3 - ഉമര്‍ (റ) വിന്റെ കാലത്ത് മഴയെ തേടിയെ കഥ
ഉമര്‍ (റ) വിന്റെ കാലത്ത് മഴയെ തേടിയെ കഥ
----------
അള്ളാഹു അല്ലാത്തവരോടും ആവശ്യങ്ങള്‍ ചോദിക്കാം ,ഇസ്തിഗാസ ചെയ്യാം എന്നതിന് തെളിവായി പറയുന്ന മറ്റൊരു കഥയാണ് ഉമര്‍ (റ) ഭരണകാലത്ത് നബി (സ) യുടെ ഖബരിന്നരികില്‍ ചെന്ന് ഒരാള്‍ മഴയെ തേടിയ സംഭവം.
ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും സത്യം മനസ്സിലാക്കി ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ. അല്ലാഹു സ്വീകരിക്കട്ടെ.... ആമീന്‍
ഇബ്നുഹജര്‍ അസ്ഖലാനിയുടെ ഫത് ഹുല്‍ ബാരി എന്ന ഗ്രന്ഥത്തിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വന്നിട്ടുള്ളത് .
അതിപ്രകാരമാണ് :
അതിപ്രകാരമാണ് :
وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّ - وَكَانَ خَازِنُ عُمَرَ - قَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَ " الْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ
അര്‍ത്ഥം :- "ഇമാം ഇബ്നു അബീശൈബ അബീ സ്വാലിഹ് സമ്മാന്‍ വരെയുള്ള സ്വഹീഹായ സനദ് സഹിതം ഉമര്‍ ന്‍റെ ഖജാന സൂക്ഷിപ്പുകാരനായിരുന്ന മാലിക് ദാര്‍ (റ )വില്‍ നിന്നു നിവേദനം ചെയ്യുന്നു : അദ്ദേഹം പറഞ്ഞു : ഉമര്‍(റ)ന്റ കാലത്ത് ശക്തമായ ജലക്ഷാമമുണ്ടായി. അപ്പോള്‍ ഒരു മനുഷ്യന്‍ നബി(സ്വ) യുടെ ഖബറിങ്കലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം മഴയില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് മഴക്ക് വേണ്ടി താങ്കള്‍ പ്രാര്‍ഥിക്കുക , അങ്ങനെ നബി(സ്വ) സ്വപ്നത്തില്‍ വന്ന് പറഞ്ഞു. നീ ഉമര്‍(റ)വിന്റെ അടുത്തുപോവണം.. ഹദീസ് "ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് "ഫുത്തൂഹ് "എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു”
(ഫത് ഹുല്‍ ബാരി‐2:496)
ആദ്യമായി പറയാനുള്ളത് ഈ റിപ്പോര്‍ട്ട് സ്വഹീഹല്ല എന്നതാണ്.
അബീസ്വാലിഹ് സമ്മാന്‍ (റ) വരെ മാത്രമേ ഇത് സ്വഹീഹായിട്ടുള്ളൂ എന്നാണ് ഇബ്നു ഹജര്‍ അസ്ഖലാനി രേഖപ്പെടുത്തിയത് . അതായത് മാലിഖ് ദാര്‍ വരെ മുഴുവനായി സ്വഹീഹായ സനദ് ഇതിനില്ല ..
എന്താണ് കാരണം..?
ഇനി ഈ ഹദീസ് സ്വഹീഹല്ല എന്ന് വെറുതെ പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയില്‍ - ഏതോ ഒരാള്‍ വന്നു നബി (സ)യുടെ ഖബറിന്നടുത്ത് വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാന്‍ നബി (സ)യോട് പറഞ്ഞു. അയാള്‍ പിന്നീട് സ്വപ്നം കാണുന്നു. സ്വപ്നം കാണുമ്പോള്‍ മാലിക്ദാര്‍ എന്തായാലും കൂടെ ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു കൊണ്ട് ഈ സ്വപ്നകഥ പറഞ്ഞാലും അത് മാലിക് ദാര്‍ നോട് ആരാണ് പറഞ്ഞതെന്നും ഇവിടെ വ്യക്തമല്ല. ഇവിടെ മാലിക് ദാര്‍ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം ഞാന്‍ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നുമില്ല.
ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും വേറൊരു വ്യക്തി ആ റജൂല്‍ ഇവിടെ അജ്ഞാതനാണ്. അതുകൊണ്ട് തന്നെ സനദ് മുറിഞ്ഞതാണ്. അതുകൊണ്ട് തന്നെയായിരിക്കാം ഇവിടെ ഇത് സ്വഹീഹായ ഹദീസാണ് എന്ന് പറയാതെ അബീസാലിഹ് സമ്മാന്‍ വരെ "ഇസ്നാദിന്‍ സ്വഹീഹിന്‍" ( بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ ) എന്ന് പറഞ്ഞത്.
എന്നാല്‍ ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടോ അതോ അറിഞ്ഞുകൊണ്ട് മനപ്പൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയോ ആണോ (അല്ലാഹുവിന്നറിയാം) നമ്മുടെ ഉസ്താദുമാര്‍ സ്വഹീഹായ ഹദീസില്‍ ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജര്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്. മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബ്കളും കുത്താറാതീബും കുടിയോത്തും ഉറൂസും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളൊക്കെയുള്ള മുസ്ലിയാക്കന്മാര്‍ക്ക് ഉസൂല്‍ പഠിക്കാന്‍ നേരം കിട്ടിയിട്ടുണ്ടാവില്ല.
എന്തായാലും “ഇസ്നാദിന്‍ സ്വഹീഹിന്‍” എന്ന് പറഞ്ഞാല്‍ അതെന്താണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ കിതാബായ അന്നുഖത്ത് ല്‍ രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും ഒന്ന് പഠിക്കുക : അദ്ദേഹം പറയുന്നു :
قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.
( النكت علي ابن الصلاح - 1 / 474 )
അര്‍ത്ഥം :- ഒരാള്‍ സ്വഹീഹുല്‍ ഇസ്നാദ് എന്ന് പറയുകയും അവിടെ ശാദ് ആണെന്നോ ന്യൂനത ഉണ്ടെന്നോ പറഞ്ഞിട്ടില്ലെങ്കില്‍ അത് സ്വഹീഹാണ് എന്ന് ( ഇബ്നു സ്വലാഹ് )പറഞ്ഞത് നാം അംഗീകരിക്കുന്നില്ല . ഇല്ലത്ത് (ന്യുനത) അവിടെ പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനമായിരുന്നുവെങ്കില്‍ സ്വഹീഹിന്‍റെ ശര്‍തില്‍ (ഇല്ലത്ത് പറയാതിരിക്കുക അല്ലെങ്കില്‍ എഴുതാതിരിക്കുക) എന്നത് ശര്‍തായി പറയുമായിരുന്നു. അപ്പോള്‍ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുല്‍ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാല്‍ ന്യൂനത അവിടെ ഉണ്ടാവം എന്നതാണ് അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും ഇല്ലത്ത് (ന്യൂനത)അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല .
അപ്പോള്‍ എങ്ങനെയാണത് അത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? "
(ഇബ്നുഹജര്‍ അസ്ഖലാനിയുടെ അന്നുഖത് എന്ന ഗ്രന്ഥത്തില്‍ നിന്ന് )
അപ്പോള്‍ ഇസ്നാദിന്‍ സ്വഹീഹിന്‍ എന്ന് പറഞ്ഞാല്‍ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? ( فكيف يحكم له بالصحة ) എന്നാണ്
ഇബ്നു ഹജര്‍ അല്‍ അസ്ഖലാനിപോലും ചോദിക്കുന്നത് .
ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?അതും കൂടി പഠിക്കുക :
ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെ പറയുന്ന 5 നിബന്ധനകള്‍ ഒത്തുവരേണ്ടതുണ്ട് .
1. (اتصال السند ) ഇത്തിസ്വാലു സനദ് :- നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയില്‍ ഒരാള്‍ പോലും വിട്ടുപോകാന്‍ പാടില്ല.
2. ( عدالة الراوي ) അദാലത്തു റാവി :- ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.
3. ( تمام الضبط ) തമാമുളളബ്ത് :- റാവികള്‍ അബദ്ധം സംഭാവിക്കാത്തവിധത്തില്‍ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാന്‍ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക.
4. (شاذ ) ശാദ് ആവാതിരിക്കല്‍:- റാവികളില്‍ അദ്ദേഹത്തെക്കാള്‍ പ്രാമാണികനും പരിഗണനീയനുമായ ആളുകളോട് എതിരാവുന്ന അവസ്ഥ ഇല്ലാതിരിക്കുക.
5. (علة) ഇല്ലത്ത് ഇല്ലാതിരിക്കുക :- ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകള്‍ തീരെ ഇല്ലാതിരിക്കുക.
ഇവിടെ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് പല കാരണങ്ങളാലും ന്യൂനതകള്‍ ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകള്‍ ഒത്തുവരാത്തതാണ്.
സനദ് മുറിഞ്ഞുപോയതാണ്.
സനദ് മുറിഞ്ഞുപോയ ഒരു സ്വപ്നക്കഥ മാത്രം
ഏതോ ഒരാള്‍ വന്നുകൊണ്ട് നബി (സ) യുടെ ഖബറിങ്കല്‍ വന്നുകൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞത് ഇസ്ലാമില്‍ തെളിവാകുമോ..? ഇല്ലേയില്ല.
അതായത് ഇത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല.
വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല.
നബി (സ)യുടെ വാക്കോ പ്രവര്‍ത്തിയോ മൌനാനുവാദമോ അല്ല .
മാത്രമല്ല, ഈ വാറോല നാടകത്തില്‍ ഒരു സ്വപ്നത്തിന്റെ സീനുംകൂടി ഉണ്ട്.അമ്പിയാക്കളുടെ സ്വപ്നമല്ലാതെ വേറെ ആരുടെ സ്വപ്നവും ഇസ്ലാമില്‍ തെളിവല്ല.
മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത് മജ്ഹൂലാണ് എന്നാണ്.
قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه
ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ല.ഉമറിന്റെ ഖജാന സൂക്ഷിപ്പുകാരന്‍ എങ്ങനെ മജ്ഹൂല്‍ ആവും എന്നൊക്കെ ഉസൂല്‍ തിരിയാത്ത ചില മുസ്ലിയാക്കന്മാര്‍ ചോദിക്കാറുണ്ട്. കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാര്‍ ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങള്‍ ഒരു ഹദീസ് സ്വീകാര്യമാവാന്‍ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല . ഇമാം മുന്‍ദിരി(റഹി)യും ഇമാം ഹൈസമി(റഹി)യുംകേരളത്തിലെ മുജാഹിദ് നേതാക്കളല്ലല്ലോ.
വരള്‍ച്ച ഉണ്ടായപ്പോള്‍ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട് ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ "ഒരാൾ" ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീന്‍ . എല്ലാ അർത്ഥത്തിലും 'കേവലം അജ്ഞാതൻ (مجهول) ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമില്‍ തെളിവാകുമോ ..? ഇല്ല . എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതൻമാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദ് മായി വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്.
ഉമര്‍(റ)വിന്റെ കാലത്ത് മഴ ഇല്ലാതായപ്പോള്‍ ഒരു സഹാബി നബിയുടെ കബരിനരികില്‍ പോയി നബിയോട് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിചു (ഇസ്തിഗാസ) നടത്തിഎന്നും ആ സഹാബിയെ ഉമര്‍(റ) ആദരിച്ചു എന്നും യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ പച്ചക്കളവു പറഞ്ഞു പരത്തുകയാണ്.
അതിന്നായി അവര്‍ പറയുന്ന മറ്റൊരു ന്യായം സ്വപ്നം കണ്ട വ്യക്തി ബിലാല്‍ ഇബ്നു ഹാരിസ് മുസനി എന്ന സഹാബിയാനെന്നാണ് .
അതും നമുക്ക് പരിശോധിക്കാം. ഈ കഥയുടെ അവസാനഭാഗത്തില്‍ ഫതഹുല്‍ ബാരിയില്‍ ഇപ്രകാരം കാണാം,
അതിന്നായി അവര്‍ പറയുന്ന മറ്റൊരു ന്യായം സ്വപ്നം കണ്ട വ്യക്തി ബിലാല്‍ ഇബ്നു ഹാരിസ് മുസനി എന്ന സഹാബിയാനെന്നാണ് .
അതും നമുക്ക് പരിശോധിക്കാം. ഈ കഥയുടെ അവസാനഭാഗത്തില്‍ ഫതഹുല്‍ ബാരിയില്‍ ഇപ്രകാരം കാണാം,
وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ
"ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് "ഫുത്തൂഹ് "എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു”
(ഫത് ഹുല്‍ ബാരി‐2:496)
സൈഫ് എന്ന വ്യക്തിയുടെ ഫുതൂഹ് എന്നാ ഗ്രന്ഥത്തിലാണ് സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് പറയുന്നത് .
ആരാണീ സൈഫ് . അയാള്‍ പറയുന്നത് ഇസ്ലാമികലോകത്തിന് സ്വീകരിക്കാന്‍ കഴിയുമോ ? അതും പണ്ഡിതലോകം വളരെ കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട് .
സൈഫ് എന്ന വ്യക്തിയുടെ ഫുതൂഹ് എന്നാ ഗ്രന്ഥത്തിലാണ് സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് പറയുന്നത് .
ആരാണീ സൈഫ് . അയാള്‍ പറയുന്നത് ഇസ്ലാമികലോകത്തിന് സ്വീകരിക്കാന്‍ കഴിയുമോ ? അതും പണ്ഡിതലോകം വളരെ കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട് .
ഈ വാറോലയുണ്ടാക്കിയ പെരുംകള്ളനെ കുറിച്ച് ലോകപ്രസിദ്ധ മുഹദ്ദിസ്കളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ എന്തൊക്കെയാണ് അവരുടെ കിതാബുകളില്‍ പറഞ്ഞിട്ടുള്ളത്...? നമുക്ക് പരിശോധിക്കാം.
ഇമാം ദഹബി അദ്ദേഹത്തിന്‍റെ ( ميزان الاعتدال ) മീസാനുല്‍ ഇഎതിദാല്‍ എന്ന കിത്താബില്‍ രേഖപ്പെടുത്തിയത് കാണുക :
قال الحافظ الذهبي، في ميزان الاعتدال /3ـ353/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം ഇബ്നുല്‍ ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال
يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث،
وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال
إنه يضع الحديث. اهـ
ഈ കള്ളക്കഥ കെട്ടിയുണ്ടാക്കി സഹാബിയുടെ പേരില്‍ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങളുടെ അര്‍ത്ഥം താഴെ കൊടുക്കുന്നു :
ضعيف الحديث، فِلسٌ خير منه
"ഇമാം യാഹ്യ ഇബ്ന് മഈന്‍ (റ) പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്."
(നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഞ്ച് പൈസക്ക് കൊള്ളാത്തവന്‍)
و قال أبو داود : ليس بشىء
"ഇമാം അബു ദാവൂദ്: ഒരു വസ്തുവിനും പറ്റാത്ത വ്യക്തി "
و قال أبو حاتم : متروك الحديث
"ഇമാം അബു ഹാത്തിം: തള്ളപ്പെടേണ്ട ആളാണ് "
قال ابن حبان: اتهم بالزندقة
"ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്."
قال ابن عدي: عامة حديثه منكر
"ഇമാം ഇബ്നു അദിയ്യ് (റ) പറഞ്ഞു: സൈഫിന്‍റെ ഹദീസുകള്‍ മൊത്തത്തില്‍ അധിക്ഷേപാര്‍ഹമാണ്."
وقال النسائي والدارقطني: ضعيف
"ഇമാം നിസാഇയും ദാരു ഖുത്നിയും പറഞ്ഞു: ദുര്‍ബ്ബലന്‍ "
وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
"ഇമാം മഖ്ഹൂല്‍ (റ) പറഞ്ഞു : സൈഫ്, ഹദീസുകള്‍ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ് "
ഇങ്ങനെയെല്ലാമാണ് "സൈഫിനെ" ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട് കള്‍ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ “ചരിത്രത്തില്‍ വിശ്വസ്തന്‍” ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അന്ഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാന്‍ മുസ്ലിയാക്കന്മാര്‍ പരിശ്രമിക്കാറുണ്ട്.അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങള്‍ :- കള്ള ഹദീസ് ഉണ്ടാക്കുന്നവന്‍ , അഞ്ച് പൈസക്കില്ലാത്തവാന്‍,ഒന്നിനും കൊള്ളാത്തവന്‍ , മതനിഷേധി എന്നൊക്കെ പ്രഖ്യാപിച്ച സൈഫ് ബിന്‍ ഉമര്‍ന്‍റെ കള്ളക്കഥകള്‍ മുസ്ലിംകളായ നമ്മള്‍ക്ക് ഒരിക്കലും പ്രമാണമല്ല .
**********
ഇനി ഇതുമായി ബന്ധപ്പെട്ട് വന്ന മറ്റൊരു റിപ്പോര്‍ട്ട് ഇമാം ഇബ്നുകസീര്‍ (രഹി) യുടെ ബിദായ വന്നിഹായ എന്നാ ഗ്രന്ഥത്തില്‍ കാണാം .അതിപ്രകാരമാണ്.
وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.
(البداية والنهاية 7/93 للشيخ الحفظ ابن كثير)
സൈഫ്ബ്നു ഉമർ , കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതിനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം). അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മ്ര് ഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേർ മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുനു ഹാരിസുൽ മുസ്നി(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച് ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ ചെയ്തിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയും അവർക്ക് ഇമാമായി രണ്ട് റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ് നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ? " ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?. അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ സഹായം തേടുക".
അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതക്ക് അപേക്ഷ സമർപ്പിക്കാൻ അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞിട്ടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിർദ്ദേശം നൽകി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക് ഉമർ (റ) നിർദ്ദേശം നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ് (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.
(അൽബിദായതു വന്നിഹായ 7/93)
ഈ റിപ്പോര്‍ട്ടില്‍ എവിടെയും ബിലാല്‍ ഇബ്നു ഹാരിസ് നബിയുടെ ഖബരിങ്ങല്‍ പോയതായോ നബിയോട് ഇസ്തിഗാസ ചെയ്തതായോ പറയുന്നുമില്ല
ഉമര്‍ (റ) ഭരണകാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ അവരെന്താണ് ചെയ്തത് . പ്രവാചകനില്‍ നിന്നും ദീന്‍ മനസ്സിലാകിയ സഹാബാത്ത് പ്രവാചകനോട് തേടാതെ അല്ലാഹുവിനോട് തേടുകയാണ് ചെയ്തത് .ആ സംഭവം താഴെ കൊടുക്കുന്നു.
حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
(صحيح البخاري - كتاب الاستسقاء)
അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്.
(ബുഖാരി)
മുആവിയ (റ)വിന്‍റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോള്‍ യസീദ് ബിന്‍ അസ് വദ് (റ)വിനെ ക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് ദു ആ ചെയ്ത സംഭവം ചരിത്രത്തില്‍ രേഖപ്പെടുത്തിയത് കാണാം.
رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم
നബി(സ)യുടേയും നബി (സ)യില്‍ നിന്നും ഒന്നാമതായി ദീന്‍ പഠിച്ചു മനസ്സിലാക്കിയ സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള മാതൃകയാണ് മുകളില്‍ നാം കണ്ടത്. നബി(സ)ക്ക് വഫാതിന് ശേഷം വരള്‍ച്ച ഉണ്ടായപ്പോള്‍ നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക തന്നെ സ്വഹാബത്തും സ്വീകരിച്ചു.
പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം സുയൂതി (റഹി) അദ്ദേഹത്തിന്‍റെ കിതാബായ അല്‍ അമ്ര്‍ ബി ഇത്തിബാ എന്നാ ഗ്രന്ഥത്തില്‍ പറഞ്ഞു :
والصحابة رضي الله عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
"നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാല്‍ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ “ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ? അതിനാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത്, അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത്, അവാനോടല്ലാതെ നീ സഹായം തേടരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാനും അവനല്ലാതെയാരുമില്ല.”
(അല്‍ അംറു ബിന്‍ ഇത്തിബാഅ് : 47)
അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തിനായി പല ദുര്‍ബല സംഭവങ്ങളെയും തെളിവാക്കുമ്പോള്‍, അത്തരം സംഭവങ്ങളെ പാടെ നിഷേധിക്കുകയും, സഹായതേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളുവെന്നും ഇമാം സുയൂഥി (റ) പറയുന്നു. മാത്രമല്ല, അതാണ് യഥാര്‍ത്ഥ തൗഹീദെന്നും,സലഫുസ്വാലിഹീങ്ങളുടെ പാതയെന്നും, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ അതാണ് പിന്‍പറ്റണ്ടതെന്നും ഇമാം സുയൂഥി (റ) നമ്മോട് പറയുന്നു.
മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിടത്തിൽ ചെന്ന് ആവലാതിപ്പെട്ടു എന്ന ഈ സ്വപ്നക്കഥ ഇസ്ലാമുമായി എത്രത്തോളം യോജിക്കുമെന്ന് പരിശോധിക്കുമ്പോള്‍ പരിശുദ്ധ ഖുർആനിനും നബി(സ)യുടെ ചര്യക്കും സ്വഹാബത്തിന്റേയും താബിഉകളുടെയും സമ്പ്രദായങ്ങൾക്കും ഒട്ടും യോജിക്കാത്തതാണ്.
സത്യം മനസ്സിലാക്കാന്‍ അല്ലാഹു തുണക്കട്ടെ !