4 - ഖബറും അനാചാരങ്ങളും - ഇമാം സുയൂഥി (റ)
ഖബറും അനാചാരങ്ങളും - ഇമാം സുയൂഥി (റ)
---------------------------
പ്രശസ്ഥ ശാഫിഈ പണ്ഡിതനും ജലൈലാനി തഫ്സീറിന്റെ രചയിതാക്കളില്‍ ഒരാളുമായ ജലാലുദ്ധീന്‍ സുയൂഥിയുടെ വാക്കുകള്‍ ക്വുബൂരികളെ ഒന്നാകെ തൂത്തെറിയുന്ന രൂപത്തിലാണ്. അദ്ദേഹം തന്റെ അല്‍ അംറു ബില്‍ ഇത്തിബാഅ്... എന്ന ഗ്രന്ഥത്തില്‍ ക്വുബൂരികളെയും അവരുടെ ക്വബ്റാരാധയെയും കുറിച്ച് പറയാന്‍ പന്ത്രണ്ട് പേജുകളാണ് നീക്കിവെച്ചത്. അതില്‍ പ്രവാചകന്മാരുടെ ക്വബ്റുകള്‍ മുതല്‍ നാട്ടിവെച്ച കല്ലുകളും മരങ്ങളും അടക്കമുള്ള മുഴുവന്‍ ക്വുബൂരി ആരാധ്യന്മാരെയും അദ്ദേഹം പരാമര്‍ശിക്കുന്നു. അവയുടെയെല്ലാം പിന്നാലെ എണ്ണയും തിരിയും മെഴുകും തുണിയുമായി ഓടി അവക്കുമീതെ കമിഴ്ന്നടിച്ചുവീഴുന്ന ക്വുബൂരികളെ മുശ്രിക്കുകളായും ജൂത ക്രൈസ്തവരായും ഒരു വേള വിഗ്രഹാരാധകരായി പോലും അദ്ദേഹം പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാചകങ്ങള്‍ മുഴുവായും ഇവിടെ പകര്‍ത്താനാണ് ആഗ്രഹം. ലേഖന ദൈര്‍ഘ്യം ഭയപ്പെടുന്നതിനാല്‍ ഏറ്റവും പ്രസക്ത ഭാഗങ്ങള്‍ മാത്രം കൊടുക്കട്ടെ.
"പല നാടുകളിലും കാണപ്പെടുന്ന ഒരു ബിദ്അത്താണ് ചില പ്രത്യേകസ്ഥലങ്ങളില്‍ ചുമരുകള്‍, മരങ്ങള്‍, അരുവികള്‍, തൂണുകള്‍ തുടങ്ങിയവ വിളക്കുകള്‍ കത്തിച്ചും പനിനീരും കുങ്കുമവും പൂശിയും മറ്റുമായി ആദരിക്കപ്പെടുന്നു. അവിടേക്ക് നേര്‍ച്ച നേര്‍ന്നാല്‍ രോഗ ശമനം ലഭിക്കുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും ഒക്കെ ധരിക്കുകയുംചെയ്യുന്നു. ഹദീസില്‍ വന്ന ദാതു അന്‍വാത്വിനോട് തുല്യമാകുന്നിതാണെല്ലാം.''
ശേഷം അദ്ദേഹം ആ ഹദീസ് പൂര്‍ണ്ണമായും ഉദ്ധരിക്കുന്നു. ഇമാം തുര്‍മുദി, അഹ്മദ്(റ) തുടങ്ങിയവര്‍ ഉദ്ധരിച്ച പ്രസ്തുത സംഭവം പ്രസിദ്ധമായതിാല്‍ ഇവിടെ കൊടുക്കുന്നില്ല. ഇത്തരം ആദരിക്കപ്പെടുന്ന സ്ഥലങ്ങള്‍ എവിടെയെല്ലാം ഉണ്ട് അതെല്ലാം ദാതു അന്‍വാത്വ് ആണെന്നും അതെല്ലാം മുറിച്ച് കളയുകയോ പിഴുതെറിയുകയോ ചെയ്യണമെന്നും ഇമാം ത്വര്‍തൂശി പറഞ്ഞിട്ടുള്ളത് സുയൂഥി എടുത്തുദ്ധരിക്കുകയും ചെയ്യുന്നു.
അദ്ദേഹം തുടരുന്നു
"ഈ ചെയ്തികള്‍ വിഗ്രഹാരാധനയോട് സാദൃശ്യമുള്ളതും അതിലേക്ക് എത്തിക്കുന്നതുമാണ് എന്നല്ല ഒരു തരം വിഗ്രഹാരാധന തന്നെയാണ്. കാരണം വിഗ്രഹാരാധകര്‍ ഒരു പ്രത്യേക സ്ഥലത്ത് രൂപമുണ്ടാക്കിയോ അല്ലാതെയോ പുണ്യം കല്‍പിച്ചുകൊണ്ട് അവിടേക്ക് ലക്ഷ്യം വെക്കലാണ് പതിവ്. എന്നാല്‍ ഇസ്ലാം അത് നിയമാക്കിയിട്ടില്ല. അതെല്ലാം വിലക്കപ്പെട്ട കാര്യങ്ങളുമാണ്. അത്തരം സ്ഥലങ്ങളില്‍ നമസ്കാരമോ പ്രാര്‍ത്ഥയോ ക്വുര്‍ആന്‍ പാരയണമോ ദിക്റോ അറവോ മറ്റേതെങ്കിലും ആരാധനകളോ ഉദ്ദേശിച്ചാണ് പോകുന്നതെങ്കിലും ശരി."
അദ്ദേഹം തുടരുന്നു:
"അതിനേക്കോള്‍ നീചമായതാണ് അത്തരം സ്ഥലങ്ങളില്‍ വെളിച്ചമുണ്ടാക്കാനായി എണ്ണയോ മെഴുകോ നേര്‍ച്ച നേരുന്നത്. ചില വഴിപിഴച്ചവര്‍ പറയുന്നു അവ നേര്‍ച്ച സ്വീകരിക്കമെന്ന്. ക്വബ്റുകള്‍ക്ക് നേര്‍ച്ച നേരുന്നതും അത് പോലെതന്നെ. അത് ഏത് ക്വബ്റാണെങ്കിലും ശരി. ഇത്തരം നേര്‍ച്ചകളെല്ലാം തെറ്റായ നേര്‍ച്ചയാണെന്ന് പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട് . ആ നേര്‍ച്ച വീട്ടല്‍ അുവദിനീയമല്ല. എന്ന് മാത്രമല്ല അങ്ങിനെ നേര്‍ന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്നാണ് ഇമാം അഹ്മദും മറ്റു ധാരാളം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മത്സ്യങ്ങള്‍, കിണറുകള്‍, അരുവികള്‍ എന്നിവക്ക് പത്തിരിയും മറ്റും നേര്‍ച്ചയാക്കുന്നതും അത്പോ ലെതന്നെയാണ്. ഇത്തരം കേന്ദ്രങ്ങളുടെ അടുത്തും ക്വബ്റുകളുടെ സമീപവും ചുറ്റിപ്പറ്റി കൂടുന്ന ഖദ്ദാമികളായ ആളുകള്‍ക്ക് ആട്, ഒട്ടകം, പശു, സ്വര്‍ണ്ണം, തുടങ്ങിയ ഏത് വസ്തുവും നേര്‍ച്ചയാക്കുന്നതും ഇത്പോലെതന്നെയാണ്. ഇത് വിഗ്രഹസേവകര്‍ക്ക് നേര്‍ച്ചയാക്കുന്നതിന് സമമാണ്."
അദ്ദേഹം തുടരുന്നു:
" ഇത്തരം സ്ഥലങ്ങളില്‍ പലതും നബിയുടെയോ, വലിയ്യിന്റെയോ ക്വബ്റാണെന്നും മഖാമാണെന്നുമൊക്കെ വിചാരിക്കപ്പെടുന്നതാണ്. യഥാര്‍ത്ഥത്തില്‍ അതായിരിക്കില്ലതാനും. ഇത്തരം ധാരാളം കേന്ദ്രങ്ങള്‍ ഡമാസ്കസിലുണ്ട് . ഉബയ്യ്ബ്നു കഅിബിന്റെ ഖബറാണെന്നും ഹൂദ് നബിയുടെ ഖബ്റാണെന്നുമൊക്കെ പറയപ്പെടുന്ന കേന്ദ്രങ്ങള്‍ അവിടെയുമുണ്ട്. എന്നാല്‍ ഹൂദ് നബി(അ) മരിച്ചത് യമനിലോ മക്കയിലോ ആണ്. ഉബയ്യ്ബിനുകഅ്ബാകട്ടെ മദീനയിലുമാണ് വഫാത്തായത്. അത് പോലെ ഹെബ്രോണ്‍ കവാടത്തിങ്കല്‍ അഹ്ലുബൈത്തില്‍ പെട്ട പലരുടെയും ക്വബ്റാണെന്ന് പറയപ്പെടുന്ന സ്ഥലങ്ങളുണ്ട് . അത് ശരിയല്ല. സുലൈമാന്‍ നബി(അ)യോ ദുല്‍ഖര്‍നൈനിയോ മറ്റോ നിര്‍മ്മിച്ച ഒരു പുരാത കവാടമാണത്. അത് അഹ്ലുബൈതിന്റെ ക്വബ്റാണെന്ന് വിശ്വാസയോഗ്യരല്ലാത്ത ചിലര്‍ ഹിജറ 636-ല്‍ സ്വപ്ം കണ്ടു എന്ന് പലരും പറഞ്ഞ് പ്രചരിപ്പിച്ചതാണ്. ഉവൈസുല്‍ ഖര്‍നിയുടെ പള്ളി എന്നറിയപ്പെടുന്ന ഒരു പള്ളി ജാബിയ കവാട ത്തിനു പുറത്തുണ്ട്. എന്നാല്‍ ഉവൈസ്(റ) ഡമസ്കസിലാണ് മരിച്ചതെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. ബാബുസ്സഗീറില്‍ ഉമ്മുസല്‍മ(റ)യുടെ ക്വബ്ര്‍ എന്ന് പറയപ്പടുന്ന ഒന്നുണ്ട് . എന്നാല്‍ അവര്‍ മരണപ്പെട്ടത് മദീയിലാണെന്ന കാര്യത്തില്‍ അഭിപ്രായവിത്യാസം പോലുമില്ല.
അത് പോലെ ഈജിപ്തിലെ കെയ്റോവില്‍ ഹുസൈന്‍(റ)വിന്റെ തല മറവ് ചെയ്യപ്പെട്ടുവെന്ന് പറയപ്പടുന്ന ക്വബ്റുണ്ട് എന്നാല്‍ പണ്ഡിതന്‍മാരില്‍ ഒരാള്‍ക്ക് പോലും അഭിപ്രായവിത്യാസമില്ല. അദ്ദേഹത്തിന്റെ തല അസ്കലാനിലാണ് എന്നതില്‍. ഇത് പോലെ അറിയപ്പെട്ട പലരുടെയും പേരില്‍ പല ക്വബ്റുകളുമുണ്ട് . അവയൊന്നും അവരുടേതല്ല എന്ന് പ്രസിദ്ധവുമാണ്. ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അത് പോലെ നബി(സ)യുടെ ശേഷിപ്പുകള്‍ ഉണ്ട് എന്ന് പറയപ്പെടുന്ന സ്ഥലങ്ങളും ഇത് പോലെതന്നെയാണ്. ബൈതുല്‍ മുഖദ്ദസിലെ ഒരു പാറക്കല്ലില്‍ ബി(സ) ചവിട്ടിയ അടയാളമുണ്ടെന്ന് ചില ജാഹിലീങ്ങള്‍ പറയുന്നു. ഡമാസ്കസിലെ ഒരു പള്ളിയില്‍ മൂസ നബി(അ)യുടെ പാദസ്പശമേറ്റതെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഇതെല്ലാം അടിസ്ഥാമില്ലാത്ത കളവുകളാണ്. മൂസ നബി(അ) ഡമാസ്കസിലോ പരിസരങ്ങളിലോ വന്നിട്ടേ ഇല്ല. ഇത്തരം ധാരാളം സ്ഥലങ്ങള്‍ അധിക നാടുകളിലുമുണ്ട്. ഈ സ്ഥലങ്ങള്‍ക്കൊന്നും യാതൊരു സവിശേഷതയുമില്ല. അല്ലാഹുവും റസൂലും ബഹുമാിക്കാത്ത ഒരു സ്ഥലം ആദരിക്കപ്പെടുന്നുവെങ്കില്‍ അത് ഏറ്റവും നീചമായ സ്ഥലമാണ്. ഇതൊക്കെ അല്ലാഹുവിനെമാത്രം ആരാധിക്കുകയും അവനില്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുന്ന ദൈവിക മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തടയാനുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ഉത്തരം കിട്ടിയെന്നും അവിടേക്ക് നേര്‍ന്നപ്പോള്‍ ആവശ്യങ്ങള്‍ നിറവേറിയെന്നുമൊക്കെയുള്ള പല കഥകളും പ്രചരിപ്പിക്കാറുണ്ട്. ഇങ്ങിതെന്നെയാണ് വിഗ്രഹാരാധ ഉടലെടുക്കുന്നത്. ഭൂമിയില്‍ ആദ്യമായി ശിര്‍ക്ക് വന്നതും ഇത്തരം പ്രചാരണങ്ങളിലൂടെയാണ്."
നമ്മുടെ നാടുകളിലുള്ള ക്വുബൂരികള്‍ പലരും പറയുന്നതാണല്ലോ, അവിടെയെല്ലാം പോയി പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നു−ല്ലോയെന്ന്. അതിന് സുയൂഥി(റ) മറുപടി പറയുന്നു.
"അവിടെ വെച്ചുള്ള പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കപ്പെടുന്നത് ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിലുള്ള പ്രാര്‍ത്ഥയായതിനാലോ കേവലം ഒരു അനുഗ്രഹമായിട്ടോ അതുമല്ലെങ്കില്‍ തമ്പുരാന്റെ മുന്‍കൂട്ടിയുള്ള തീരുമാപ്രകാരമോ ആകാം. പ്രാര്‍ത്ഥയുടെ ഫലമായിത്തന്നെയാവണമെന്നില്ല. സത്യിഷേധികള്‍ അവരുടെ വിഗ്രഹങ്ങളുടെ സമീപത്ത് വെച്ച് അവയെ ഇടയാളന്മാരാക്കി പ്രാര്‍ത്ഥിച്ചിട്ട് അവര്‍ക്കും പലപ്പോഴും ഉത്തരം ലഭിക്കുകയും തല്‍ഫലമായി അവര്‍ക്ക് മഴ ലഭിക്കുകയും സഹായം ലഭ്യമാകുകയും രോഗം ശമിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല, അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട് "ഇക്കൂട്ടരേയും അക്കൂട്ടരേയും എല്ലാം തന്നെ (ഇവിടെവെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍പെട്ടതത്രെ അത്. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല'' (ഇസ്റാഅ് 20)
സുയൂഥിയുടെ മേല്‍വാചകങ്ങളെല്ലാം അജ്ഞാതമായതോ അഡ്രസ്സില്ലാത്തതോ ആയകേന്ദ്രങ്ങ ളെക്കുറിച്ചാണ് എന്നുപറഞ്ഞ് സമസ്ത മുസ്ലിയാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല. കാരണം തുടര്‍ന്ന് വരുന്ന പേജുകള്‍ അഡ്രസുള്ള കേന്ദ്രങ്ങളെ കുറിച്ചാണ്. അല്ലെങ്കിലും കേരളത്തിലും പുറത്തുമൊക്കെ അഡ്രസുള്ളവയെക്കാളേറെ അഡ്രസില്ലാത്ത ജാറങ്ങളാണല്ലോ കൂടുതല്‍. അഡ്രസുള്ളതാവട്ടെ മിക്കവാറും മാനസിക രോഗികളുടേതും. സുയൂഥി(റ)യുടെ വാചകങ്ങളിലേക്ക് തന്നെ നമുക്ക് മടങ്ങാം.
അദ്ദേഹം തുടര്‍ന്നെഴുതുന്നു.
"ഇത്തരം സ്ഥലങ്ങളില്‍ സവിശേഷതയുള്ള സ്ഥലങ്ങളുമുണ്ട് . പ്രവാചകര്‍, മഹത്തുകള്‍ തുടങ്ങിയ വരുടെ ക്വബ്റുകള്‍ അതില്‍ പെട്ടതാണ്. എന്നാല്‍ സവിശേഷതയുണ്ടെന്നതിാല്‍ അവിടെ ആഘോഷ കേന്ദ്രമാക്കാവുന്നതോ അതിന്റെ സമീപം പ്രാര്‍ത്ഥയോ നിസ്ക്കാരമോ മറ്റു ആരാധകളോ നിര്‍വ്വഹിക്കപ്പെടാവുന്നതോ അല്ല. നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ടല്ലോ. "നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ ക്വബ്റുകള്‍ (പോലെ മൂക) മാക്കരുത്. എന്റെ ക്വബ്ര്‍ ആഘോഷ കേന്ദ്രമാക്കുകയുമരുത്. നിങ്ങള്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എിക്കെത്തും'' എന്ന്. അലി(റ)വിന്റെ പേരകുട്ടി അലിയ്യിബ്നു ഹുസൈന്‍(റ), ഒരാള്‍ നബി(സ)യുടെ ക്വബ്രിന്റെ സമീപമുള്ള ഒരു വിടവിലൂടെ ഉള്ളില്‍ പ്രവേശിച്ച്പ്രാ ര്‍ത്ഥിക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹത്തെ വിളിച്ച് ഉപദേശിക്കുകയും മുകളില്‍ ഉദ്ധരിച്ച ഹദീസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തത് ഇമാം അഹ്മദും മറ്റും ഉദ്ധരിച്ചിട്ടുമുണ്ട് . (ഇമാം അഹ്മദ് ഇബ്നു അബീശൈ, അബ്ദുറസാഖ് തുടങ്ങിയവരും ഇമാം ബുഖാരി തന്റെ തശീഖിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .)"
ശേഷം സുയൂഥി(റ) ക്വബ്ര്‍ കെട്ടിഉയര്‍ത്തരുതെന്നും അത് ജൂതക്രൈസ്തവ സംസ്കാരമാണെന്നും അവര്‍ ശപിക്കപ്പെടാുള്ള കാരണം അതാണെന്നും വ്യക്തമാക്കപ്പെടുന്ന ഹദീസുകള്‍ പത്തോളം വഴിക്ക് ഉദ്ധരിക്കപ്പെട്ടത് എടുത്തുദ്ധരിക്കുന്നു. അങ്ങ ക്വബ്റിനു മീതെ ഉണ്ടാക്കപ്പെട്ട ആരാധാലയങ്ങള്‍ പൊളിച്ചു നീക്കണമെന്നും അവിടെ നമസ്കരിക്കല്‍ അുവദീയമല്ലെന്നും നമസ്കരിച്ചാല്‍ അത് സ്വീകാര്യമല്ലെന്നും അവിടെ വിളക്കും മറ്റും കത്തിക്കുന്നവന്‍ ശപിക്കപ്പെട്ടവാണെന്നും അവിടേക്ക് നേര്‍ച്ചയാക്കിയാല്‍ അത് നിറവേറ്റേണ്ട തില്ലെന്നും ഒക്കെമുന്‍ഗാമികളായ പണ്ഡിതന്‍മാരെ ഉദ്ധരിച്ച്കൊണ്ട് വ്യക്തമാക്കുന്നു. ക്വബ്ര്‍സ്ഥാില്‍ നിസ്കരിക്കാന്‍ പാടില്ലെന്ന് പറഞ്ഞത് അത് നജസ് കലര്‍ന്ന സ്ഥലമായിരിക്കാമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടതി ബന്ധിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുന്നു.
അത് മാത്രമല്ല അതിന്റെ ഉദ്ദേശം. മറിച്ച് ഏറ്റവും വലിയ ഉദ്ദേശം അത് വിഗ്രഹമാക്കപ്പെടുമെന്ന ധാരണ തന്നെയാണ്.'എന്റെ ക്വബ്ര്‍ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കല്ലെ റബ്ബേ' എന്ന് ബി(സ) പ്രാര്‍ത്ഥിച്ചതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, സ്റ്, ലാത തുടങ്ങിയവരൊക്കെ മഹാന്‍മാരായിരുന്നു എന്നും അവരുടെയൊക്കെ ക്വബ്റുകളെ ആദരിച്ചതായിരുന്നു അവര്‍ ആരാധ്യന്‍മാരായി മാറിയതിന്റെ തുടക്കം എന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട് .
പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.
"വഴി പിഴച്ചു പോയ ധാരാളം ആളുകള്‍ സജ്ജനങ്ങളുടെ സമീപത്ത് ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ പള്ളികളിലോ പാതിരാസമയങ്ങളിലോ പോലും കാണിക്കാത്ത ആരാധാകര്‍മ്മങ്ങള്‍ മാനസികമായി ഇവര്‍ക്ക് അര്‍പ്പിക്കുന്നു. അവിടെവെച്ച് പ്രാര്‍ത്ഥയും നമസ്കാരവും നിര്‍വ്വഹിക്കപ്പെടുന്നതിനാല്‍ വിശുദ്ധമായ മൂന്ന് പള്ളികളില്‍ നിന്ന്പ്ര തീക്ഷിക്കപ്പെടുന്നതിക്കോള്‍ ഫലം അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.ഇനി ഒരാള്‍ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ക്വബ്റിങ്ങലെ ബര്‍കത് പ്രതീക്ഷിച്ച് നിസ്കാരവും പ്രാര്‍ത്ഥയുമൊക്കെ നിര്‍വഹിക്കാനായി ക്വബ്റി സമീപിച്ചാല്‍ അത് തന്നെയാണ് അല്ലാഹുവോടും റസൂലിനോടും എതിര് പ്രവര്‍ത്തിക്കല്‍. അല്ലാഹുവിന്റെ മതത്തിന് വിരുദ്ധവും അള്ളാഹുവോ, റസൂലോ, ഇമാമീങ്ങളോ അനുമതി നല്‍കിയിട്ടില്ലാത്ത പുതിയൊരു ദീന്‍ ഉണ്ടാക്കലുമാകുന്നു."
“ഉത്തരം കിട്ടാനായി പ്രാര്‍ത്ഥനക്ക് ഖബറുകളെ സമീപിക്കുന്നതും വിലക്കപ്പെട്ടതാണ്. ഹറാമാവാന്‍ ഏറ്റവും സാധ്യതയുള്ളതുമാണത്. നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവര്‍ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്ങല്‍ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല ? അവരായിരുന്നല്ലോ ഉത്തമ സമുധായക്കാര്‍ ? എന്നാല്‍ ഉമര്‍ (റ) അവരെയുമായി മൈതാനിയില്‍ ചെന്ന് അബ്ബാസ് (റ) വിന്റെ തേൃത്വത്തില്‍ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികില്‍ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!"
അവസാനമായി സുയൂഥി മുസ്ലിം സമുദായത്തോട് ഒരുപദേശം കൂടി ല്‍കി കൊണ്ട് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്. അതിപ്രകാരമാണ്.
"ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കില്‍ നിന്റെ സച്ചരിതരായ മുന്‍ഗാമികളോട് നീ പിന്തുടരുക. യഥാര്‍ത്ഥ തൌഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാല്‍ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനില്‍ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. അല്ലാഹു കല്‍പ്പിച്ചുവല്ലോ. "എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍'' അന്‍കബൂത്ത് /65 എന്ന്. അല്ലാഹു പറഞ്ഞുവല്ലോ "തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ (അല്‍കഹ്ഫ്-110) എന്ന്. അതിാല്‍ നീ അവനെയല്ലാതെ ആരാധിക്കരുത് അവാനോടെല്ലാതെ പ്രാര്‍ത്ഥിക്കരുത് അവാനോടെല്ലാതെ സഹായമര്‍ത്ഥിക്കരുത്. നല്‍കാനും തടയാനും ഉപകാരോപദ്രവങ്ങള്‍ ചെയ്യാും അവല്ലാതെയാരുമില്ല''. (അല്‍ അംറു ബിന്‍ ഇത്തിബാഅ്-36-47)
റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിന് ഒരാള്‍ പ്രത്യേകമായ ക്വുര്‍ആന്‍ പാരായണം നടത്തിയാല്‍ അത് ബിദ്അതാണെങ്കിലും കൂലി കിട്ടുന്ന നല്ല ബിദ്അതാണ് എന്ന് ഒരു പ്രയോഗം സയൂഥി(റ) നടത്തിയപ്പോഴേക്ക് കിട്ടിപ്പോയി ബിദിഅത്തിന് തെളിവ് എന്ന് കരുതി സുയൂതി(റ)യെ തങ്ങളുടെ ഇമാമായി കൊണ്ടു നടക്കുന്ന മുസ്ള്യാക്കളേ, ആ ഇമാമിന്റെ ഈ അധ്യാപങ്ങളെങ്കിലും നിങ്ങളൊന്ന് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍!!