2 - സ്ത്രീ പള്ളിപ്രവേശം - ഇമാം ശാഫി (റ)

സ്ത്രീ പള്ളിപ്രവേശം - ഇമാം ശാഫി (റ)
-------------------------------------------------------------


സ്ത്രീകള്‍ക്ക് പള്ളികളിലെ ജുമുഅകളിലും ജമാഅത്തുകളിലും പങ്കെടുക്കാന്‍ ഇസ്ലാമില്‍ ഒരു വിലക്കും അല്ലാഹുവോ അവന്റെ റസൂലോ ഏര്‍പ്പെടുത്തിയിട്ടില്ല . സ്ത്രീകള്‍ പുറത്ത് പോകുമ്പോള്‍ പാലിക്കേണ്ട എല്ലാ മര്യാദകളും പള്ളികളില്‍ പോകുമ്പോഴും പാലിക്കേണ്ടതാണ് .ശാഫിഈ മദ്ഹബും ഇതന്ഗീകരിക്കുന്നു .

ഇമാം ശാഫി പറയുന്നു


قَالَ : الشَّافِعِيُّ ) : وَلَا أُحِبُّ لِوَاحِدٍ مِمَّنْ لَهُ تَرْكُ الْجُمُعَةِ مِنْ الْأَحْرَارِ لِلْعُذْرِ وَلَا مِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْعَبِيدِ أَنْ يُصَلِّيَ الظُّهْرَ حَتَّى يَنْصَرِفَ الْإِمَامُ ، أَوْ يَتَوَخَّى انْصِرَافَهُ بِأَنْ يَحْتَاطَ حَتَّى يَرَى أَنَّهُ قَدْ انْصَرَفَ ; لِأَنَّهُ لَعَلَّهُ يَقْدِرُ عَلَى إتْيَانِ الْجُمُعَةِ فَيَكُونُ إتْيَانُهَا خَيْرًا لَهُ

"ജുമുഅ ഉപേക്ഷിക്കൽ )അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ട​പ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി  നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത് വരെ  കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്"


ഇമാം ശാഫി (റ) വീണ്ടും പറയുന്നു 


 قَالَ : الشَّافِعِيُّ ) : وَمَنْ قُلْت لَا جُمُعَةَ عَلَيْهِ مِنْ الْأَحْرَارِ لِلْعُذْرِ بِالْحَبْسِ ، أَوْ غَيْرِهِ وَمِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْمَمَالِيكِ فَإِذَا شَهِدَ الْجُمُعَةَ صَلَّاهَا رَكْعَتَيْنِ وَإِذَا أَدْرَكَ مِنْهَا رَكْعَةً أَضَافَ إلَيْهَا أُخْرَى وَأَجْزَأَتْهُ عَنْ الْجُمُعَةِ

“ജുമുഅ നിര്‍ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞ തടവുപുള്ളി പോലുള്ള പ്രതിബന്ധമുള്ള സ്വതന്ത്രപുരുഷന്‍, സ്ത്രീകള്‍, അടിമകള്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, എന്നിവര്‍ ജുമുഅക്ക് ഹാജര്‍ ആയാല്‍ അവര്‍ ജുമുഅയുടെ രണ്ട് റകഅത് തന്നെ നമസ്‌കരിക്കണം. ഒരു റകഅതാണ് അവര്‍ക്ക് (ഇമാമിനോടൊപ്പം ) ജുമുഅയായി കിട്ടിയതെങ്കില്‍ ഒരു റകഅത് കൂടി അതിനോട്  കൂട്ടി നമസകരിക്കണം. എങ്കില്‍ ജുമുഅ ആയിട്ട് അവര്‍ക്കതു മതിയാകുന്നതാണ് .”

( الأم للشافعي » كتاب الصلاة » إيجاب الجمعة )


ഇമാം ശാഫി (റ) വീണ്ടും പറയുന്നു 

قَالَ الشَّافِعِيُّ ) : وَهَكَذَا أُحِبُّ لِمَنْ حَضَرَ الْجُمُعَةَ مِنْ عَبْدٍ وَصَبِيٍّ وَغَيْرِهِ إلَّا النِّسَاءَ فَإِنِّي أُحِبُّ لَهُنَّ النَّظَافَةَ بِمَا يَقْطَعُ الرِّيحَ الْمُتَغَيِّرَةَ وَأَكْرَهُ لَهُنَّ الطِّيبَ وَمَا يُشْهَرْنَ بِهِ مِنْ الثِّيَابِ بَيَاضٍ ، أَوْ غَيْرِهِ فَإِنْ تَطَيَّبْنَ وَفَعَلْنَ مَا كَرِهْت لَهُنَّ لَمْ يَكُنْ عَلَيْهِنَّ إعَادَةُ صَلَاةٍ

 “സ്ത്രീകള്‍ ഒഴികെയുള്ള അടിമകളും, കുട്ടികളും, മറ്റുള്ളവരും (സുഗന്ധം പൂശി ) ഹാജറാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  എന്നാല്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിച്ച് ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവള്‍ ശരീരത്തിലെ ദുര്‍ഗന്ധങ്ങള്‍ ശരിക്ക് നീങ്ങുന്നതുവരെ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാന്‍ അവള്‍ക്ക് വെറുക്കുന്ന  സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവള്‍ നമസ്‌കാരത്തിന്ന് വന്നാല്‍ അവള്‍ നമസ്‌കാരം മടക്കി നമസ്‌ക്കരിക്കേണ്ടതില്ല.”


( الأم للشافعي » كتاب الصلاة » إيجاب الجمعة » الهيئة للجمعة )


ഇമാം ശാഫി (റ) വീണ്ടും പറയുന്നു 

عَنْ أُمِّ سَلَمَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : { كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إذَا سَلَّمَ مِنْ صَلَاتِهِ قَامَ النِّسَاءُ حِينَ يَقْضِي تَسْلِيمَهُ وَمَكَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَكَانِهِ يَسِيرًا } قَالَ ابْنُ شِهَابٍ فَتَرَى مُكْثَهُ ذَلِكَ وَاَللَّهُ أَعْلَمُ لِكَيْ يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنْ انْصَرَفَ مِنْ الْقَوْمِ

“നബി (സ) ഭാര്യ ഉമ്മുസലമ(റ) നിവേദനം : അല്ലാഹുവിന്റെ റസൂല്‍ സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുന്‍പായി നബി (സ) അല്‍പ്പസമയം അവിടെത്തന്നെയിരിക്കും. ഇബ്‌നു ശിഹാബ് (റ)പറയുന്നു: (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ) ജനങ്ങല്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ സ്ത്രീകളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു നബി(സ)യുടെ ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു.”



 ശേഷം ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഷാഫി (റ) പറയുന്നു

وَاسْتُحِبَّ أَنْ يَذْكُرَ الْإِمَامُ اللَّهَ شَيْئًا فِي مَجْلِسِهِ قَدْرَ مَا يَتَقَدَّمُ مَنْ انْصَرَفَ مِنْ النِّسَاءِ قَلِيلًا كَمَا قَالَتْ أُمُّ سَلَمَةَ

“ഇമാം സലാം വീട്ടിയാല്‍ അദ്ദേഹത്തിന്റെ പിന്നിലുള്ള സ്ത്രീകള്‍ പിരിഞ്ഞുപോകുന്നത് വരെ അദ്ദേഹം അല്‍പസമയം അല്ലാഹുവിനെ ദിക്‌റ് ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഉമ്മുസലമ(റ) പറഞ്ഞപോലെ.”

الأم للشافعي » كتاب الصلاة » باب كلام الإمام وجلوسه بعد السلام )


നബി (സ)യുടെ കൂടെ പുരുഷന്മാരുടെ പിറകിലായി സ്ത്രീകള്‍ പള്ളികളിലെ ജമാഅത്തുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നത് ഇമാം ഷാഫിയുടെ റിപ്പോര്‍ട്ടില്‍  നിന്ന് പകല്‍ വെളിച്ചം പോലെ ആര്‍ക്കും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.  പ്രാവചക പത്‌നിയായ ഉമ്മു സലമ (റ) യില്‍ നിന്നുള്ള ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന ജമാഅത്തുകളില്‍, പുരുഷന്മാരുടെ പിറകിലായി സ്ത്രീകള്‍ക്കും പങ്കെടുക്കാമെന്നും, അങ്ങനെ സ്ത്രീകള്‍ ഉണ്ടെങ്കില്‍  സ്ത്രീകള്‍ പിരിഞ്ഞു പോകുന്നത് വരെ ഇമാമും പുരുഷന്മാരും അവിടെ തന്നെ ഇരിക്കണമെന്നും ഇമാം ശാഫി (റ) പഠിപ്പിക്കുന്നു


നബി (സ) യുടെ കൂടെ പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖുതുബകളിലും സഹാബാവനിതകള്‍ പങ്കെടുത്തിരുന്നു എന്ന ഹദീസുകള്‍ 
---------------

قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا سُفْيَانُ عَنْ أَيُّوبَ السِّخْتِيَانِيِّ قَالَ سَمِعْتُ عَطَاءَ بْنَ أَبِي رَبَاحٍ يَقُولُ سَمِعْتُ { ابْنَ عَبَّاسٍ يَقُولُ : أَشْهَدُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ صَلَّى قَبْلَ الْخُطْبَةِ يَوْمَ الْعِيدِ ثُمَّ خَطَبَ فَرَأَى أَنَّهُ لَمْ يَسْمَعْ مِنْ النِّسَاءِ فَأَتَاهُنَّ فَذَكَّرَهُنَّ وَوَعَظَهُنَّ ، وَأَمَرَهُنَّ بِالصَّدَقَةِ وَمَعَهُ بِلَالٌ قَائِلٌ بِثَوْبِهِ هَكَذَا فَجَعَلَتْ الْمَرْأَةُ تُلْقِي الْخَرْصَ وَالشَّيْءَ

ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) പറയുന്നതായി അത്വാ (റ) കേട്ടു. തീര്‍ച്ചയായും നബി(സ) പെരുന്നാള്‍ ദിവസം ഖുതുബയുടെ മുമ്പ് നമസ്‌കരിക്കുകയും ശേഷം ഖുതുബ നടത്തുകയും ചെയ്തത് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ ഖുതുബ കേട്ടിട്ടില്ലെന്ന് നബി(സ)ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അവരുടെ അടുത്തേക്ക് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു. അവരോട് ധര്‍മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. നബി(സ)യുടെ കൂടെ ബിലാല്‍ (റ) ഇപ്രകാരം വസ്ത്രം പിടിച്ചുകൊണ്ട് ഉണ്ടായിരുന്നു. ഒരു സ്ത്രീ സ്വര്‍ണ്ണത്തിന്റെ ചിറ്റും മറ്റുപലതും അതിലേക്ക് ഇടാന്‍ തുടങ്ങി.”


أَخْبَرَنَا الرَّبِيعُ قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا إبْرَاهِيمُ عَنْ عَدِيِّ بْنِ ثَابِتٍ عَنْ سَعِيدِ بْنِ جُبَيْرٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ تَعَالَى عَنْهُمَا قَالَ { صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْعِيدَيْنِ بِالْمُصَلَّى ، وَلَمْ يُصَلِّ قَبْلَهُمَا ، وَلَا بَعْدَهُمَا شَيْئًا ثُمَّ انْفَتَلَ إلَى النِّسَاءِ فَخَطَبَهُنَّ قَائِمًا ، وَأَمَرَ بِالصَّدَقَةِ قَالَ : فَجَعَلَ النِّسَاءُ يَتَصَدَّقْنَ بِالْقُرْطِ وَأَشْبَاهِهِ 

 ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) നിവേദനം: രണ്ടു പെരുന്നാളിനും നബി (സ) ഈദ് ഗാഹില്‍ നമസ്‌കരിച്ചു.പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കരിച്ചില്ല. പിന്നീട് സ്ത്രീകളുടെ അടുക്കലേക്ക് പോയി കൊണ്ട് അവരോട്  പ്രസംഗിച്ചു. ദാനധര്‍മം ചെയ്യാന്‍ അവരോട്  കല്‍പ്പിക്കുകയും ചെയ്തു .ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു:സ്ത്രീകള്‍ അവരുടെ ചിറ്റും അതുപോലുള്ളതും ദാനം ചെയ്തു.”

 ( الأم للشافعي » كتاب الصلاة » كتاب صلاة العيدين )

 ഈ  ഹദീസുകളുടെ  അടിസ്ഥാനത്തില്‍ ഇമാം ഷാഫി (റ ) പറയുന്നു

----------------------------

( قَالَ الشَّافِعِيُّ ) : وَلَا بَأْسَ أَنْ يَخْطُبَ  عَلَى مِنْبَرٍ فَمَعْلُومٌ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ خَطَبَ عَلَى الْمِنْبَرِ يَوْمَ الْجُمُعَةِ ، وَقَبْلَ ذَلِكَ كَانَ يَخْطُبُ عَلَى رِجْلَيْهِ قَائِمًا إلَى جِذْعٍ ، وَمِنْهَا أَنْ لَا بَأْسَ أَنْ يَخْطُبَ الرَّجُلُ الرِّجَالُ ، وَإِنْ رَأَى أَنَّ النِّسَاءَ ، وَجَمَاعَةً مِنْ الرِّجَالِ لَمْ يَسْمَعُوا خُطْبَتَهُ لَمْ أَرَ بَأْسًا أَنْ يَأْتِيَهُمْ فَيَخْطُبَ خُطْبَةً خَفِيفَةً يَسْمَعُونَهَا ، وَلَيْسَ بِوَاجِبٍ عَلَيْهِ لِأَنَّهُ لَمْ يُرْوَ ذَلِكَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا مَرَّةً ، وَقَدْ خَطَبَ خُطَبًا كَثِيرَةً ، وَفِي ذَلِكَ دَلَالَةٌ عَلَى أَنَّهُ فَعَلَ وَتَرَكَ ، وَالتَّرْكُ أَكْثَرُ .

“മിമ്പറില്‍ വെച്ച് ഖുതുബ പറയുന്നത് കുഴപ്പമില്ല. ജുമുഅ ദിവസം നബി(സ) മിമ്പറില്‍മേല്‍ നിന്ന് ഖുതുബ പറഞ്ഞത് അറിയപ്പെട്ട കാര്യമാണ്. മിമ്പര്‍ ഉണ്ടാക്കപെടുന്നതിന്റെ മുമ്പ് രണ്ടുകാലില്‍ ഈത്തപ്പനത്തടിയിലേക്ക് (ചാരി) നിന്നു കൊണ്ടാണ് ഖുതുബ നടത്തിയിരുന്നത്. പുരുഷന്മാര്‍ക്ക് പുരുഷന്‍ ഖുതുബ നടത്തുന്നത് കുഴപ്പമില്ല എന്നത് അതില്‍ പെട്ടതാണ്. സ്ത്രീകളും പുരുഷന്മാരില്‍ നിന്ന് ഒരു വിഭാഗവും ഖുതുബ കേട്ടിട്ടില്ല എന്ന് ഖത്തീബ് മനസ്സിലാക്കിയാല്‍ അവര്‍ കേള്‍ക്കത്തക്കവിധം അവരുടെ അടുത്ത് ചെന്ന് ലഘുവായ ഒരു ഖുതുബ നടത്തുന്നതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല. അത് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. കാരണം നബി(സ) യില്‍നിന്ന് അത് ഒരു പ്രാവശമല്ലാതെ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടില്ല. നബി(സ) ധാരാളം ഖുതുബ നടത്തിയിട്ടും ഒരിക്കല്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ .ആ കാര്യത്തില്‍ നബി(സ) ചെയ്തതിനും ഉപേക്ഷിച്ചതിനും തെളിവുണ്ട്. രണ്ടാം ഖുതുബ ഉപേക്ഷിച്ചതിനാണ് ധാരാളം തെളിവുള്ളത് .”

 ( الأم للشافعي » كتاب الصلاة » كتاب صلاة العيدين )

സ്ത്രീകള്‍ ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു 
---------------------------


 قَالَ ) : وَأُحِبُّ إذَا حَضَرَ النِّسَاءُ الْأَعْيَادَ وَالصَّلَوَاتِ يَحْضُرْنَهَا نَظِيفَاتٍ بِالْمَاءِ غَيْرَ مُتَطَيِّبَاتٍ ، وَلَا يَلْبَسْنَ ثَوْبَ شُهْرَةٍ وَلَا زِينَةٍ ، وَأَنْ يَلْبَسْنَ ثِيَابًا قَصِدَةً مِنْ الْبَيَاضِ وَغَيْرِهِ ، وَأَكْرَهُ لَهُنَّ الصِّبَغَ كُلَّهَا فَإِنَّهَا تُشْبِهُ الزِّينَةَ وَالشُّهْرَةَ أَوْ هُمَا


 “സ്ത്രീകള്‍ നമസ്‌കാരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ഹാജരാകുമ്പോള്‍ , അവര്‍ വെള്ളം കൊണ്ട് ശുദ്ധീകരിച്ചവരും സുഗന്ധങ്ങള്‍ ഉപയോഗിക്കാത്തവരുമായി ഹാജരാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . പ്രശസ്തിയുടെ വസ്ത്രമോ ആഭരണമോ ധരിക്കരുത്. മിതമായ വസ്ത്രങ്ങള്‍ അവര്‍ ധരിക്കണം. വെള്ളനിറത്തിലുള്ളതും അല്ലാത്തവയും ആവാം. എല്ലാതരം കളര്‍ വസ്ത്രങ്ങളും സ്ത്രീകള്‍ക്ക് ഞാന്‍ വെറുക്കുന്നു. കാരണം, അത് ആഭരണത്തിനോടോ പ്രശസ്തിയുടേതിനോടോ അല്ലെങ്കില്‍ അവ രണ്ടിനോടോ സാദ്രിശ്യമുള്ളതാണ്."

(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)

ആര്‍ത്തവകാരികളും കുട്ടികളും ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു 
---------------------------

 قَالَ الشَّافِعِيُّ ) : وَيَلْبَسُ الصِّبْيَانُ أَحْسَنَ مَا يَقْدِرُونَ عَلَيْهِ ذُكُورًا أَوْ إنَاثًا وَيَلْبَسُونَ الْحُلِيَّ وَالصِّيَغَ ، وَإِنْ حَضَرَتْهَا امْرَأَةٌ حَائِضٌ لَمْ تُصَلِّ ، وَدَعَتْ ، وَلَمْ أَكْرَهْ لَهَا ذَلِكَ ، وَأَكْرَهْ لَهَا أَنْ تَحْضُرَهَا غَيْرَ حَائِضٍ إلَّا طَاهِرَةً لِلصَّلَاةِ لِأَنَّهَا لَا تَقْدِرُ عَلَى الطَّهَارَةِ ، وَأَكْرَهُ حُضُورَهَا إلَّا طَاهِرَةً إذَا كَانَ الْمَاءُ يُطَهِّرُهَا . 

"കുട്ടികള്‍, അവര്‍ പെണ്‍കുട്ടികളോ ആണ്‍കുട്ടികളോ ആവട്ടെ, അവര്‍ തങ്ങള്‍ക്ക് സാധ്യമാകുന്ന ഏറ്റവും നല്ല വസ്ത്രം ധരിക്കട്ടെ. ആഭരണങ്ങളും വര്‍ണവസ്ത്രങ്ങളും ധരിക്കട്ടെ, ഇനി ആര്‍ത്തവകാരികളായ സ്ത്രീകള്‍ അവിടെ (ഈദ് ഗാഹില്‍) ഹാജറായാല്‍ അവള്‍ നമസ്‌കരിക്കരുത്. അവള്‍ പ്രാര്‍ഥിക്കണം. അവള്‍ പങ്കെടുക്കല്‍ ഞാന്‍ വെറുക്കുന്നില്ല. ആര്‍ത്തവകാരിയല്ലെങ്കില്‍ നമസ്‌കാരത്തിന് അംഗശുദ്ധി ഇല്ലാതെ ഹാജറാകുന്നത് ഞാന്‍ വെറുക്കുന്നു. കാരണം അവള്‍ക്ക് അംഗശുദ്ധി ചെയ്യാന്‍ അവിടെ സാധിക്കുകയില്ലല്ലോ..! ശുദ്ധീകരിക്കാന്‍ വെള്ളമുണ്ടെങ്കിലും അവള്‍ ശുദ്ധിയായിട്ടല്ലാതെ ഹാജറാകുന്നതും ഞാന്‍ വെറുക്കുന്നു .”

(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)


എത്ര വ്യക്തമായാണ് ഇമാം ശാഫീ (റ) കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ജുമുഅക്ക് ഹാജറായ സ്ത്രീകള്‍ക്ക് ഖുതുബ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ വേണമെങ്കില്‍ അവരുടെ അടുത്തേക്ക് പോയി ഒരു ചെറിയ ഖുതുബ നടത്താന്‍ പോലും ഇമാം ശാഫി ആവശ്യപ്പെടുന്നു. ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ് എന്ന് ഇതില്‍ നിന്നും, നേരത്തെ കൊടുത്ത ഹദീസില്‍ നിന്നും വ്യക്തമാണ് .ഇവിടെ ഹിജാബിന്റെ ആയത്ത് എന്നൊക്കെ പറഞ്ഞു സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയുന്ന സമസ്തക്കാര്‍ക്ക്, ഇമാം ഷാഫി ഹിജാബിന്റെ ആയത്ത് ഇറങ്ങിയ കാര്യം അറിഞ്ഞിട്ടില്ല എന്ന വാദമുണ്ടോ .? അതോ ഇമാം ശാഫിയുടെയും മറ്റും കാലശേഷമാണോ ഹിജാബിന്റെ ആയത്തിറങ്ങിയത്..?  ചിന്തിച്ചു മനസ്സിലാകുക ...!

ഇനി ഇമാം ശാഫി(റ)ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ ലഭിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുക 
-----------------

ഇമാം ശാഫി പറഞ്ഞു: അനസിബ്‌നു മാലിക് (റ) വില്‍ നിന്ന് നിവേദനം:“ഒരിക്കല്‍ നബി(സ) പള്ളിയില്‍ രണ്ടു തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ കാണുകയുണ്ടായി. നബി(സ) ചോദിച്ചു: ഇതെന്തിനാണീ കയര്‍? അവര്‍ പറഞ്ഞു: ഇത് ഒരു സ്ത്രീയുടെതാണ്.അവര്‍ നമസ്‌കരിക്കും. അങ്ങനെ അവര്‍ ക്ഷീണിച്ചാല്‍ ആ കയറില്‍ പിടിക്കും .അപ്പോള്‍ നബി(സ) പറഞ്ഞു: അത് അവള്‍ ചെയ്യരുത്. അവള്‍ ഉന്‍മേഷമുള്ളപ്പോള്‍ നമസ്‌കരിക്കട്ടെ, ഇല്ലായെങ്കില്‍ ഉറങ്ങട്ടെ .”
( അസ്സുനന്‍. ഹദീസ് നമ്പര്‍  : 32) 


ഇമാം ശാഫീ ഞങ്ങളോട് പറഞ്ഞു: “നബി (സ) ഭാര്യ ഉമ്മുസലമ(റ) നിവേദനം : അല്ലാഹുവിന്റെ റസൂല്‍ സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുമ്പായി നബി (സ) അല്‍പ്പസമയം അവിടെത്തന്നെയിരിക്കും. ഇബ്‌നു ശിഹാബ് (റ) പറയുന്നു: (അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ) ജനങ്ങല്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ സ്ത്രീകളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു നബി(സ)യുടെ ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു.”
( അസ്സുനന്‍. ഹദീസ് നമ്പര്‍  : 76 ) 

ഇതേ ഗ്രന്ഥത്തില്‍ ‘സലാം വീട്ടിയ ശേഷമുള്ള ഇമാമിന്റെ ഇരുത്തം’ എന്ന അദ്ധ്യായത്തില്‍ കൊടുത്ത ഒരു ഹദീസ് താഴെ കൊടുക്കുന്നു

ഇമാം ശാഫി (റ) ഞങ്ങളോട് പറഞ്ഞു: അബു ഹുറൈറ (റ)യില്‍ നിന്ന് നിവേദനം:  “പുരുഷന്മാരുടെ സ്വഫില്‍ (അണികളില്‍ )ഉത്തമമായത് ഒന്നാമത്തെ സ്വഫും, മോശമായത് അവസാനത്തെ സ്വഫുമാണ്. എന്നാല്‍ സ്ത്രീകളുടെ അണികളില്‍ ഉത്തമമായത് അവസാനത്തെ സ്വഫും മോശമായത് ആദ്യത്തേതുമാകുന്നു.”
( അസ്സുനന്‍. ഹദീസ് നമ്പര്‍  : 187 ) 

ഇമാം ശാഫി പറഞ്ഞു: “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലോരാളുടെ ഭാര്യ നിങ്ങളോട പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”
( അസ്സുനന്‍. ഹദീസ് നമ്പര്‍  : 188 ) 


ഇമാം ശാഫി ഞങ്ങളോട് പറഞ്ഞു: “അബു ഹുറൈറ (റ) ഒരു സ്ത്രീയെ കണ്ടുമുട്ടി. അവളോട ചോദിച്ചു : എവിടെക്കാണ് പോകാന്‍ ഉദ്ദേശിച്ചിട്ടുള്ളത് ? അവള്‍ പറഞ്ഞു: പള്ളിയിലേക്ക്. അതിനുവേണ്ടിയാണോ നീ പുറപ്പെട്ടത് ?. അവള്‍ പറഞ്ഞു : അതെ !  അദ്ദേഹം ചോദിച്ചു: നീ സുഗന്ധം പൂശിയിട്ടുണ്ടോ? അവള്‍ പറഞ്ഞു : അതെ !   അബുഹുറൈറ (റ) പറഞ്ഞു: നിശ്ചയം നബി(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്,  വല്ല സ്ത്രീകളും സുഗന്ധം ഉപയോഗിച്ച് പള്ളിയിലേക്ക് പുറപ്പെട്ടാല്‍ അല്ലാഹു അവളില്‍ നിന്നും ഇന്നതൊന്നും സ്വീകരിക്കുകയില്ല. അവള്‍ മടങ്ങി പോയി വലിയ അശുദ്ധിയുടെ കുളി പോലെ അത് കഴുകികളയുന്നത് വരെ അവളുടെ നോമ്പും അല്ലാഹു സ്വീകരിക്കുകയില്ല.” 
 ( അസ്സുനന്‍. ഹദീസ് നമ്പര്‍  : 189 ) 


ഇമാം ശാഫി (റ) ഞങ്ങളോട് പറഞ്ഞു: അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :“അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ.”  അബു ജഹ്ഫര്‍ പറഞ്ഞു : അത് കൊണ്ടുദ്ദേശം സുഗന്ധം പുരട്ടാതെ എന്നാണ് 
 ( അസ്സുനന്‍. ഹദീസ് നമ്പര്‍  : 190 )

ഇതേ ഹദീസുതന്നെ ഇമാം ശാഫി തന്റെ ഇഖ്തിലാഫുല്‍ ഹദീസ് എന്ന ഗ്രന്ഥത്തില്‍ ‘സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെടുന്ന അദ്ധ്യായം’ എന്ന തലക്കെട്ട് നല്‍കിയ ശേഷം കൊടുത്തിട്ടുണ്ട് 

ഇമാം ശാഫി പറഞ്ഞു: “ അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ. ” റബീഅ പറഞ്ഞു: അത് കൊണ്ട് ഉദ്ദേശം സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.  “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലൊരാളുടെ ഭാര്യ നിങ്ങളോട് പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”
(  ഇഖ്തിലാഫുല്‍ ഹദീസ് 8 : 768 ) 

ഇമാം ശാഫി (റ) പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നിവേദനം:അവര്‍ പറഞ്ഞു: “നിശ്ചയം നബി (സ) സുബഹി നമസ്‌കരിക്കും. നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ അവരുടെ മേല്‍ വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പിരിഞ്ഞു പോകുമായിരുന്നു. ഇരുട്ടുകാരണം അവരെയാരും തിരിച്ചരിഞ്ഞിരിന്നില്ല.”
( അല്‍ ഉമ്മ് ഭാഗം 2  കിതാബുസ്സ്വലാത്ത്   പേജ് 165 )  (മുസ്‌നദ്  8 : 708 )



നോക്കൂ ...! ഇത്രയധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, അതനുസരിച്ച്  സ്ത്രീകള്‍ ജുമുഅ പോലുള്ള ജമാത്തുകളില്‍ പങ്കെടുക്കുന്നതാണ് ലുഹര്‍ നമസ്‌ക്കരിക്കുന്നതിനെക്കാള്‍ പുണ്യമെന്നും, അത് പോലെ ജുമുഅകള്‍ക്കും, ഈദു ഗാഹിലേക്കും മറ്റു ജമാഅത്തിലേക്കും വരുമ്പോള്‍ പാലിക്കേണ്ട മര്യാദകളും സ്ത്രീകള്‍ക്ക് ഉത്തമമായ സ്വഫ് എതാണെന്നുപോലും ഇമാം ശാഫി ഹദീസ് ഉദ്ധരിച്ചു നമ്മെ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ ഇസ്ലാമികമായ നിബന്ധനകളെല്ലാം പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് ജുമുഅ ജമാത്തുകള്‍ നിര്‍വഹിക്കാന്‍ പള്ളിയിലേക്ക് പോകാമെന്നും അവിടെ വെച്ച് ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാമെന്നും സാക്ഷാല്‍ ഇമാം ശാഫിയുടെ മേല്‍ ഉദ്ധരണികളിലൂടെ പകല്‍ വെളിച്ചം പോലെ മനസ്സിലാക്കാവുന്നതാണ്. ‘അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ നിങ്ങള്‍ പള്ളിയില്‍നിന്നും തടയരുത് ’ എന്ന നബി(സ)യുടെ കല്പനയെ  കാറ്റില്‍ പറത്തിക്കൊണ്ട് ഹിജാബിന്റെ ആയത്ത്, പുണ്യമില്ലാത്ത കാര്യം എന്നൊക്കെ പറഞ്ഞു അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളിയില്‍ നിന്നും തടയുമ്പോള്‍,  ശാഫി മദ്ഹബുകാര്‍ എന്ന് വാദിക്കുന്ന സമസ്തക്കാര്‍ക്ക് ഈ  വിഷയത്തില്‍ ഇമാം ശാഫിയോട് (റ) യാതൊരു വിധത്തിലുമുള്ള യോജിപ്പും ഇല്ല എന്നത് വ്യക്തമാണ്.

സത്യം മനസ്സിലാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ !









Popular posts from this blog

ഇമാം ഷാഫി ( رحمه الله )