3 - സ്ത്രീ പള്ളിപ്രവേശം - ഇമാം നവവി (റ)
സ്ത്രീ പള്ളിപ്രവേശം - ഇമാം നവവി (റ)
----------------------------
ശാഫീ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫി എന്നറിയപ്പെടുന്ന ഇമാം നവവി(റ) സ്ത്രീകള്‍ പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതിനെ പറ്റി അദ്ദേഹത്തിന്റെ ഗ്രന്ഥമായ ശറഹുല്‍ മുഹദ്ധബില്‍ പറയുന്നത് നോക്കുക.
وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ
"തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ) യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല."
( المجموع شرح المهذب » كتاب الصلاة » باب صلاة الجمعة )
ഇമാം നവവി (റ) തുടരുന്നു:
ذَكَرْنَا أَنَّ الْمَعْذُورِينَ كَالْعَبْدِ وَالْمَرْأَةِ وَالْمُسَافِرِ وَغَيْرِهِمْ فَرْضُهُمْ الظُّهْرُ ، فَإِنْ صَلَّوْهَا صَحَّتْ ، وَإِنْ تَرَكُوا الظُّهْرَ وَصَلَّوْا الْجُمُعَةَ أَجْزَأَتْهُمْ بِالْإِجْمَاعِ ، نَقَلَ الْإِجْمَاعَ فِيهِ ابْنُ الْمُنْذِرِ وَإِمَامُ الْحَرَمَيْنِ وَغَيْرُهُمَا ( فَإِنْ قِيلَ ) : إذَا كَانَ فَرْضُهُمْ الظُّهْرَ أَرْبَعًا فَكَيْفَ سَقَطَ الْفَرْضُ عَنْهُمْ بِرَكْعَتَيْ الْجُمُعَةِ ( فَجَوَابُهُ ) : أَنَّ الْجُمُعَةَ وَإِنْ كَانَتْ رَكْعَتَيْنِ فَهِيَ أَكْمَلُ مِنْ الظُّهْرِ بِلَا شَكٍّ
“ജുമുഅയില്‍ നിന്ന് ഒഴിവാക്കപെട്ട സ്ത്രീകള്‍, അടിമകള്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ലുഹര്‍ നമസ്‌കരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ ജുമുഅ നമസ്‌കരിച്ചാല്‍ ശരിയാകുന്നതാണ് . അവര്‍ ലുഹര്‍ ഉപേക്ഷിക്കുകയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താല്‍ അത് അനുവധിനീയമാണെന്നതില്‍ ഇജ്മാഅ് ഉണ്ട്. ഇതില്‍ ഇബ്‌നു മുന്‍ദിര്‍ (റ), ഇമാമുല്‍ ഹറമൈനി (റ) പോലെയുവര്‍ ഇജ്മാഅ് ഉദധരിച്ചിട്ടുണ്ട്. ‘നാലു റകഅത്ത് ളുഹര്‍ നമസ്‌ക്കരിക്കല്‍ ഇവര്‍ക്ക് നിര്‍ബ്ബന്ധമല്ലേ ? അപ്പോള്‍ ജുമുഅ രണ്ടു റകഅത്ത് നമസ്‌ക്കരിച്ചാല്‍ എങ്ങനെയാണ് നിര്‍ബ്ബന്ധം അവരില്‍ നിന്ന് ഇല്ലാതാവുക?’ എന്ന് ഒരാള്‍ ചോദിച്ചാല്‍ അതിനുള്ള മറുപടി ഇപ്രകാരമാണ്. ജുമുഅ രണ്ടു റക്അത്താണെങ്കിലും ളുഹറിനേക്കാള്‍ ഏററവുംപരിപൂര്‍ണമായത് ജുമുഅയാണ്. അതില്‍ യാതൊരു സംശയവുമില്ല."
ഇമാം നവവി (റ) തുടരുന്നു:
إذَا أَرَادَتْ الْمَرْأَةُ حُضُورَ الْجُمُعَةِ فَهُوَ كَحُضُورِهَا لِسَائِرِ الصَّلَوَاتِ
"ഒരു സ്ത്രീ ജുമുഅക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ മറ്റു നമസ്കാരങ്ങള്‍ക്ക് പോകുന്നത് പോലെതന്നെയാണ് അവള്‍ ജുമുഅക്കും ഹാജറാകേണ്ടത് "
( المجموع شرح المهذب » كتاب الصلاة » باب صلاة الجمعة » المعذور في ترك الجمعة )
നോക്കൂ! ഇവിടെ രണ്ടാം ശാഫീ എന്നറിയപ്പെടുന്ന സാക്ഷാല്‍ ഇമാം നവവി(റ), സ്ത്രീകള്‍ക്ക് പള്ളിയില്‍ വെച്ച് ജുമുഅ നമസ്‌കരിക്കാമെന്ന കാര്യത്തില്‍ ഇജ്മാഉണ്ടെന്നും, അനുവദനീയവും, ഹറാം അല്ല എന്നുമാണ് പ്രഖ്യാപിക്കുന്നത്. അതിനദ്ദേഹം തെളിവ് പറയുന്നതാകട്ടെ, നബി (സ) യുടെ പിന്നില്‍, പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു എന്ന പ്രസിദ്ധമായ ഹദീസുകളുണ്ടെന്നും! മാത്രവുമല്ല സ്ത്രീകളടക്കമുള്ള ജുമുഅ നിര്‍ബന്ധമില്ലാത്തവര്‍ക്ക് ജുമുഅയാണ് ളുഹറിനേക്കാളും പരിപൂര്‍ണമായതെന്നും ഇമാം നവവി (റ) പറയുന്നു ..!
എന്നാല്‍ ശാഫി മദ്ഹബുകാരായ സമസ്തക്കാര്‍ പറയുന്നു സ്ത്രീകള്‍ക്ക് ജുമുഅ ഹറാമാണെന്നും പുണ്യമില്ല എന്നും ..!
എന്തൊരു വിരോദാഭാസം..!
എന്നാല്‍ ശാഫി മദ്ഹബുകാരായ സമസ്തക്കാര്‍ പറയുന്നു സ്ത്രീകള്‍ക്ക് ജുമുഅ ഹറാമാണെന്നും പുണ്യമില്ല എന്നും ..!
എന്തൊരു വിരോദാഭാസം..!
പള്ളിയില്‍ സ്ത്രീകളുടെ സ്വഫ്
------------------------------------------------
പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതുമാകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതുമാകുന്നു.'ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) തന്നെ ശറഹ് മുഹദ്ദബില്‍ പറയുന്ന സംഗതികള്‍ പ്രത്യേകം ശ്രദ്ധിക്കുക:
قَدْ ذَكَرْنَا أَنَّهُ يُسْتَحَبُّ الصَّفُّ الْأَوَّلُ ، ثُمَّ الَّذِي يَلِيه ، ثُمَّ الَّذِي يَلِيه إلَى آخِرِهَا ; وَهَذَا الْحُكْمُ مُسْتَمِرٌّ فِي صُفُوفِ الرِّجَالِ بِكُلِّ حَالٍ ، وَكَذَا فِي صُفُوفِ النِّسَاءِ الْمُنْفَرِدَاتِ بِجَمَاعَتِهِنَّ عَنْ جَمَاعَةِ الرِّجَالِ أَمَّا إذَا صَلَّتْ النِّسَاءُ مَعَ الرِّجَالِ جَمَاعَةً وَاحِدَةً وَلَيْسَ بَيْنَهُمَا حَائِلٌ فَأَفْضَلُ صُفُوفِ النِّسَاءِ آخِرُهَا لِحَدِيثِ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ ( صَلَّى اللَّهُ عَلَيْهِ وَسَلَّمَ )
{ خَيْرُ صُفُوفِ الرِّجَالُ أَوَّلُهَا وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا }
“സ്വഫുകളില്‍ ഏറ്റവും ഉത്തമം ആദ്യത്തേതാണ്. പിന്നെ അതിന്റെ പിറകിലേത്. പിന്നെ അതിന്റെ പിറകിലേത്. അങ്ങനെ അവസാനം വരെ. ഇത് എല്ലാ നിലക്കും പുരുഷന്മാരുടെ സ്വഫിന്റെ നിയമമാണ്. പുരുഷന്മാരുടെ കൂടെയല്ലാതെ പ്രത്യേകം ജമാഅത്തായി നമസ്‌കരിക്കുന്ന സ്ത്രീകളുടെ സ്വഫുകള്‍ക്കും ഇത് ബാധകമാണ്. .എന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.! നബി(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”
( المجموع شرح المهذب» كتاب الصلاة » فصل الصلاة خلف المحدث » باب موقف الإمام )
ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി പള്ളിയില്‍ ഹാജരായ സ്ത്രീകള്‍ എപ്രകാരമാണ് സ്വഫ് നില്‍ക്കേണ്ടതെന്ന് കുറച്ചുകൂടി വിശദമായി പറഞ്ഞിട്ടുള്ളത് ഇമാം നവവിയുടെ മറ്റൊരു ഗ്രന്ഥമായ സഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനമായ ശറഹുല്‍ മുസ്ലിമിലാണ്. അതില്‍ അദ്ദേഹം ‘പുരുഷന്‍മാരുടെ സ്വഫില്‍ ഏററവും ഉത്തമമായത് ആദ്യത്തേതും മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫില്‍ ഏററവും ഉത്തമമായത് അവസാനത്തേതും മോശമായിട്ടുള്ളത് ആദ്യത്തേതുമാണ് ’ എന്ന മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത 440 മത്തെ ഹദീസ് ഉദ്ധരിച്ചു പറയുന്നത് കാണുക:
ഇനി അദ്ദേഹം സ്വഹീഹ് മുസ്ലിമില്‍ ഈ വിഷയമായി വന്ന ചില ഹദീസുകളെ വിശദീകരിച്ചുകൊണ്ട് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക.
أَمَّا صُفُوفُ الرِّجَالِ فَهِيَ عَلَى عُمُومِهَا فَخَيْرُهَا أَوَّلُهَا أَبَدًا وَشَرُّهَا آخِرُهَا أَبَدًا أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ
“ പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരുടെ പിന്നിലല്ലാതെ പ്രത്യേകമായി നമസ്‌കരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ) ശ്രേഷ്ഠത കല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍ നിന്നും അവര്‍ വിദൂരമായത് കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്. "
(شرح مسلم » كتاب الصلاة » باب تسوية الصفوف وإقامتها وفضل الأول فالأول منها والازدحام على الصف الأول )
സ്ത്രീകള്‍ പള്ളിയില്‍ രാത്രിയിലെ നമസ്‌കാരങ്ങളില്‍
-------------------------
ആയിശ(റ) നിവേദനം: “ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്‌കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല.”(സ്വഹീഹ് മുസ്ലിം : 219)
പള്ളിയില്‍ ഇശാ ജമാഅത്തിനായി കൂടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഉറക്കം ബാധിക്കുന്നത്ര സമയം നമസ്‌കാരം നബി (സ) വൈകിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സ്വഹീഹ് മുസ്ലിമിലെ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
قَوْلُهُ : ( نَامَ النِّسَاءُ وَالصِّبْيَانُ ) أَيْ مَنْ يَنْتَظِرُ الصَّلَاةَ مِنْهُمْ فِي الْمَسْجِدِ
“ സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്നതുകൊണ്ട് ഉദ്ദേശ്യംഅവര്‍ പള്ളിയില്‍ നമസ്‌കാരത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ് എന്നതാണ്. "
(شرح مسلم » كتاب المساجد ومواضع الصلاة » باب وقت العشاء وتأخيرها)
ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക
----------------------------------------------------------------------
അബൂഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: “നമസ്‌കാരം ദീര്‍ഘിപ്പിക്കല്‍ ഉദ്ദേശിച്ചുകൊണ്ട് ചിലപ്പോള്‍ ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. അന്നേരം ശിശുക്കളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. അപ്പോള്‍ ആ കുട്ടികളുടെ മാതാക്കള്‍ക്ക് വിഷമം നേരിടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ നമസ്‌കാരം ലഘൂകരിക്കും.”(സ്വഹീഹ് മുസ്ലിം : 230 )
നബി (സ) യുടെ പിറകില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ കൂടെയുള്ള ചെറിയ കുട്ടികള്‍, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്‍ നബി(സ) നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
وَفِيهِ جَوَازُ صَلَاةِ النِّسَاءِ مَعَ الرِّجَالِ فِي الْمَسْجِدِ ، وَأَنَّ الصَّبِيَّ يَجُوزُ إِدْخَالُهُ الْمَسْجِدَ
“ ഈ ഹദീസില്‍ സ്ത്രീകള്‍ പള്ളിയില്‍ വെച്ച് പുരുഷന്മാരുടെ നമസ്‌കാരത്തിന്റെ കൂടെ നമസ്‌കരിക്കലും കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കലും അനുവദനീയമാണെന്നുണ്ട് .”
( شرح مسلم » كتاب الصلاة » باب أمر الأئمة بتخفيف الصلاة في تمام )
ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക
----------------------------------------------------------------------
നബി (സ) യുടെ ഭാര്യയായ സൈനബ (റ) രാത്രിയിലെ സുന്നത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ക്ഷീണം ഉണ്ടാകുമ്പോള്‍ കയറില്‍ പിടിച്ചു നില്‍ക്കുകയും ചെയ്യുമായിരുന്നു എന്ന 784 ാം ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി (റ) പറയുന്നു:
وَفِيهِ : جَوَازُ التَّنَفُّلِ فِي الْمَسْجِدِ فَإِنَّهَا كَانَتْ تُصَلِّي النَّافِلَةَ فِيهِ فَلَمْ يُنْكِرْ عَلَيْهَا .
“ഈ ഹദീസില്‍ സ്ത്രീകള്‍ സുന്നത്ത് നമസ്‌ക്കാരങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അനുവദനീയമാണെന്നുണ്ട്. കാരണം അവര്‍ സൈനബ് (റ) സുന്നത്ത് നമസ്‌ക്കരിച്ചിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. നബി (സ) തടഞ്ഞിട്ടില്ല.”
(...شرح مسلم » كتاب صلاة المسافرين وقصرها » باب أمر من نعس في صلاته )
ഇമാം നവവിയുടെ മറ്റൊരു ഉദ്ധരണി കാണുക
----------------------------------------------------------------------
ആയിശ(റ)നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി (സ) യുടെ കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവരവരുടെ വീടുകളിലെക്ക് പിരിഞ്ഞു പോകും. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. (ബുഖാരി ഹദീസ് നമ്പര്‍ 578, മുസ്‌ളിം 230)
ഈ ഹദീസിനെ വ്യാഖാനിച്ചു കൊണ്ട് ഇമാം നവവി (റ) പറയുന്നു
ഈ ഹദീസിനെ വ്യാഖാനിച്ചു കൊണ്ട് ഇമാം നവവി (റ) പറയുന്നു
وَفِيهَا : جَوَازُ حُضُورِ النِّسَاءِ الْجَمَاعَةَ فِي الْمَسْجِدِ وَهُوَ إِذَا لَمْ يُخْشَ فِتْنَةٌ عَلَيْهِنَّ أَوْ بِهِنَّ
"ഈ ഹദീസില്‍ പള്ളികളിലെ ജഅമാത്തുകളില്‍ സ്ത്രീകള്‍ക്ക് ഹാജരാകല്‍ അനുവദിനീയമാണ് എന്നുണ്ട്. അവരില്‍ നിന്നോ അവരുടെ മേലിലോ കുഴപ്പങ്ങളൊന്നും ഭയപ്പെടുന്നില്ലെങ്കില്‍ അപ്രകാരം".
ഈ ഹദീസിലുള്ള (ِ نِسَاءُ الْمُؤْمِنَاتِ) ‘സത്യവിശ്വാസിനികളായ സ്ത്രീകള്‍’ എന്ന പദത്തിന് ഇമാം നവവി (റ) അര്‍ത്ഥം പറയുന്നത് വിശ്വാസിനികളായ മഹതികള്‍ അല്ലെങ്കില്‍ ശ്രേഷ്ഠ വനിതകള്‍ എന്നാണ്.
نِسَاءُ الْأَنْفُسِ الْمُؤْمِنَاتِ ، وَقِيلَ : نِسَاءُ الْجَمَاعَاتِ الْمُؤْمِنَاتِ وَقِيلَ : إِنَّ نِسَاءَ هُنَا بِمَعْنَى الْفَاضِلَاتِ ، أَيْ فَاضِلَاتِ الْمُؤْمِنَاتِ
( شرح مسلم » كتاب المساجد ومواضع الصلاة )
പള്ളികളിലെ ജഅമാത്തുകളില്‍ സ്ത്രീകള്‍ക്ക് ഒരു പുണ്യവുമില്ല എങ്കില്‍ സത്യവിശ്വാസിനികളായ ഈ മഹതികള്‍ എന്തിനു രാത്രിയില്‍ പോലും പള്ളികളില്‍ പോകണം. വീട്ടില്‍ നിന്ന് നമസ്‌കരിച്ചാല്‍ പോരേ ..?? അന്യപുരുഷന്മാര്‍ പങ്കെടുക്കുന്ന ജഅമാത്തുകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് ഹറാമാണെങ്കില്‍ ആ മഹതികള്‍ നബി (സ) കല്‍പനകള്‍ ലംഘിച്ച് ഹറാം ചെയ്തുവെന്നാണോ സമസ്തക്കാരുടെ വാദം ..?!
( അല്ലാഹുവില്‍ ശരണം ! )
സ്ത്രീകള്‍ ഗ്രഹണ നമസ്‌ക്കാരത്തില്‍ പങ്കെടുക്കല്‍
-------------------------------------------------------------------------
ജാബിര്‍(റ) പറയുന്നു: “പ്രവാചകന്റെ പുത്രന്‍ ഇബ്‌റാഹീം മരണപ്പെട്ട ദിവസം സൂര്യന്ന് ഗ്രഹണം ബാധിച്ചു. സൂര്യഗ്രഹണം ഉണ്ടായത് ഇബ്‌റാഹീം മരണപ്പെട്ടതുകൊണ്ടാണെന്ന് ജനങ്ങള്‍ പറഞ്ഞു. നബി(സ) ജനങ്ങളെയും കൊണ്ട് നമസ്‌കരിക്കാന്‍ നിന്നു. ശേഷം നബി (സ) പിന്നിലേക്കു മാറി. അപ്പോള്‍ വരികള്‍ തന്റെ അടുത്തുള്ള വരികളിലേക്കു മാറി. അബൂബക്കര്‍ പറയുന്നു: സ്ത്രീകളുടെ വരികളിലേക്ക് ഞങ്ങള്‍ എത്തുന്നതുവരെ. പിന്നീട് നബി(സ) മുന്നിലേക്ക് തന്നെ നിന്നു. ജനങ്ങളും അദ്ദേഹത്തിന്റെ മുന്നിലേക്ക് നിന്നു.” (സ്വഹീഹ് മുസ്ലിം : 904).
قَوْلَهُ : ( انْتَهَيْنَا إِلَى النِّسَاءِ ) يُخَالِفُهُ
وَفِيهِ اسْتِحْبَابُ صَلَاةِ الْكُسُوفِ لِلنِّسَاءِ ، وَفِيهِ حُضُورُهُنَّ وَرَاءَ الرِّجَالِ
ഗ്രഹണ നമസ്‌കാരം സ്ത്രീകള്‍ക്കും സുന്നത്തുണ്ട്. അവര്‍ പുരുഷന്മാരുടെ പിറകിലായാണ് ഹാജറാകേണ്ടത്.
(شرح مسلم » كتاب الكسوف )
---------------------------------
“നിങ്ങളുടെ സ്ത്രീകള്‍ പള്ളികളിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍അവരെ തടയരുത് എന്ന് നബിസ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ഇബ്‌നു ഉമര്‍ (റ) പറഞ്ഞപ്പോള്‍ ബിലാല്‍ എന്ന് പേരുള്ള അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു:“അല്ലാഹുവാണെ സത്യം, നിശ്ചയം ഞങ്ങളവരെ തടയുന്നതാണ്.” അപ്പോള്‍ ഇബ്‌നു ഉമര്‍ (റ), മകന്റെ നേരെ തിരിഞ്ഞ് അവനെ വളരെ മ്‌ളേഛമായ നിലക്ക് ശകാരിച്ചു. ഇതുപോലെ അദ്ദേഹം ശകാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ നബി (സ) യില്‍ നിന്ന് ഹദീസ് ഉദ്ധരിച്ച് സംസാരിക്കുന്നു., നീയാകട്ടെ, അല്ലാഹുവാണെ സത്യം, ഞങ്ങളവരെ തടയുമെന്ന് പറയുന്നൂ “ ( മുസ്ലിം 135 )
قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : ( لَا تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ) هَذَا وَشَبَهُهُ مِنْ أَحَادِيثِ الْبَابِ ظَاهِرٌ فِي أَنَّهَا لَا تُمْنَعُ الْمَسْجِدَ لَكِنْ بِشُرُوطٍ ذَكَرَهَا الْعُلَمَاءُ مَأْخُوذَةً مِنَ الْأَحَادِيثِ ، وَهُوَ أَلَّا تَكُونَ مُتَطَيِّبَةً ، وَلَا مُتَزَيِّنَةً ، وَلَا ذَاتَ خَلَاخِلَ يُسْمَعُ صَوْتُهَا ، وَلَا ثِيَابٍ فَاخِرَةٍ ، وَلَا مُخْتَلِطَةً بِالرِّجَالِ ، وَلَا شَابَّةً وَنَحْوَهَا مِمَّنْ يُفْتَتَنُ بِهَا ، وَأَنْ لَا يَكُونَ فِي الطَّرِيقِ مَا يَخَافُ بِهِ مَفْسَدَةً وَنَحْوَهَا . وَهَذَا النَّهْيُ عَنْ مَنْعِهِنِّ مِنَ الْخُرُوجِ مَحْمُولٌ عَلَى كَرَاهَةِ التَّنْزِيهِ إِذَا كَانَتِ الْمَرْأَةُ ذَاتَ زَوْجٍ أَوْ سَيِّدٍ وَوُجِدَتِ الشُّرُوطُ الْمَذْكُورَةُ ، فَإِنْ لَمْ يَكُنْ لَهَا زَوْجٌ وَلَا سَيِّدٌ حَرُمَ الْمَنْعُ إِذَا وُجِدَتِ الشُّرُوطُ
“സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത് എന്ന റസൂല്‍ തിരുമേനി (സ) യുടെ വചനത്തിന്റെ അടിസ്ഥാനത്തില്‍ പള്ളികളിലേക്ക് പോകുന്ന സ്ത്രീകളെ തടയരുത് എന്നത് വ്യക്തമാണ്. ഹദീസുകളില്‍ നിന്ന് പണ്ഡിതന്മാര്‍ മനസ്സിലാക്കിയ ശര്‍തുകള്‍ അവര്‍ അനുസരിച്ചായിരിക്കണം പോകേണ്ടത്. അവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ പൂശരുത്, ഭംഗി പ്രദര്‍ശിപ്പിക്കരുത,് ശബ്ദം ഉണ്ടാക്കരുത്, പുരുഷന്മാരോട് ഇടകലരരുത്, ആടംഭര വസ്ത്രങ്ങള്‍ ധരിക്കരുത്. കുഴപ്പം ഉണ്ടാകാന്‍ സാദ്യതയുള്ള യുവതികളോ മറ്റോ ആകരുത്, വഴിയില്‍ പേടിക്കേണ്ട കാര്യങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നിവയാണ് ആ നിബന്ധനകള്‍. ഈ നിബന്ധനകളോടെ പോകുന്ന സ്ത്രീകളെ തടയല്‍ ഭര്‍ത്താവിനും, യജമാനനും കറാഹത്തും, മറ്റുള്ളവര്‍ക്ക് തടയല്‍ ഹറാമും ആണ് ”
(شرح مسلم » كتاب الصلاة )
സ്ത്രീകളെ പള്ളിയില്‍ നിന്നും തടയും എന്ന് പറഞ്ഞ ബിലാല്‍ എന്ന മകനെഇബ്‌നു ഉമര്‍ (റ) വളരെ മ്ലേച്ചമായ രീതിയില്‍ ശകാരിക്കുകയും നെഞ്ചില്‍ ഇടിക്കുകയും ചെയ്ത സംഭവത്തില്‍ നിന്ന് ആ വിഷയത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.ചുരുക്കത്തില്‍ കേരളത്തിലെ ശാഫി മദ്ഹബുകാരാണെന്ന് വെറുതെ ബറക്കത്തും പറഞ്ഞ് നടക്കുന്ന സമസ്തക്കാര്‍ക്ക് സ്ത്രീ ജുമുഅ ജമാഅത്തിന്റെ കാര്യത്തില്‍ പ്രവാചാകനോടും, സഹാബത്തിനോടും ശാഫി മദ്ഹബിനോടും, അവരുടെ ഇമാമുമാരോടും എത്രത്തോളം ബന്ധമുണ്ടെന്നു ഊഹിക്കാവുന്നതേയുള്ളൂ...!