം നമ്മോട് വസിയ്യത്ത്‌ ചെയ്തത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടത് എതഭിപ്രായാമാണോ അത് സ്വീകരിക്കുക അല്ലാത്തവ തള്ളിക്കളയുകയും അദ്ദേഹത്തെ അന്ധമായി പിന്‍പറ്റരുതെന്നുമാണ്.അത്കൊണ്ട് തന്നെ ആ വസിയ്യതിന്റെ അടിസ്ഥാനത്തില്‍ സഹീഹായ ഹദീസുകലോട് സ്ഥിരപ്പെട്ട അഭിപ്രായം പിന്‍പറ്റുക എന്നതാണ് അദ്ദേഹത്തോടുള്ള നമ്മുടെ കടമ.
അദേഹത്തിന് ശേഷം വന്ന രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി (റ) യും ഇക്കാര്യം വളര ശക്തമായി താക്കീത് നല്‍കുകയും ഇമാം ശാഫിക്ക് വന്ന അഭിപ്രായവ്യത്യാസങ്ങള്‍ സഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തിരുത്തുകയു ആ അഭിപ്രായമാണ് ശാഫി ഇമാമിന്റെയും അദ്ധേഹത്തെ പിന്തുണക്കുന്നവരുടെ അഭിപ്രായമെന്നു പ്രസ്ഥാവിക്കുകയും ചെയ്തു. 

 ശാഫി മദ്ഹബുകാര്‍ എന്ന് വീമ്പ് പറയുന്നവര്‍ അപ്പുറത്ത് സ്വന്തം ഇമാമുകളുടെ ഈ  അഭിപ്രായങ്ങള്‍ അന്‍ഗീകരിക്കാണോ ,പഠിക്കാനോ, പഠിപ്പിക്കാനോ തയ്യാറാകാതെ സത്യം മറച്ചുവെച്ചു കൊണ്ട് സമൂഹത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.   ഇഹലോകത്തോടുള്ള മോഹവും പരലോകത്തെ കുറിച്ചുള്ള മറവിയും ഹൃദയത്തിന്റെ കുടുസ്സുമാണ്  അവരെ ഇതിനു പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത് .

"നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. 
അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത് " 
( പരിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് അല്‍ ബഖ്‌റ : 42 )

Popular posts from this blog

ഇമാം ഷാഫി ( رحمه الله )