ഇമാം ഷാഫി ( رحمه الله )
بســـم الله الرحمن الرحيم الســـلام عليكم ورحمة الله وبركاته الحمد لله والصلاة والســـلام على رسول الله وعلى آله وصحبه أجمعين، أما بعد --------------------- കേരളക്കരയില്‍ ഏറെ പ്രചാരം സിദ്ധിച്ച മദ്ഹബാണ് ശാഫിഈ മദ്ഹബ്. മുഹമ്മദുബ്നു ഇദ്രീസ് അശ്ശാഫിഈ എന്ന ഇമാം ഷാഫി ( رحمه الله ) യാണ് ഈ മദ്ഹബിന്റെ ആചാര്യനായി അറിയപ്പെടുന്നത്. ഹിജ്റ 150 ല്‍ ഫലസ്തീനിലെ ഗാസയിലാണ് ജനനം. രണ്ട് വയസ്സുള്ളപ്പോള്‍ മക്കയിലേക്ക് താമസം മാറ്റിയ അദ്ദേഹത്തിന് വിവിധ പണ്ഡിതരില്‍ നിന്നും വിജ്ഞാനം കരസ്ഥമാക്കാന്‍ അവസരം ലഭിച്ചു. പിന്നീട് മഹാനവറുകള്‍ മദീനയില്‍ ചെന്നു. ഹദീസിലും ഫിഖ്ഹിലും ഇമാം മാലികി ( رحمه الله ) ല്‍നിന്ന് അവഗാഹം നേടി. രണ്ടു പ്രാവശ്യം ഖുറാസാന്‍ സന്ദര്‍ശിച്ച അദ്ദേഹം ഇമാം അബൂഹനീഫ ( رحمه الله ) യുടെ ശിഷ്യനായ മുഹമ്മദുബ്നു ഹസനി ( رحمه الله ) ല്‍ നിന്നും ഫിഖ്ഹില് അറിവു നേടി. അല്‍ രിസാല അല്‍ ഖദീമ (കിതാബുല്‍ ഹുജ്ജ), അല്‍ രിസാല അല്‍ ജദീദ, കിതാബുല്‍ ഉമ്മ്, ഇഖ്തിലാഫുല്‍ ...