1 - ഹഖും ജാഹും ബര്‍ക്കത്തും ആദം നബിയും


ഹഖും ജാഹും ബര്‍ക്കത്തും ആദം നബിയും

 ----------------

 മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാനും, ഇടതേടുവാനും മുസ്ലിയാക്കള്‍ പറയുന്ന ഒരു ഉപാധിയാണ് ഹഖ് ജാഹ് ബര്‍കത്ത് കൊണ്ടുള്ള ഇടതേട്ടം. ഇതിന്നായി ഇവര്‍ തെളിവ് പിടിക്കുന്നത് ആദം നബിയുടെ പേരിലുള്ള ഒരു കള്ളക്കഥയും. ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി ആശയം വരുന്ന ആ കള്ളക്കഥ താഴെ കൊടുക്കുന്നു. ശേഷം ആ കള്ളക്കഥയെ പറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായവും ! 

 حَدَّثَنَا حَدَّثَنَا أَبُو سَعِيدٍ عَمْرُو بْنُ مُحَمَّدِ بْنِ مَنْصُورٍ الْعَدْلُ ، ثنا أَبُو الْحَسَنِ مُحَمَّدُ بْنُ إِسْحَاقَ بْنِ إِبْرَاهِيمَ الْحَنْظَلِيُّ ، ثنا أَبُو الْحَارِثِ عَبْدُ اللَّهِ بْنُ مُسْلِمٍ الْفِهْرِيُّ ، ثنا إِسْمَاعِيلُ بْنُ مَسْلَمَةَ ، أَنْبَأَ عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ : " لَمَّا اقْتَرَفَ آدَمُ الْخَطِيئَةَ ، قَالَ : يَا رَبِّ ، أَسْأَلُكَ بِحَقِّ مُحَمَّدٍ لَمَا غَفَرْتَ لِي ، فَقَالَ اللَّهُ : يَا آدَمُ ، وَكَيْفَ عَرَفْتَ مُحَمَّدًا وَلَمْ أَخْلُقْهُ ؟ قَالَ : يَا رَبِّ ، لأَنَّكَ لَمَّا خَلَقْتَنِي بِيَدِكَ وَنَفَخْتَ فِيَّ مِنْ رُوحِكَ رَفَعْتُ رَأْسِي فَرَأَيْتُ عَلَىَ قَوَائِمِ الْعَرْشِ مَكْتُوبًا لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ ، فَعَلِمْتُ أَنَّكَ لَمْ تُضِفْ إِلَى اسْمِكَ إِلا أَحَبَّ الْخَلْقِ إِلَيْكَ ، 
 فَقَالَ اللَّهُ : صَدَقْتَ يَا آدَمُ ، إِنَّهُ لأُحِبُّ الْخَلْقِ إِلَيَّ ادْعُنِي بِحَقِّهِ ، فَقَدْ غَفَرْتُ لَكَ وَلَوْلا مُحَمَّدٌ مَا خَلَقْتُكَ
( ﻣﺴﺘﺪﺭﻙ ﺍﻟﺤﺎﻛﻢ )

അര്‍ത്ഥം :- “നബി (സ) പറഞ്ഞതായി ഉമര്‍(റ)വില്‍ നിന്നു ഹാക്കിം ഉദ്ധരിക്കുന്നു: ആദം (അ) പാപം ചെയ്തപ്പോള്‍ പറഞ്ഞു : എന്റെ രക്ഷിതാവെ, മുഹമ്മദ് നബിയുടെ ഹഖ് കൊണ്ടു ഞാന്‍ നിന്നോട് ചോദിക്കുന്നു, നീ എനിക്കു പൊറുത്തു തരിക തന്നെ വേണം. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദമേ, നീ എങ്ങിനെ മുഹമ്മദിനെ പറ്റി മനസ്സിലാക്കി? ഞാനവനെ സൃഷ്ടിച്ചിട്ടുകൂടിയില്ലല്ലൊ? ആദം പറഞ്ഞു: നാഥാ, നീ നിന്റെ കൈകളാല്‍ എന്നെ സൃഷ്ടിക്കുകയും എന്നില്‍ നിന്റെ ജീവനില്‍ നിന്നു ഊതുകയും ചെയ്തപ്പോള്‍ ഞാന്‍ തലയുയര്‍ത്തി മേലോട്ടു നോക്കി. അപ്പോള്‍ നിന്റെ സിംഹാസനത്തിന്റെ കാലുകളില്‍ നിന്റെ തിരുനാമത്തോടൊപ്പം മുഹമ്മദിന്റെ പേരും ചേര്‍ത്തപ്പെട്ടതു കണ്ടു. അതില്‍ നിന്നും സൃഷ്ടികളില്‍ നിനക്കേറ്റവും പ്രിയപ്പെട്ടവന്‍ മുഹമ്മദാണെന്നു ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു: ആദമെ, സത്യമാണ് നീ പറഞ്ഞത്. മുഹമ്മദ് എനിക്കേറ്റവും ഇഷ്ടപ്പെട്ടവന്‍ തന്നെ. അദ്ധേഹത്തിന്റെ ഹഖ് കൊണ്ടു നീ എന്നോടു പ്രാര്‍ത്ഥിക്കുക, ഞാന്‍ നിനക്കു പൊറുത്തു തരിക തന്നെ ചെയ്യും. മുഹമ്മദ് ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല.”
 (ഹാക്കിം)

ആദം (അ) ചെയ്ത പാപം അല്ലാഹു പൊറുത്തു കൊടുത്ത സംഭവത്തെക്കുറിച്ചുള്ള പരിശുദ്ധ ഖുര്‍ആന്റെ വിശധീകരണത്തിനു കടക വിരുദ്ധമാണ് കേവലം ആരുടെയൊ ഭാവന സൃഷ്ടിയായ ഈ കഥയെന്നു ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും കാണാം.

ഒരു ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എത്ര പരിശുദ്ധരും സത്യസന്ധരുമാണെങ്കില്‍ പോലും അതിലെ ആശയം ഖുര്‍ആന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോള്‍ ആ ഹദീസു തള്ളിക്കളയണമെന്ന കാര്യത്തില്‍ മുസ്ലിം പണ്ഢിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഇനി റിപ്പോര്‍ട്ടര്‍മാര്‍ അവിശ്വസനീയവരും അറിയപ്പെടാത്തവരുമാണെങ്കില്‍ അതു ഹദീസ് എന്ന പേരിനു പോലും അര്‍ഹമാകില്ല അതുകൊണ്ടു തന്നെ ഇതു മുഖവിലക്കു തള്ളപ്പെടാന്‍ അര്‍ഹമാണ്. 

ഈ കെട്ടുകഥയിലെ ന്യൂനതകള്‍ പണ്ഡിതന്മാര്‍ വിശദീകരിച്ചത് താഴെ കൊടുക്കുന്നു

هذا الحديث باطل لا تجوز روايته .

فقد رواه الحاكم في "المستدرك" (2/615) من طريق أبي الحارث عبد الله بن مسلم الفهري: حدثنا إسماعيل بن مسلمة: أنبأ عبد الرحمن بن زيد بن أسلم عن أبيه عن جده عن عمر.

وقال: صحيح الإسناد وهو أول حديث ذكرته لعبد الرحمن بن زيد بن أسلم في هذا الكتاب. فتعقبه الذهبي فقال: بل موضوع، وعبد الرحمن واهٍ، وعبد الله بن أسلم الفهري لا أدري من ذا.

ورواه البيهقي ومن طريقه ابن عساكر في تاريخ دمشق" (7ـ436) عن أبي عبد الله الحافظ إملاء وقراءة نا أبو سعيد عمرو بن محمد بن منصور العدل إملاء نا أبو الحسن محمد بن إسحاق بن إبراهيم الحنظلي نا أبو الحارث عبد الله بن مسلم الفهري بمصر قال أبو الحسن هذا من رهط أبي عبيدة بن الجراج أنا إسماعيل بن مسلمة أنا عبد الرحمن بن زيد بن أسلم ..... .

ورواه من نفس الطريق الطبراني في "المعجم الصغير" (207): ثنا محمد بن داود بن أسلم الصدفي المصري: ثنا أحمد ابن سعيد المدني الفهري: ثنا عبد الله بن إسماعيل المدني عن عبد الرحمن بن زيد بن أسلم به. وهذا سند مظلم فإن كل من دون عبد الرحمن لا يعرفون، وقد أشار إلى ذلك الحافظ الهيثمي رحمه الله حيث قال في "مجمع الزوائد" 
(8/253): (رواه الطبراني في الأوسط والصغير وفيه من لم أعرفهم))

ورواه أبو بكر الآجري في كتاب "الشريعة" (427) من نفس الطريق أيضاً عن عبد الله ابن إسماعيل بن أبي مريم عن عبد الرحمن بن زيد به، وعبد الله هذا لم أعرفه أيضاً، فلا يصح عن عمر مرفوعاً ولا موقوفاً، ثم رواه الآجري من طريق آخر عن عبد الرحمن بن أبي الزناد عن أبيه أنه قال: من الكلمات التي تاب الله بها على آدم قال: اللهم أسألك بحق محمد عليك.. الحديث نحوه مختصراً، وهذا مع إرساله ووقفه، فإن إسناده إلى ابن أبي الزناد ضعيف جداً، وفيه عثمان بن خالد والد أبي مروان العثماني، قال النسائي: ليس بثقة.

ومما تقدم يظهر لنا أن مدار هذا الحديث على عبد الرحمن بن زيد بن أسلم، وقد ضعفه الحافظ ابن حجر في التلخيص وفي فتح الباري وغيرهما, وقال البيهقي: (تفرد به عبد الرحمن بن زيد بن أسلم، من هذا الوجه، وهو ضعيف) وكذلك ضعفه الهيثمي في مجمع الزوائد ، وقال ابن الجوزي: أجمعوا على ضعفه وهو متهم بالوضع، رماه بذلك الحاكم نفسه ، فقد قال في كتاب "المدخل إلى معرفة الصحيح من السقيم": (عبد الرحمن بن زيد بن أسلم روى عن أبيه أحاديث موضوعة ، لا تخفى على من تأملها من أهل الصنعة أن الحمل فيها عليه).

وقد أورد الحاكم أيضا عبد الرحمن بن زيد بن أسلم في كتابه "الضعفاء" وقال في آخره: (فهؤلاء الذين قدمت ذكرهم قد ظهر عندي جرحهم، لأن الجرح لا يثبت إلا ببينة، فهم الذين أبين جرحهم لمن طالبني به، فإن الجرح لا أستحله تقليداً، والذي أختاره لطالب هذا الشأن أن لا يكتب حديث واحد من هؤلاء الذين سميتهم، فالراوي لحديثهم داخل في قوله: من حدث بحديث وهو يرى أنه كذب فهو أحد الكاذبَيْن).

وقد ضعفه أيضا أحمد بن حنبل وابن معين وأبو زرعة وأبو حاتم والنسائي والدارقطني والحافظ العلائي والزيلعي والسخاوي والشوكاني وغيرهم.

قال الترمذي: (وعبدُ الرحمَن بنُ زَيْدِ بنِ أسْلَمَ ضَعِيفٌ في الحَديثِ، ضَعفَهُ أحمدُ بنُ حَنْبَلٍ وعليّ بنُ المَدِينيّ وغيْرُهُما مِنْ أهلِ الحَديثِ، وهو كَثِيرُ الغَلَطِ.)

وقال ابن حبان: (كان يقلب الأخبار وهو لا يعلم حتى كثر ذلك من روايته من رفع المراسيل، وإسناد الموقوف، فاستحق الترك).

( وقال أبو نعيم: (روى عن أبيه أحاديث موضوعة

( والفهري أورده الذهبي في "الميزان" وساق له هذا الحديث وقال: (خبر باطل)

وكذا قال الحافظ ابن حجر في "اللسان" (3/360) وزاد عليه قوله في الفهري هذا: 
(لا أستبعد أن يكون هو الذي قبله فإنه من طبقته)

والذي قبله هو عبد الله بن مسلم بن رُشيد، قال الحافظ: ذكره ابن حبان، متهم بوضع الحديث، يضع على ليث ومالك وابن لهيعة، لا يحل كتب حديثه، وهو الذي روى عن ابن هدية نسخة كأنها معمولة).


ഉമര്‍(റ)വില്‍ നിന്നും ഹാക്കിം ഉദ്ധരിച്ച മേല്‍ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ മിക്കവരും വിശ്വാസയോഗ്യരല്ലെന്നും, ഇതൊരു കെട്ടുകഥയാണെന്നും ഹദീസു പണ്ഢിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. സഹിഹ് ആണെന്ന് ഹാക്കിം അവകാശപെടുന്നുണ്ടെങ്കിലും ഇതിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ പലരും യോഗ്യരല്ലെന്ന് ഹാക്കിം തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ പ്രസ്താവിക്കുന്നുണ്ട്.

ഈ കഥയുടെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ ‘അബ്ദുറഹ്മാനുബ്‌നു സൈദ് ’ബലഹീനന്‍ ആണെന്നും കള്ള ഹദിസ് റിപ്പോര്‍ട്ട് ചെയ്യുന്ന ആളാണെന്നും ( ﺍﻟﻤﺪﺧﻞ ) എന്ന ഗ്രന്ഥത്തില്‍ ഹാക്കിം തന്നെ പറയുന്നു. എങ്കില്‍ പിന്നെ ഇത് സഹിഹ് ആണെന്ന ഹാക്കിമിന്റെ അവകാശവാദത്തിനും നിലനില്‍പ്പില്ലതാവുന്നു. മാത്രമല്ല ഈ ഹദിസ് സഹിഹ് ആണെന്നു അഭിപ്രായപെട്ടതിന്റെ പേരില്‍ ഹദിസ് പണ്ഡിതന്മാര്‍ഹാക്കിമിനെ കുറ്റപെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു.ഇമാം ദഹബി(റ) പറയുന്നത് ഈ ഹദിസ് ആരോ കെട്ടിയുണ്ടാക്കിയതും അതിലെ ഒരു റിപ്പോര്‍ട്ടര്‍ ‘അബ്ദുറഹ്മാനുബ്‌നു സൈദ് ’ അത്യന്തം ബലഹീനനാണെന്നുമാണ്. ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍ (റ), അബൂസര്‍അത്ത് (റ), അബൂഹാത്തിം (റ), ദാറുഖുത്ത്‌നി (റ), നസാഇ (റ), , തുടങ്ങിയ ഹദിസ് ശാസ്ത്ര വിശാദരന്മാരെല്ലാം ഇതിലെ ‘അബ്ദുറഹ്മാന്‍’ എന്ന റിപ്പോര്‍ട്ടറെ ബലഹീനനാക്കി തള്ളികളഞ്ഞിരിക്കുന്നു. ആശയപരമായി പരിശുദ്ധ ഖുര്‍ആന്റെ വിവരണത്തിനു വിരുദ്ധവും! അതുകൊണ്ട് തന്നെ തള്ളപെടാനര്‍ഹവുമായ ഈ ഹദിസ്  സനദിന്റെ അടിസ്ഥാനത്തിലും അസ്വീകാര്യവും കള്ളവുമാണെന്നും വന്നിരിക്കുന്നു.  

ഇതുപോലെ നിര്‍മിക്കപ്പെട്ട കള്ള ഹദീസുകള്‍ ഇനിയുമുണ്ട്. ഉദാഹരണത്തിന് ഇബ്‌നു അബ്ബാസ് (റ) വില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഒരുഹദീസ് ഇങ്ങനെ കാണാം:'പാപമോചനത്തിനു വേണ്ടി അല്ലാഹുവില്‍ നിന്നു ആദം ഏറ്റെടുത്ത വചനങ്ങളേതാണെന്നു ഇബ്‌നുഅബ്ബാസ് (റ) നബി (സ) യോടന്വേഷിച്ചു . തിരുമേനി പറഞ്ഞു: മുഹമ്മദ്, അലി, ഫാത്തിമ, ഹസന്‍, ഹുസൈന്‍ എന്നിവരുടെ ഹഖ് കൊണ്ട് എന്റെ പാപം നീ പൊറുക്കാതെ പറ്റുകയില്ലെന്നു ആദം അല്ലാഹുവോടു പറയുകയും അങ്ങനെ അല്ലാഹു ആദമിന്നു പൊറുത്തു കൊടുക്കുകയും ചെയ്തു.'ഇമാം ദാറുഖുത്ത്‌നി (റ) ഈ ഹദീസ് അംറുബ്‌നുസാബിത്തിലൂടെ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും അദ്ധേഹത്തെ സംബന്ധിച്ച് കള്ള ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണെന്നു ഇബ്‌നു ഹിബ്ബാന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും പറഞ്ഞിരിക്കുന്നു. ഈ ഹദീസിന്റെ നിര്‍മാതാക്കള്‍ ശിയാക്കളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ശിയാക്കളാവട്ടെ ഇസ്ലാമിന്റെ കഠിന ശത്രുക്കളായ ജൂതന്‍മാര്‍ ജന്മം നല്‍കിയവരും . ഏതായാലും മുഹമ്മദ് നബി (സ) ന്റെ ഹഖ് കൊണ്ട് ഇടതേടിയതിനാലാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്ന കഥ ആരുടേയോ ഭാവന സൃഷ്ടിയാണെന്നും ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നു. എങ്കില്‍ രൂപം തിരിഞ്ഞു കാണുന്ന ദാവാത്തുകളെന്ന തടികളെ കൊണ്ടുള്ള ഇടതേട്ടത്തിനു മാത്രമല്ല ഹഖ് കൊണ്ടും, ജാഹ് കൊണ്ടും മറ്റുമുള്ള ഇടതേട്ടങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നു ഗ്രഹിക്കാവുന്നതാകുന്നു.

ആദ്യ പിതാവും മാതാവുമായ ആദം (അ) മും ഹവ്വാ (റ) യും സ്വര്‍ഗ്ഗത്തില്‍ താമസിക്കാന്‍ പോകുന്ന സമയം അല്ലാഹു അവരോടു പറഞ്ഞു: യഥേഷ്ടം തിന്നും കുടിച്ചും നിങ്ങളിവിടെ കഴിഞ്ഞു കൊള്ളുക. പക്ഷെ ഈ മരത്തെ നിങ്ങള്‍ സമീപിക്കുക പോലും ചെയ്യരുത്. സമീപിക്കുകയാണെങ്കില്‍ നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും. എന്നാല്‍ പിശാചിന്റെ ദുര്‍ബോധനത്തില്‍ പെട്ട് അവര്‍ വിലക്കപെട്ട മരത്തിന്റെ പഴം ഭക്ഷിച്ചു. അതോടെ അല്ലാഹുവിന്റെ കല്‍പന ലംഘിച്ചു എന്ന നിലക്ക് അവര്‍ കുറ്റക്കാരും അക്രമികളുമായി. വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും ആവര്‍ത്തിച്ചു പറഞ്ഞ ഈ സംഭവം മുസ്ലിങ്ങള്‍ക്ക് മുഴുവന്‍ അറിയാവുന്നതാണ്. അതുപോലെ ചെയ്തുപോയ തെറ്റ് പൊറുത്തു കിട്ടാന്‍ അല്ലാഹു ആദമിനു നിര്‍ദേശിച്ചു കൊടുത്ത പരിഹാരമാര്‍ഗ്ഗവും പരിശുദ്ധ ഖുര്‍ആനില്‍  വ്യക്തമാക്കുന്നു.


ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ

“അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച ) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.”
( സൂറത്ത് അല്‍ ബഖ്‌റ : 37 )

അല്ലാഹുവില്‍ നിന്ന് സ്വീകരിച്ച ചില. വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച ആദമിന്റെ പാപം പൊറുക്കപ്പെട്ടു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. ഏതാണ് ആ വചനങ്ങള്‍ 

ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

“അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍  തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.” 
( സൂറത്ത് അഅ്‌റാഫ്  : 23 )

അല്ലാഹു പഠിപ്പിച്ചു കൊടുക്കുകയും, ആദം നബി (അ) ഏറ്റുപറയുകയും ചെയ്ത ഈ വചനങ്ങള്‍ മൂലമാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്ന്. ഒരു വിശദീകരണം ആവശ്യമില്ലാത്ത വിധം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തെറ്റ് ചെയ്തുപോവുക മനുഷ്യസഹജമാണെന്നും അങ്ങനെ സംഭവിക്കുന്ന തെറ്റുകള്‍ പൊറുപ്പിക്കാനുള്ള മാര്‍ഗ്ഗം തെറ്റു സമ്മതിച്ചും ഖേദിച്ചും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുകയാണെന്നുമുള്ള ഒരു പാഠം ഈ സംഭവം മുഖേനെ അല്ലാഹു മനുഷ്യനു ചൂണ്ടികാട്ടുകയാണ്. പരിശുദ്ധ ഖുര്‍ആനിന്റെ ഈ പ്രഖ്യാപനത്തോട് ഘടകവിരുദ്ധമാണ് സമസ്തക്കാര്‍ തെളിവാക്കാറുള്ള ആദം നബിയുടെ ഇട തേട്ടത്തിന്റെ കഥ. അതാകട്ടെ ഹദീസ് പണ്ഡിതന്മാര്‍ ദുര്‍ബലമെന്നും കെട്ടിയുണ്ടാക്കിയതെന്നും പറഞ്ഞ് തള്ളിക്കളഞ്ഞതും !  
ഒരു മുസ്ലിം  ഏതാണ് പിന്തുടരേണ്ടത് ?! 
ഖുര്‍ആനോ  അതോ കെട്ടുകഥയോ ?!


















ُ  

Popular posts from this blog

ഇമാം ഷാഫി ( رحمه الله )