2 - വഫാതായ നബി(സ)യുടെ ഖബരിന്നരികില്‍ ചെന്ന് സമ്മതം ചോദിച്ച കഥ
വഫാതായ നബി(സ)യുടെ ഖബരിന്നരികില്‍ ചെന്ന് സമ്മതം ചോദിച്ച കഥ---------------
മരിച്ചവര്‍ കേള്‍ക്കുകയും ഉത്തരം ചെയ്യുകയും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി തരികയും ചെയ്യും എന്ന് വരുത്തിത്തീര്‍ക്കാനുള്ള മറ്റൊരു കഥയാണ് അബൂബക്കര്‍ (റ) മരണപ്പെട്ടപ്പോള്‍ നബിയുടെ അടുക്കല്‍ മറ മാടാന്‍ നബിയോട് ചോദിച്ചു എന്ന കഥ. അതിപ്രകാരമാണ്
أَنْبَأَنَا أَنْبَأَنَا أَبُو عَلِيٍّ مُحَمَّدُ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ بْنِ الْمَهْدِيِّ . وَأَخْبَرَنَا عَنْهُ أَبُو طَاهِرٍ إِبْرَاهِيمُ بْنُ الْحَسَنِ بْنِ طَاهِرٍ الْحَمَوِيُّعَنْهُ ،
أنا أَبُو الْحَسَنِ أَحْمَدُ بْنُ مُحَمَّدِ بْنِ أَحْمَدَ الْعَتِيقِيُّ ، سَنَةَ سَبْعٍ وَثَلاثِينَ وَأَرْبَعِ مَائَةٍ ، نا عُمَرُ بْنُ مُحَمَّدِ الزَّيَّاتُ ، نا عَبْدُ اللَّهِ بْنُ الصَّقْرِ ، ناالْحَسَنُ بْنُ مُوسَى ، نا مُحَمَّدُ بْنُ عَبْدِ اللَّهِ الطَّحَّانِ ، حَدَّثَنِي أَبُو طَاهِرٍ الْمَقْدِسِيُّ ، عَنْ عَبْدِ الْجَلِيلِ الْمُزْنِيِّ ، عَنْ حَبَّةَ الْعُرْنِيِّ ، عَنْ عَلِيِّ ابْن أَبِي طَالِبٍ، قَالَ : لَمَّا حَضَرَتْ أَبَا بَكْرٍ الْوَفَاةُ ، أَقْعَدَنِي عِنْدَ رَأْسِهِ ، وَقَالَ لِي : يَا عَلِيُّ ، إِذَا أَنَا مِتُّ ، فَغَسِّلْنِي بِالْكَفِّ الَّذِي غَسَّلْتَ بِهِ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، وَحَنِّطُونِي ، وَاذْهَبُوا بِي إِلَى الْبَيْتِ الَّذِي فِيهِ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَاسْتَأْذِنُوا ، فَإِنْ رَأَيْتُمُ الْبَابَ قَدْ يُفْتَحَ ، فَادْخُلُوا بِي ، وَإِلا فَرُدُّونَي إِلَى مَقَابِرِ الْمُسْلِمِينَ حَتَّى يَحْكُمُ اللَّه بَيْنَ عِبَادِهِ ، قَالَ : فَغُسِّلَ ، وَكُفِّنَ ، وَكُنْتُ أَوَّلَ مَنْ يَأْذَنُ إِلَى الْبَابَ ، فَقُلْتُ : يَا رَسُولَ اللَّه ، هَذَا أَبُو بَكْرٍ مُسْتَأْذِنٌ ، فَرَأَيْتُ الْبَابَ قَدْ تُفْتَحُ ، وَسَمِعْتُ قَائِلا يَقُولُ : ادْخَلِوا الْحَبِيبَ إِلَى حَبِيبِهِ ، فَإِنَّ الْحَبِيبَ إِلَى الْحَبِيبِ مُشْتَاقٌ
അര്‍ത്ഥം :- "തന്‍റെ മരണം ആസന്നമായപ്പോള്‍ അബൂബകര്‍ (റ) കൂടെയുള്ളവരോട് ഇങ്ങനെ പറഞ്ഞു..'ഞാന്‍ മരിച്ചാല്‍ സംസ്കരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കി എന്‍റെ ജനാസയെ ചുമന്നു നിങ്ങള്‍ നബി(സ)യുടെ തിരുഖബറുള്ള വീടിന്‍റെ വാതിലിനരികില്‍ ചെന്ന് ഇപ്രകാരം പറയണം.."അസ്സലാമു അലൈക യാ റസൂലല്ലാഹ്..ഇത് അബൂബകര്‍ (തങ്ങളോടു കൂടെ മറവു ചെയ്യാന്‍) സമ്മതം
ചോതിക്കുന്നു"..അതിനു ശേഷം നിങ്ങള്‍ക്ക് അനുമതി ലഭിക്കുകയും വാതില്‍ തുറക്കപ്പെടുകയും ചെയ്‌താല്‍ എന്നെ നിങ്ങള്‍ ആ റൂമിലേക്ക് പ്രവേശിപ്പിക്കുകയും അവിടെ മറവു ചെയ്യുകയും വേണം.അനുമതി ലഭിച്ചില്ലെങ്കില്‍ എന്നെ പൊതു ശ്മശാനമായ ബഖീഇല്‍ കൊണ്ട് പോയി മറവു ചെയ്യണം.സിദ്ധീഖ് (റ) വഫാതായപ്പോള്‍ അനുയായികള്‍ അപ്രകാരം നബി(സ)യുടെ ഖബര്‍ ശരീഫുള്ള റൂമിന്‍റെ വാതിലിനടുത്ത് വെച്ച് നിര്‍ദേശിക്കപ്പെട്ട വാക്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ വാതില്‍ തുറക്കുകയും ഉള്‍ഭാഗത്ത് നിന്ന് ഒരശരീരി കേള്‍ക്കുകയും ചെയ്തു.
"സ്നേഹിതനെ ഇഷ്ട തോഴനിലേക്ക്പ്രവേഷിപ്പിക്കുവീന്‍..
ആ സ്നേഹിതനെ ലഭിക്കാന്‍ ആഗ്രഹമുണ്ട്.."
ഇമാം റാസി
(റഹി)
അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഈ സംഭവം പറയുന്നുണ്ട്.
ഇമാമുകള്‍ അവരുടെ കിതാബുകളില്‍ ഇത്തരം ഒരുപാട് കഥകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അതെല്ലാം സത്യമാണെന്നോ
സ്വീകരിക്കണമെന്നോ അവരാരും പറയുന്നുമില്ല. മുസ്ലിംകള്‍ എന്ന നിലക്ക് ആര് എന്തൊക്കെ പറഞ്ഞു എന്നത്
അത് മുഴുവന്‍സ്വീകരിക്കുക.
മുഴുവന്‍ വിശ്വസിക്കാന്‍ അള്ളാഹു കല്പിക്കുന്നില്ല മറിച്ച് അള്ളാഹു
എന്താണോ പറഞ്ഞത് , നബി (സ) എന്താണോ വിശദീകരിച്ചത് ,
അതുപോലെ അവ രണ്ടിനോടും യോജിച്ച പണ്ടിതപിപ്രായങ്ങളും സ്വീകരിക്കുക .
അതാണ് ഒരു മുസ്ലിം ചെയ്യേണ്ടത്.
ഇനി മുകളിലെ കഥ ഇമാം റാസി (റഹി) മാത്രമല്ല റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രശസ്ത ശാഫിപണ്ഡിതനായ ഇബ്നു അസാകിര്‍ (റഹി) അദ്ദേഹത്തിന്‍റെ താരീഖ് ദിമശ്ഖില്‍
ഈ സംഭവം പറയുന്നുണ്ട് .
أَنْبَأَنَا أَنْبَأَنَا أَبُو عَلِيٍّ مُحَمَّدُ بْنُ مُحَمَّدِ بْنِ عَبْدِ الْعَزِيزِ بْنِ الْمَهْدِيِّ . وَأَخْبَرَنَا عَنْهُ أَبُو طَاهِرٍ إِبْرَاهِيمُ بْنُ الْحَسَنِ بْنِ طَاهِرٍ الْحَمَوِيُّعَنْهُ ، أنا أَبُو الْحَسَنِ أَحْمَدُ بْنُ مُحَمَّدِ بْنِ أَحْمَدَ الْعَتِيقِيُّ ، سَنَةَ سَبْعٍ وَثَلاثِينَ وَأَرْبَعِ مَائَةٍ ، نا عُمَرُ بْنُ مُحَمَّدِ الزَّيَّاتُ ، نا عَبْدُ اللَّهِ بْنُ الصَّقْرِ ، ناالْحَسَنُ بْنُ مُوسَى ، نا مُحَمَّدُ بْنُ عَبْدِ اللَّهِ الطَّحَّانِ ، حَدَّثَنِي أَبُو طَاهِرٍ الْمَقْدِسِيُّ ، عَنْ عَبْدِ الْجَلِيلِ الْمُزْنِيِّ ، عَنْ حَبَّةَ الْعُرْنِيِّ ، عَنْ عَلِيِّ ابْن أَبِي طَالِبٍ، قَالَ : لَمَّا حَضَرَتْ أَبَا بَكْرٍ الْوَفَاةُ ، أَقْعَدَنِي عِنْدَ رَأْسِهِ ، وَقَالَ لِي : يَا عَلِيُّ ، إِذَا أَنَا مِتُّ ، فَغَسِّلْنِي بِالْكَفِّ الَّذِي غَسَّلْتَ بِهِ رَسُولَ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، وَحَنِّطُونِي ، وَاذْهَبُوا بِي إِلَى الْبَيْتِ الَّذِي فِيهِ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَاسْتَأْذِنُوا ، فَإِنْ رَأَيْتُمُ الْبَابَ قَدْ يُفْتَحَ ، فَادْخُلُوا بِي ، وَإِلا فَرُدُّونَي إِلَى مَقَابِرِ الْمُسْلِمِينَ حَتَّى يَحْكُمُ اللَّه بَيْنَ عِبَادِهِ ، قَالَ : فَغُسِّلَ ، وَكُفِّنَ ، وَكُنْتُ أَوَّلَ مَنْ يَأْذَنُ إِلَى الْبَابَ ، فَقُلْتُ : يَا رَسُولَ اللَّه ، هَذَا أَبُو بَكْرٍ مُسْتَأْذِنٌ ، فَرَأَيْتُ الْبَابَ قَدْ تُفْتَحُ ، وَسَمِعْتُ قَائِلا يَقُولُ : ادْخَلِوا الْحَبِيبَ إِلَى حَبِيبِهِ ، فَإِنَّ الْحَبِيبَ إِلَى الْحَبِيبِ مُشْتَاقٌ . هَذَا مُنْكَرٌ ، وَرَاوِيهِ أَبُو الطَّاهِرِ مُوسَى بْنُ مُحَمَّدِ بْنِ عَطَاءٍ الْمَقْدِسِيُّ ، وَعَبْدُ الْجَلِيلِ مَجْهُولٌ
ഈ കഥ വിവരിച്ചപ്പോള്‍ തന്നെ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്
"ഇത് മുന്‍കറായ അഥവാ സ്വീകരിക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ തള്ളപ്പെടേണ്ട റിപ്പോര്‍ട്ട് ആണ് .മാത്രവുമല്ല ഇതിന്‍റെ
റിപ്പോര്‍ട്ടര്‍മാരിലുള്ള അബൂ താഹിര്‍ മൂസ ,അബ്ദുല്‍ ജലീല്‍ എന്നവര്‍ അറിയാത്ത വ്യക്തികളാണ് ."
നോക്കൂ ..ഇത്തരം വാറോലകാലാണോ ഇസ്ലാമില്‍ പ്രമാണമായി എടുക്കുന്നത് . മാത്രവുമല്ല ഈ ഈ റിപ്പോര്‍ട്ടിനെ കുറിച്ച്
ഇബ്നു ഹജര്‍ അസ്ഖ്‌അലാനി (റഹി) ലിസാനുല്‍ മീസാനിലും,
ഇമാം സുയൂതി (റഹി) ഖ്വസായിസിലും പറയുന്നത് ഈ കഥയിലെ റാവികള്‍ അറിയപ്പെടാത്തവരാണ് , കള്ളവാദികളാണ് എന്നൊക്കെയാണ്.
وقال بن عساكر هذا منكر وأبو طاهر هو موسى بن محمد بن عطاء كذاب وعبد الجليل مجهول.
( الكتاب : لسان الميزان - المؤلف : ابن حجر العسقلاني )
ഇതാണോ മുസ്ലിംകള്‍ പ്രമാണമായി സ്വീകരിക്കേണ്ടത്..?