3 - പ്രവാചക ചര്യയിലെ പെരുന്നാള്‍ നമസ്‌കാരം
പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം
------------------------------------------------------
മനുഷ്യർ പൊതുവേ കൽപനകൾക്ക് എതിരേ പ്രവർത്തികുന്നവരാണ് സത്യാ വിശ്വാസികൾ ഒഴികെ . പ്രവാചകൻ കൽപ്പിച്ച കാര്യങ്ങളെ അപേക്ഷിച്ച് കൽപ്പികത്ത കാര്യങ്ങൾ ചെയ്യാനാണ് മുസ്ലീംങ്ങൾക്ക് പൊതുവെ താൽപര്യം . അത്തരത്തിൽ മുസ്ലീംങ്ങൾ സംഘടനാവൈര്യം മൂലം ഒഴിവാക്കി കളയുന്ന ഒരു സുന്നത്താണ് ഈദ് ഗാഹുകൾ.പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാന കര്‍മം പെരുന്നാള്‍ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു മൈതാനിയില്‍ ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ടും പ്രൗഢഗംഭീരമായി പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിക്കുക എന്നതാണ് പ്രവാചക തിരുമേനി(സ) പഠിപ്പിച്ച മഹിത മാതൃക. പ്രവാചകന്‍ പതിവായി മൈതാനിയില്‍ വെച്ചാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നതെന്ന് എല്ലാ ഹദീസ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു.
عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِفَيُصَلِّي إِلَيْهَا
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) മൈതാനത്തേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും.
(ബുഖാരി 973)
كَانَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الْعِيدَيْنِ فِي الْمُصَلَّى ، وَهُوَ الْمُصَلَّى الَّذِي عَلَى بَابِ الْمَدِينَةِ الشَّرْقِيِّ
ഇമാം ഇബ്ൻ ഖയ്യും പറയുന്നു : നബി (സ) രണ്ടുപെരുന്നാല്‍ നമസ്ക്കാരവും നമസ്കരിച്ചിരുന്നത് മുസല്ലയില്‍ വെച്ചായിരുന്നു . മുസല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് "
[ സാദ് അൽ മആദു 1 / 441 ]
.അതേപോലെ സ്ത്രീകൾ പങ്കെടുക്കലും അനുവദനീയമാണ് . ഇനി അവർക്ക് ആശുദ്ധിയുണ്ടെങ്കിൽ നമസ്ക്കാരത്തിൽ നിന്നും വിട്ടുനിന്ന് ഖുതുബയിലും മറ്റും പങ്കെടുക്കാം
قَالَتْ أُمُّ عَطِيَّةَ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ قَالَ ابْنُ عَوْنٍ أَوْ الْعَوَاتِقَ ذَوَاتِ الْخُدُورِ فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ وَيَعْتَزِلْنَ مُصَلَّاهُمْ
ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും.
(ബുഖാരി. 981 )
ഈ ഹദീസിന്റെ വിവരണത്തിൽ ഇമാം ഇബ്ൻ ഹജർ പറയുന്നു :
وَفِيهِ اسْتِحْبَابُ خُرُوجِ النِّسَاءِ إِلَى شُهُودِ الْعِيدَيْنِ سَوَاءٌ كُنَّ شَوَابَّ أَمْ لَا وَذَوَاتِ هَيْئَاتٍ أَمْ لَا ، وَقَدِ اخْتَلَفَ فِيهِ السَّلَفُ ، وَنَقَلَ عِيَاضٌ
وُجُوبَهُ عَنْ أَبِي بَكْرٍوَعَلِيٍّ وَابْنِ عُمَرَ
ഈ ഹദീസിൽ സ്ത്രീകൾ രണ്ടു പെരുന്നാളിന് പുറപ്പെടൽ നല്ലതാണെന്നുണ്ട് .ഇവിടെ യുവതികളും അല്ലാത്തവരും സൗന്ദര്യമുള്ളവരും ഇല്ലാത്തവരും സമമാണ് . ഈ വിഷയത്തിൽ സലഫുകൾ ഭിന്നിച്ചിരിക്കുന്നു . അബൂബക്കർ ,അലി, ഇബ്ൻ ഉമർ മുതലായവരിൽ നിന്നും അത് നിർബന്ധമാണെന്ന അഭിപ്രായം ഖാദിഇയാള് [റ ] ഉദ്ധരിക്കുന്നു .
( الكتب » فتح الباري شرح صحيح البخاري » كتاب العيدين » باب اعتزال الحيض المصلى )
സലഫുകൾക്ക് സ്ത്രീകൾ പെരുന്നാൾ നമസ്കരിക്കാൻ പോകൽ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ മാത്രമേ തർക്കം ഉണ്ടായിരുന്നുള്ളൂ . ഇന്ന് ചിലർ അവരെ തടയാനാണ് ശ്രമിക്കുന്നത് .
അവർ തടയാൻ ശ്രമിക്കുന്നത് ഹിജാബിന്റെ ആയതിനു ശേഷം എന്നും , നബിയുടെ കാലത്താണ് എന്നും ഒക്കെ പറഞ്ഞാണ് . എന്നാൽ ഇബ്ൻ ഹജർ (റ ) അതും പൊളിക്കുന്നു .
قَالَ الْكِرْمَانِيُّ : تَارِيخُ الْوَقْتِ لَا يُعْرَفُ قُلْتُ : بَلْ هُوَ مَعْرُوفٌ بِدَلَالَةِ حَدِيثِ ابْنِ عَبَّاسٍ أَنَّهُ شَهِدَهُ وَهُوَ صَغِيرٌ وَكَانَ ذَلِكَ بَعْدَ فَتْحِ مَكَّةَ فَلَمْ يَتِمَّ مُرَادُ الطَّحَاوِيِّ ، وَقَدْ صَرَّحَ فِي حَدِيثِ أُمِّ عَطِيَّةَ بِعِلَّةِ الْحُكْمِ وَهُوَ شُهُودُهُنَّ الْخَيْرَ وَدَعْوَةُ الْمُسْلِمِينَ وَرَجَاءُ بَرَكَةِ ذَلِكَ الْيَوْمِ وَطُهْرَتِهِ ، وَقَدْ أَفْتَتْ بِهِ أُمُّ عَطِيَّةَ بَعْدَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِمُدَّةٍ كَمَا فِي هَذَا الْحَدِيثِ وَلَمْ يَثْبُتْ عَنْ أَحَدٍ مِنَ الصَّحَابَةِ مُخَالَفَتُهَا فِي ذَلِكَ ، وَأَمَّا قَوْلُ عَائِشَةَ " لَوْ رَأَى النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ " فَلَا يُعَارِضُ ذَلِكَ لِنُدُورِهِ إِنْ سَلَّمْنَا أَنَّ فِيهِ دَلَالَةً عَلَى أَنَّهَا أَفْتَتْ بِخِلَافِهِ ، مَعَ أَنَّ الدَّلَالَةَ مِنْهُ بِأَنَّ عَائِشَةَ أَفْتَتْ بِالْمَنْعِ لَيْسَتْ صَرِيحَةً
( الكتب » فتح الباري شرح صحيح البخاري » كتاب العيدين » باب اعتزال الحيض المصلى )
കര്മാനി പറഞ്ഞു :" ഇത് ഏതുകാലത്താണെന്നു വ്യക്തമല്ല " ഞാൻ പറയുന്നു : എന്നാൽ ഇത് ഇബ്ൻ അബ്ബാസിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ് . അദ്ദേഹം ചെറിയ കുട്ടിയായിരുന്നപ്പോളാണ് ആ നമസ്‌കാരത്തിൽ പങ്കെടുത്തത് . ഇത് മക്കാ വിജയത്തിന് ശേഷമാണ് ..തീർച്ചയായും പ്രവാചകന്റെ മരണ ശേഷം ഈ ഹദീസിൽ പറയുന്നതുപോലെ ( സകല സ്ത്രീകളും ഈദ് ഗാഹിൽ പങ്കെടുക്കണമെന്ന് ) ഉമ്മു അത്തിയ്യ [റ ] കുറേക്കാലം ഫത്‌വ കൊടുക്കുകയുണ്ടായി .സ്വഹാബിമാരിൽ നിന്നു ഒരാൾ പോലും അവരോട് അതിൽ വിയോജിച്ചില്ല . സ്ത്രീകൾ പുതുതായി ഉണ്ടാക്കിയ കുഴപ്പങ്ങൾ കണ്ടാൽ നബി അവരെ തടഞ്ഞേനെ എന്ന ആയിഷാ യുടെ വാക്ക് ഇതിനെതിരല്ല ; ഉമ്മു അത്തിയ്യക് എതിരായി ആയിശാ ഫത്‌വ നൽകി എന്നതിന് ഇതു സൂചനയാണെന്ന് സമ്മതിച്ചാൽ പോലും . കാരണം ഇത് ഒറ്റപ്പെട്ട ഒരു അഭിപ്രയം മാത്രമാണ് . പുറമെ സ്ത്രീകളെ പള്ളിയിൽ നിന്നും തടയണമെന്ന് ആയിശാ ഫത്‌വ നൽകിയെന്ന് അവരുടെ പ്രസ്താവനയിൽ നിന്നും വ്യക്തവുമല്ല ."
[ ഫത് ഹുൽ ബാരി 3 / 541 -542]
قَالَ سَمِعْتُ ابْنَ عَبَّاسٍ، قَالَ خَرَجْتُ مَعَ النَّبِيِّ صلى الله عليه وسلم يَوْمَ فِطْرٍ أَوْ أَضْحَى، فَصَلَّى ثُمَّ خَطَبَ، ثُمَّ أَتَى النِّسَاءَفَوَعَظَهُنَّ وَذَكَّرَهُنَّ، وَأَمَرَهُنَّ بِالصَّدَقَةِ
ഇബ്ൻ അബ്ബാസ് [റ ] പറയുന്നു : ഞാൻ നബിയുടെ [സ് ] ഈദുൽ ഫിത്തറിന്റെയോ ഈദുൽ അദ്ഹയുടെയോ ദിവസം പുറപ്പെട്ടു . അനന്തരം നബി നമസ്ക്കരിച്ചു . ശേഷം അദ്ദേഹം സ്ത്രീകളുടെ അടുത്ത് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ദാനം നൽകാൻ നിർദേശിക്കുകയും ചെയ്‌തു "
[ ബുഖാരി 975 ]
ഈ ഹദീസ് തെളിവ് പിടിച്ചാണ് ഇബ്ൻ ഹജർ സ്ത്രീകൾ ഈദ് ഗാഹിൽ പുറപ്പെടൽ അനുവദനീയം എന്ന് പറഞ്ഞത് . കാരണം ഈ സംഭവം നടക്കുന്നത് ഹിജ്റ 8 നാണു അഥവാ ഹിജാബിന്റെ ആയത് ഇറങ്ങിയിട്ട് 5 വർഷം കഴിഞ് . അപ്പോൾ ഈദ് ഗാഹ് വിരോധികളുടെ ആ വാദവും പൊളിയുന്നു . നബി [സ] ജീവിതത്തിൽ ഒരു പ്രാവശ്യം പോലും പള്ളിയിൽ ഈദ് നമസ്ക്കരിച്ചിരുന്നില്ല . ഒരു പ്രാവശ്യം മഴ കാരണം പള്ളിയിൽ നമസ്ക്കരിച്ചു എന്ന് ഒരു ഹദീസുണ്ട് അത് ദുര്ബലവുമാണ് .
عَنْ أَبِي هُرَيْرَةَ أَنَّهُ أَصَابَهُمْ مَطَرٌ فِي يَوْمِ عِيدٍ فَصَلَّى بِهِمُ النَّبِيُّ صلى الله عليه وسلم صَلاَةَ الْعِيدِ فِي الْمَسْجِدِ .
അബൂ ഹുറൈറാ [റ ] നിന്നും : ഒരു ഈദ് ദിനത്തിൽ മഴ പെയ്തു അന്നേരം നബി [സ ] പള്ളിയിൽ നമസ്ക്കരിച്ചു "
[ അബൂ ദാവൂദ് 1160 , ഇബ്ൻ മാജ 1313 ]
എന്നാൽ ഈ ഹദീസ് ഇബ്ൻ ഹജർ ദുർബലമാണെന്ന് തൽഖീസിൽ പറയുന്നു .
حديث أبي هريرة : { أصابنا مطر في يوم عيد ، فصلى بنا رسول الله صلى الله عليه وسلم صلاة العيد في المسجد }.
أبوداود ، وابن ماجه ، والحاكم ، وإسناده ضعيف
[തൽഖീ സ് / കിതാബ് സ്വലാത്ത് ]
ഔനുൽ മഅബൂദിലും ഇതേ കാര്യം പറയുന്നു .
وَالْحَدِيثُ أَخْرَجَهُ ابْنُ مَاجَهْ وَالْحَاكِمُ وَسَكَتَ عَنْهُ أَبُو دَاوُدَ وَالْمُنْذِرِيُّ وَقَالَ فِي التَّلْخِيصِ : إِسْنَادُهُ ضَعِيفٌ انْتَهَى
قُلْتُ : فِي إِسْنَادِهِ رَجُلٌ مَجْهُولٌ وَهُوَ عِيسَى بْنُ عَبْدِ الْأَعْلَى بْنِ أَبِي فَرْوَةَ الْفَرْوِيُّ الْمَدَنِيُّ ، قَالَ فِيهِ الذَّهَبِيُّ فِي الْمِيزَانِ : لَا يَكَادُ يُعْرَفُ ، وَقَالَ هَذَا حَدِيثٌ مُنْكَرٌ
( عون المعبود )
ഇബ്ൻ മാജയും , ഹാകിമും , അബൂദാവൂദും ഉദ്ധരിച്ച പ്രസ്തുത ഹദീസ്ദുർബലമെന്നു ഇബ്ൻ ഹജർ തൽഖീസിൽ പറഞ്ഞിരിക്കുന്നു .ഈഹദീസിലെ ഈസ ഇബ്ൻ അബ്ദുൽ അഅലാ അബീ ഫർവത്ത് മജ്ഹുലാണ് . ഇമാം ദഹബി മീസാനിൽ പറയുന്നു : ഇദ്ദേഹത്തെ അറിയില്ലാഎന്നും ഇയാളുടെ ഹദീസ് നിഷിദ്ധമാണെന്നും .
(ഔനുൽ മഅബൂദ് / ഹദീസ് 1160 -മഴ ദിവസം ജനങ്ങൾ പള്ളിയിൽ ഈദ് നമസ്ക്കരിക്കൽ അദ്ധ്യായം)
പക്ഷെ പണ്ടും ഇപ്പോളും നമ്മുടെ ഉസ്താദുമാര്‍ നബിയുടെ ഈ ചര്യയെ വികൃതമാക്കാൻ ശ്രമിക്കാറുണ്ട് . കല്യാണത്തിനും , കാർണിവലിനും , ഉറൂസുകൾക്കും സ്ത്രീകളെ അവർ അനുവദിക്കുന്നു എന്നൽ നമസ്ക്കാരത്തിനും മറ്റും തടയുകയും ചെയ്യുന്നു. ഈദ് ഗാഹുകളെ തടയാൻ അവർ പറയാറുള്ള ഒരു ന്യായം നബിയുടെ കാലത്ത് പള്ളിയിൽ സ്ഥലം കുറവായിരുന്നു എന്നാണ് . പക്ഷെ ഇമാമീങ്ങൾ തന്നെ ഈ വാദത്തെ എതിർക്കുന്നു.
الخروج إلى الجبانة في صلاة العيد سنة ، وإن كان يسعهم المسجد الجامع ،على هذا عامة المشايخ وهو الصحيح
“ഈദ് നമസ്കാരത്തിന് മൈതാനത്തേക്ക് പോകലാണ് സുന്നത്ത് . ആളുകളെ പൂർണമായും ഉൾക്കൊള്ളും വിധം വലിയ പള്ളിയാണെങ്കിൽ പോലും പള്ളിക് പുറത്തേക് പോകലാണ് ഉത്തമം . ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രയവും അതുതന്നെ "
[ അൽ ഫതാവൽ ഹിന്ദിയ്യ 1/ 118 ]
قال مالك : لا يُصلَّى في العيدين في موضعين ، ولا يصلون في مسجدهم ، ولكن يخرجون كما خرج النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഇമാം മാലിക് [റ ] പറഞ്ഞു : ഈദ് നമസ്‌ക്കാരം പള്ളിയിൽ നമസ്കരിക്കരുത് ,നബി [സ] ചെയ്തപോലെ പള്ളിക്ക് പുറത്തേക്ക് പോകണം .
[അൽ മുദവ്വിന 1/ 171]
ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട ഇമാം ഷാഫി (റ) അഭിപ്രായങ്ങള്‍ നോക്കാം .അദ്ദേഹം പറയുന്നു :
___________
قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا سُفْيَانُ عَنْ أَيُّوبَ السِّخْتِيَانِيِّ قَالَ سَمِعْتُ عَطَاءَ بْنَ أَبِي رَبَاحٍ يَقُولُ سَمِعْتُ { ابْنَ عَبَّاسٍ يَقُولُ : أَشْهَدُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ صَلَّى قَبْلَ الْخُطْبَةِ يَوْمَ الْعِيدِ ثُمَّ خَطَبَ فَرَأَى أَنَّهُ لَمْ يَسْمَعْ مِنْ النِّسَاءِ فَأَتَاهُنَّ فَذَكَّرَهُنَّ وَوَعَظَهُنَّ ، وَأَمَرَهُنَّ بِالصَّدَقَةِ وَمَعَهُ بِلَالٌ قَائِلٌ بِثَوْبِهِ هَكَذَا فَجَعَلَتْ الْمَرْأَةُ تُلْقِي الْخَرْصَ وَالشَّيْءَ
ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) പറയുന്നതായി അത്വാ (റ) കേട്ടു. തീര്‍ച്ചയായും നബി(സ) പെരുന്നാള്‍ ദിവസം ഖുതുബയുടെ മുമ്പ് നമസ്‌കരിക്കുകയും ശേഷം ഖുതുബ നടത്തുകയും ചെയ്തത് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ ഖുതുബ കേട്ടിട്ടില്ലെന്ന് നബി(സ)ക്ക് അഭിപ്രായമുണ്ടായി. അങ്ങനെ അവരുടെ അടുത്തേക്ക് ചെല്ലുകയും അവരെ ഉപദേശിക്കുകയും ഗുണദോഷിക്കുകയും ചെയ്തു. അവരോട് ധര്‍മം ചെയ്യാന്‍ കല്‍പ്പിക്കുകയും ചെയ്തു. നബി(സ)യുടെ കൂടെ ബിലാല്‍ (റ) ഇപ്രകാരം വസ്ത്രം പിടിച്ചുകൊണ്ട് ഉണ്ടായിരുന്നു. ഒരു സ്ത്രീ സ്വര്‍ണ്ണത്തിന്റെ ചിറ്റും മറ്റുപലതും അതിലേക്ക് ഇടാന്‍ തുടങ്ങി.”
ഇമാം ഷാഫി (റ) വീണ്ടും പറഞ്ഞു
أَخْبَرَنَا الرَّبِيعُ قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا إبْرَاهِيمُ عَنْ عَدِيِّ بْنِ ثَابِتٍ عَنْ سَعِيدِ بْنِ جُبَيْرٍ عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ تَعَالَى عَنْهُمَا قَالَ { صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْعِيدَيْنِ بِالْمُصَلَّى ، وَلَمْ يُصَلِّ قَبْلَهُمَا ، وَلَا بَعْدَهُمَا شَيْئًا ثُمَّ انْفَتَلَ إلَى النِّسَاءِ فَخَطَبَهُنَّ قَائِمًا ، وَأَمَرَ بِالصَّدَقَةِ قَالَ : فَجَعَلَ النِّسَاءُ يَتَصَدَّقْنَ بِالْقُرْطِ وَأَشْبَاهِهِ
ഇമാം ശാഫീ (റ) പറഞ്ഞു: “ഇബ്‌നു അബ്ബാസ് (റ) നിവേദനം: രണ്ടു പെരുന്നാളിനും നബി (സ) ഈദ് ഗാഹില്‍ നമസ്‌കരിച്ചു.പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കരിച്ചില്ല. പിന്നീട് സ്ത്രീകളുടെ അടുക്കലേക്ക് പോയി കൊണ്ട് അവരോട് പ്രസംഗിച്ചു. ദാനധര്‍മം ചെയ്യാന്‍ അവരോട് കല്‍പ്പിക്കുകയും ചെയ്തു .ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു:സ്ത്രീകള്‍ അവരുടെ ചിറ്റും അതുപോലുള്ളതും ദാനം ചെയ്തു.”
( الأم للشافعي » كتاب الصلاة » كتاب صلاة العيدين )
ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഇമാം ഷാഫി (റ ) പറയുന്നു
----------------------------
( قَالَ الشَّافِعِيُّ ) : وَلَا بَأْسَ أَنْ يَخْطُبَ عَلَى مِنْبَرٍ فَمَعْلُومٌ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ خَطَبَ عَلَى الْمِنْبَرِ يَوْمَ الْجُمُعَةِ ، وَقَبْلَ ذَلِكَ كَانَ يَخْطُبُ عَلَى رِجْلَيْهِ قَائِمًا إلَى جِذْعٍ ، وَمِنْهَا أَنْ لَا بَأْسَ أَنْ يَخْطُبَ الرَّجُلُ الرِّجَالُ ، وَإِنْ رَأَى أَنَّ النِّسَاءَ ، وَجَمَاعَةً مِنْ الرِّجَالِ لَمْ يَسْمَعُوا خُطْبَتَهُ لَمْ أَرَ بَأْسًا أَنْ يَأْتِيَهُمْ فَيَخْطُبَ خُطْبَةً خَفِيفَةً يَسْمَعُونَهَا ، وَلَيْسَ بِوَاجِبٍ عَلَيْهِ لِأَنَّهُ لَمْ يُرْوَ ذَلِكَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا مَرَّةً ، وَقَدْ خَطَبَ خُطَبًا كَثِيرَةً ، وَفِي ذَلِكَ دَلَالَةٌ عَلَى أَنَّهُ فَعَلَ وَتَرَكَ ، وَالتَّرْكُ أَكْثَرُ .
“മിമ്പറില്‍ വെച്ച് ഖുതുബ പറയുന്നത് കുഴപ്പമില്ല. ജുമുഅ ദിവസം നബി(സ) മിമ്പറില്‍മേല്‍ നിന്ന് ഖുതുബ പറഞ്ഞത് അറിയപ്പെട്ട കാര്യമാണ്. മിമ്പര്‍ ഉണ്ടാക്കപെടുന്നതിന്റെ മുമ്പ് രണ്ടുകാലില്‍ ഈത്തപ്പനത്തടിയിലേക്ക് (ചാരി) നിന്നു കൊണ്ടാണ് ഖുതുബ നടത്തിയിരുന്നത്. പുരുഷന്മാര്‍ക്ക് പുരുഷന്‍ ഖുതുബ നടത്തുന്നത് കുഴപ്പമില്ല എന്നത് അതില്‍ പെട്ടതാണ്. സ്ത്രീകളും പുരുഷന്മാരില്‍ നിന്ന് ഒരു വിഭാഗവും ഖുതുബ കേട്ടിട്ടില്ല എന്ന് ഖത്തീബ് മനസ്സിലാക്കിയാല്‍ അവര്‍ കേള്‍ക്കത്തക്കവിധം അവരുടെ അടുത്ത് ചെന്ന് ലഘുവായ ഒരു ഖുതുബ നടത്തുന്നതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല. അത് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. കാരണം നബി(സ) യില്‍നിന്ന് അത് ഒരു പ്രാവശമല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നബി(സ) ധാരാളം ഖുതുബ നടത്തിയിട്ടും ഒരിക്കല്‍ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ .ആ കാര്യത്തില്‍ നബി(സ) ചെയ്തതിനും ഉപേക്ഷിച്ചതിനും തെളിവുണ്ട്. രണ്ടാം ഖുതുബ ഉപേക്ഷിച്ചതിനാണ് ധാരാളം തെളിവുള്ളത് .”
( الأم للشافعي » كتاب الصلاة » كتاب صلاة العيدين )
സ്ത്രീകള്‍ ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു
-------------------------
قَالَ ) : وَأُحِبُّ إذَا حَضَرَ النِّسَاءُ الْأَعْيَادَ وَالصَّلَوَاتِ يَحْضُرْنَهَا نَظِيفَاتٍ بِالْمَاءِ غَيْرَ مُتَطَيِّبَاتٍ ، وَلَا يَلْبَسْنَ ثَوْبَ شُهْرَةٍ وَلَا زِينَةٍ ، وَأَنْ يَلْبَسْنَ ثِيَابًا قَصِدَةً مِنْ الْبَيَاضِ وَغَيْرِهِ ، وَأَكْرَهُ لَهُنَّ الصِّبَغَ كُلَّهَا فَإِنَّهَا تُشْبِهُ الزِّينَةَ وَالشُّهْرَةَ أَوْ هُمَا
“സ്ത്രീകള്‍ നമസ്‌കാരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ഹാജരാകുമ്പോള്‍ , അവര്‍ വെള്ളം കൊണ്ട് ശുദ്ധീകരിച്ചവരും സുഗന്ധങ്ങള്‍ ഉപയോഗിക്കാത്തവരുമായി ഹാജരാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . പ്രശസ്തിയുടെ വസ്ത്രമോ ആഭരണമോ ധരിക്കരുത്. മിതമായ വസ്ത്രങ്ങള്‍ അവര്‍ ധരിക്കണം. വെള്ളനിറത്തിലുള്ളതും അല്ലാത്തവയും ആവാം. എല്ലാതരം കളര്‍ വസ്ത്രങ്ങളും സ്ത്രീകള്‍ക്ക് ഞാന്‍ വെറുക്കുന്നു. കാരണം, അത് ആഭരണത്തിനോടോ പ്രശസ്തിയുടേതിനോടോ അല്ലെങ്കില്‍ അവ രണ്ടിനോടോ സാദ്രിശ്യമുള്ളതാണ്."
(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)
ആര്‍ത്തവകാരികളും കുട്ടികളും ഈദ് ഗാഹില്‍ ഹാജറാകുന്നതിനെ പറ്റി ഇമാം ഷാഫി (റ ) പറയുന്നു
---------------------------
قَالَ الشَّافِعِيُّ ) : وَيَلْبَسُ الصِّبْيَانُ أَحْسَنَ مَا يَقْدِرُونَ عَلَيْهِ ذُكُورًا أَوْ إنَاثًا وَيَلْبَسُونَ الْحُلِيَّ وَالصِّيَغَ ، وَإِنْ حَضَرَتْهَا امْرَأَةٌ حَائِضٌ لَمْ تُصَلِّ ، وَدَعَتْ ، وَلَمْ أَكْرَهْ لَهَا ذَلِكَ ، وَأَكْرَهْ لَهَا أَنْ تَحْضُرَهَا غَيْرَ حَائِضٍ إلَّا طَاهِرَةً لِلصَّلَاةِ لِأَنَّهَا لَا تَقْدِرُ عَلَى الطَّهَارَةِ ، وَأَكْرَهُ حُضُورَهَا إلَّا طَاهِرَةً إذَا كَانَ الْمَاءُ يُطَهِّرُهَا
"കുട്ടികള്‍, അവര്‍ പെണ്‍കുട്ടികളോ ആണ്‍കുട്ടികളോ ആവട്ടെ, അവര്‍ തങ്ങള്‍ക്ക് സാധ്യമാകുന്ന ഏറ്റവും നല്ല വസ്ത്രം ധരിക്കട്ടെ. ആഭരണങ്ങളും വര്‍ണവസ്ത്രങ്ങളും ധരിക്കട്ടെ, ഇനി ആര്‍ത്തവകാരികളായ സ്ത്രീകള്‍ അവിടെ (ഈദ് ഗാഹില്‍) ഹാജറായാല്‍ അവള്‍ നമസ്‌കരിക്കരുത്. അവള്‍ പ്രാര്‍ഥിക്കണം. അവള്‍ പങ്കെടുക്കല്‍ ഞാന്‍ വെറുക്കുന്നില്ല. ആര്‍ത്തവകാരിയല്ലെങ്കില്‍ നമസ്‌കാരത്തിന് അംഗശുദ്ധി ഇല്ലാതെ ഹാജറാകുന്നത് ഞാന്‍ വെറുക്കുന്നു. കാരണം അവള്‍ക്ക് അംഗശുദ്ധി ചെയ്യാന്‍ അവിടെ സാധിക്കുകയില്ലല്ലോ..! ശുദ്ധീകരിക്കാന്‍ വെള്ളമുണ്ടെങ്കിലും അവള്‍ ശുദ്ധിയായിട്ടല്ലാതെ ഹാജറാകുന്നതും ഞാന്‍ വെറുക്കുന്നു .”
(الأم للشافعي » كتاب الصلاة » كتاب صلاة العيدين » الزينة للعيد)
നബി(സ) നിര്‍വഹിച്ച പെരുന്നാള്‍ നമസ്‌കാരത്തെ കുറിച്ച വിശദാംശങ്ങളാല്‍ ഹദീസ് ഗ്രന്ഥങ്ങള്‍ സമ്പന്നമാണെങ്കിലും ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ച് ഒരു സുന്നത്തിനെ തള്ളാന്‍ ചിലര്‍ക്ക് യാതൊരു സങ്കോചവുമില്ല. നബി(സ)യുടെ കാലത്ത് മദീനയില്‍ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകന്‍ മുസ്വല്ലയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത് എന്നൊക്കെയാണ് അവരുടെ വ്യാഖ്യാനം.അതിന്നായി ഇമാം ശാഫിയുടെ ഒരു വാചകത്തെ അവര്‍ കൂട്ടുപിടിക്കാരുണ്ട് . യഥാര്‍തത്തില്‍ ഈ വാചകം അവര്‍ക്ക് തെളിവല്ല .,മറിച്ചു വിമര്‍ശകരെ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ് ചെയ്യുന്നത് .ഇമാം ഷാഫിയുടെ ആ വാചകം ഇപ്രകാരമാണ്
بلغنا أن رسول الله صلى الله عليه و سلم كان يخرج في العيدين إلى المصلى بالمدينة وكذلك من كان بعده وعامة أهل البلدان إلا مكة فإنه لم يبلغنا أن أحدا من السلف صلى بهم عيدا إلا في مسجدهم وأحسب ذلك - والله تعالى أعلم - لأن المسجد الحرام خير بقاع الدنيا فلم يحبوا أن يكون لهم صلاة إلا فيه ما أمكنهم وأنما قلت هذا لأنه قد كان وليست لهم هذه السعة في أطراف البيوت بمكة سعة كبيرة ولم أعلمهم صلوا عيدا قط ولا استسقاء إلا فيه
ഇമാം ശാഫീ (റ) പറഞ്ഞു:
"നമുക്ക് ലഭിച്ചിരിക്കുന്നത് ഇതാണ്. നബി(സ) ഇരു പെരുന്നാളുകള്‍ക്കും മദീനയിലെ മുസ്വല്ലയിലേക്കായിരുന്നു പുറപ്പെടാറുള്ളത്. അങ്ങനെ തന്നെയായിരുന്നു നബിക്ക് ശേഷം എല്ലാ രാജ്യക്കാരും ചെയ്ത് പോന്നിരുന്നത്. എന്നാല്‍ മക്കക്കാര്‍ ഒഴികെ. നമുക്ക് ലഭിച്ചത് പ്രകാരം സ്വലഫുകളില്‍ ആരും മക്കയില്‍ അവരുടെ പള്ളിയിലല്ലാതെ പെരുന്നാള്‍ നമസ്‌കരിച്ചിട്ടില്ല. അതിനുള്ള കാരണം മസ്ജിദുല്‍ ഹറാം ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമാണ് എന്നതാണ്. അതിലെ സൗകര്യം കണക്കിലെടുത്ത് അതില്‍ നിന്ന് പുറത്ത് പോകാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ ഇത് പറയാന്‍ മറ്റൊരു കാരണം, മക്കയിലെ ഒരു വീടിന്റെ ഭാഗത്തും ഇത്ര വിശാലതയില്ലായിരുന്നു. മഴയെ തേടുന്ന നമസ്‌കാരമോ പെരുന്നാളോ അവര്‍ അവിടെയല്ലാതെ നമസ്‌കരിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല"
ഈ ഉദ്ധരണിയുടെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് കേരളത്തിലെ ചില വിഭാഗങ്ങള്‍ പള്ളികളിലാണ് ഈദ് നമസ്‌കാരം ഉത്തമമെന്ന് സ്ഥാപിക്കാന്‍ വിഫലശ്രമം നടത്താറുളളത്. എന്നാല്‍ ഇമാം ശാഫിഈ (റ) തുടര്‍ന്ന് പറയുന്നു
فإن عمر بلد فكان مسجد أهله يسعهم في الأعياد لم أر أنهم يخرجون منه وإن خرجوا فلا بأس
ولو أنه كان لا يسعهم فصلى بهم إمام فيه كرهت له ذلك ولا إعادة عليهم . وإذا كان العذر من مطر أو غيره أمرته بأن يصلي في المسجد ولا يخرج إلى الصحراء
''ഒരു നാട് സ്ഥാപിതമാവുകയും, അവിടുത്തെ പള്ളിക്ക് ആ നാട്ടുകാരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലതയുണ്ടാവുകയും ചെയ്താല്‍ പിന്നെ അവര്‍ പള്ളിക്ക് പുറത്തേക്ക് പോകേണ്ടതില്ല. എന്നിട്ടും അവര്‍ പുറത്ത് നിന്ന് നമസ്‌കരിച്ചാല്‍ ഒരു കുഴപ്പവും ഇല്ലതാനും. എന്നാല്‍, പള്ളി നാട്ടുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നാല്‍ അവിടെ നമസ്‌കരിക്കുന്നത് ഞാന്‍ വെറുക്കുന്നു. എന്നാല്‍ ആ അവസ്ഥയില്‍ പള്ളിയില്‍ നമസ്‌കരിച്ചാല്‍ മൈതാനത്ത് പോയി വീണ്ടും മടക്കേണ്ടതില്ല.എന്നാല്‍ മഴയോ അതുപോലോത്ത കാരണങ്ങളോ ഉണ്ടെങ്കില്‍ പള്ളിയിലാണ് നമസ്കരിക്കേണ്ടത് .അപ്പോള്‍ മൈതാനത്തേക്ക് പുറപ്പെടെണ്ടതില്ല
രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമറുബ്‌നു അബ്ദില്‍ അസീസി(റ)നെ
ഉദ്ധരിച്ച് ഇമാം ശാഫിഈ പറയുന്നു
أخبرنا الشافعي قال أخبرنا إبراهيم قال أخبرناعبد الله بن أبي بكر عن عمر بن عبد العزيز أنه كتب إلى ابنه ، وهو عامل على المدينة - إذا طلعت الشمس يوم العيد فاغد إلى المصلى
''ഉമറുബ്‌നു അബ്ദില്‍ അസീസ് മദീനയിലെ ഗവര്‍ണറായ തന്റെ മകന് കത്തെഴുതി. 'പെരുന്നാള്‍ ദിനം സൂര്യനുദിച്ചാല്‍ നീ മുസ്വല്ലയിലേക്ക് പുറപ്പെടുക''
നോക്കൂ .എത്ര വ്യക്തമായാണ് ഇമാം ഷാഫി (റ) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .എന്നിട്ടും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഈദ് ഗാഹില്‍ പങ്കെടുക്കുന്നവരെ തടയുകയും , കാലികള്‍ മേയുന്ന സ്ഥലം എന്നൊക്കെ പറഞ്ഞു പരിഹസിക്കുകയും ചെയ്യുന്നു.
'കാലികള്‍ മേയുന്ന സ്ഥലമെന്ന' വിമര്‍ശനത്തിന് ഇമാം ശാഫിഈ മറുപടി പറയുന്നു;
قَالَ الشَّافِعِيُّ : فَبِهَذَا نَأْخُذُ ، وَفِيهِ دَلَائِلُ مِنْهَا أَنْ لَا بَأْسَ أَنْ يَخْطُبَ الْإِمَامُ قَائِمًا عَلَى الْأَرْضِ ، وَكَذَلِكَ رَوَى أَبُو سَعِيدٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَلَا بَأْسَ أَنْ يَخْطُبَ الْإِمَامُ عَلَى رَاحِلَتِهِ ، أَخْبَرَنَا الرَّبِيعُ قَالَ أَخْبَرَنَا الشَّافِعِيُّ قَالَ أَخْبَرَنَا إبْرَاهِيمُ قَالَ حَدَّثَنِي هِشَامُ بْنُ حَسَّانَ عَنْ ابْنِ سِيرِينَ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَخْطُبُ عَلَى رَاحِلَتِهِ بَعْدَمَا يَنْصَرِفُ مِنْ الصَّلَاةِ يَوْمَ الْفِطْرِ وَالنَّحْرِ
(
ഇമാം ശാഫിഈ പറയുന്നു; ''ഇമാം നിലത്ത് നിന്ന് കൊണ്ട് ഖുത്വ്ബ പറയുന്നതില്‍ വിരോധമില്ല. അബൂസഈദുല്‍ ഖുദ്‌രിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു; ഇമാം വാഹനത്തില്‍ ആയിരിക്കെ ഖുത്വ്ബ നിര്‍വഹിച്ചാലും കുഴപ്പമില്ല. ഇബ്‌നു സീരീനില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു. 'നബി (സ) ഈദുല്‍ അദ്ഹാ, ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാര ശേഷം വാഹനത്തില്‍ ഇരുന്ന് ഖുത്വ്ബ നിര്‍വഹിച്ചു''
(കിതാബുല്‍ ഉമ്മ് 1/394).
ഇവിടെ സൂചിപ്പിക്കുന്ന 'വാഹനം' കാറും ബസ്സുമൊന്നുമല്ലല്ലോ. കന്നുകാലി വിഭാഗത്തില്‍ പെട്ട ഒട്ടകവും കഴുതയും കുതിരയുമൊക്കെയാണ്.
ഇമാം ബൈഹഖി സുനനുല്‍ കുബ്‌റാ എന്ന ഗ്രന്ഥത്തിലെഴുതി:
رَأَيْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَخْطُبُ يَوْمَ عِيدٍ عَلَى نَاقَةٍ خَرْمَاءَ ، وَحَبَشِيٌّ مُمْسِكٌ بِخِطَامِهَا . وَرُوِّينَا عَنْ أَبِي جَمِيلَةَ : أَنَّهُ رَأَى عُثْمَانَ بْنَ عَفَّانَ ، وَعَلِيًّا ، وَالْمُغِيرَةَ بْنَ شُعْبَةَ - رَضِيَ اللَّهُ عَنْهُمْ - خَطَبَ يَوْمَ الْعِيدِ عَلَى رَاحِلَتِهِ . وَعَنْ أَبِي مَسْعُودٍ الْأَنْصَارِيِّ : أَنَّهُ خَطَبَ يَوْمَ الْعِيدِ عَلَى رَاحِلَتِهِ .
''നബി (സ), ഉസ്മാന്‍ (റ), അലി (റ), മുഗീറ (റ) എന്നിവര്‍ ഒട്ടകത്തില്‍ ഇരുന്ന് കൊണ്ട് ഖുതുബ നടത്തി''
(സുനനുല്‍ കുബ്‌റാ 3/419).
കന്നുകാലികള്‍ ഈദ്ഗാഹുകളില്‍ പ്രവേശിക്കാം എന്നും അവയെ പ്രവേശിപ്പിക്കുകയും അവയുടെ പുറത്തിരുന്ന് ഈദ് ഖുത്വ്ബ നടത്തുകയും ചെയ്യാമെന്നുമാണ് ഇമാം ശാഫിഈ (റ) യും ഇമാം ബൈഹഖി (റ) പറയുന്നത്. കന്നുകാലി വിഭാഗത്തില്‍ പെട്ടത്, അതും ഖുത്വ്ബ നിര്‍വഹിക്കുന്ന സ്ഥലത്ത്. ഒട്ടകം ആ സമയം അതിന്റെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാം. അതിന് അറിയില്ലല്ലോ ഇത് ഖുതുബയുടെ സന്ദര്‍ഭമാണെന്ന്.
നബി(സ)യുടെ പള്ളിയായിരുന്നിട്ടും, മറ്റു പള്ളികളേക്കാള്‍ അനേകമിരട്ടി പ്രതിഫലമുണ്ടായിട്ടും ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) തന്റെ മകനോട് കസീറുബ്‌നു സ്വല്‍തി(റ)ന്റെ വീട്ടിന്റെ അടുത്തുള്ള മരുഭൂമിയിലേക്ക് പുറപ്പെടാനാണ് കത്തെഴുതിയിരിക്കുന്നത്. മാത്രമല്ല ആയിരക്കണക്കിന് താബിഉകള്‍ പങ്കെടുത്ത മസ്ജിദുന്നബവിയുടെ മിമ്പറില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് വെള്ളിയാഴ്ചത്തെ ഖുത്വ്ബയില്‍ ശനിയാഴ്ചയിലെ ഈദുല്‍ ഫിത്വ്‌റിന് മൈതാനത്ത് പോകാന്‍ കല്‍പ്പിക്കുന്നു.
ഇബ്ൻ ഖുദാമ [റ ] പറയുന്നു
قَالَ : ( ثُمَّ غَدَوْا إلَى الْمُصَلَّى ، مُظْهِرِينَ لِلتَّكْبِيرِ ) السُّنَّةُ أَنْ يُصَلِّيَ الْعِيدَ فِي الْمُصَلَّى ، أَمَرَ بِذَلِكَ عَلِيٌّ رَضِيَ اللَّهُ عَنْهُ . وَاسْتَحْسَنَهُالْأَوْزَاعِيُّ ، وَأَصْحَابُ الرَّأْيِ . وَهُوَ قَوْلُ ابْنِ الْمُنْذِرِ .
وَحُكِيَ عَنْ الشَّافِعِيِّ : إنْ كَانَ مَسْجِدُ الْبَلَدِ وَاسِعًا ، فَالصَّلَاةُ فِيهِ أَوْلَى ; لِأَنَّهُ خَيْرُ الْبِقَاعِ وَأَطْهَرُهَا ، وَلِذَلِكَ يُصَلِّي أَهْلُ مَكَّةَ فِي الْمَسْجِدِ الْحَرَامِ .
وَلَنَا { ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَخْرُجُ إلَى الْمُصَلَّى وَيَدَعُ مَسْجِدَهُ } ، وَكَذَلِكَ الْخُلَفَاءُ بَعْدَهُ ، وَلَا يَتْرُكُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْأَفْضَلَ مَعَ قُرْبِهِ ، وَيَتَكَلَّفُ فِعْلَ النَّاقِصِ مَعَ بُعْدِهِ ، وَلَا يَشْرَعُ لِأُمَّتِهِ تَرْكَ الْفَضَائِلِ ، وَلِأَنَّنَا قَدْ أُمِرْنَا بِاتِّبَاعِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالِاقْتِدَاءِ بِهِ ، وَلَا يَجُوزُ أَنْ يَكُونَ الْمَأْمُورُ بِهِ هُوَ النَّاقِصَ ، وَالْمَنْهِيُّ عَنْهُ هُوَ الْكَامِلَ ، وَلَمْ يُنْقَلُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ صَلَّى الْعِيدَ بِمَسْجِدِهِ إلَّا مِنْ عُذْرٍ ، وَلِأَنَّ هَذَا إجْمَاعُ الْمُسْلِمِينَ .
فَإِنَّ النَّاسَ فِي كُلِّ عَصْرٍ وَمِصْرٍ يَخْرُجُونَ إلَى الْمُصَلَّى ، فَيُصَلُّونَ الْعِيدَ فِي الْمُصَلَّى ، مَعَ سَعَةِ الْمَسْجِدِ وَضِيقِهِ ، وَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي فِي الْمُصَلَّى مَعَ شَرَفِ مَسْجِدِهِ ، وَصَلَاةُ النَّفْلِ فِي الْبَيْتِ أَفْضَلُ مِنْهَا فِي الْمَسْجِدِ مَعَ شَرَفِهِ ، وَرَوَيْنَا عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ أَنَّهُ قِيلَ لَهُ : قَدْ اجْتَمَعَ فِي الْمَسْجِدِ ضُعَفَاءُ النَّاسِ وَعُمْيَانُهُمْ فَلَوْ صَلَّيْتَ بِهِمْ فِي الْمَسْجِدِ ؟ فَقَالَ : أُخَالِفُ السُّنَّةَ إذًا ، وَلَكِنْ نَخْرُجُ إلَى الْمُصَلَّى ، وَأَسْتَخْلِفُ مَنْ يُصَلِّي بِهِمْ فِي الْمَسْجِدِ أَرْبَعًا
ഇബ്‌നുഖുദാമ പറയുന്നു:
''മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കരിക്കലാണ് നബിചര്യ. അങ്ങനെ ചെയ്യാനാണ് അലി (റ) കല്‍പ്പിച്ചത്. ഇമാം ഔസാഇയും അഹ്‌ലുര്‍റഅ്‌യും അതാണ് ഇഷ്ടപ്പെട്ടത്. അതാണ് ഇബ്‌നു മുന്‍ദിറിന്റെയും അഭിപ്രായം. എന്നാല്‍ ഇമാം ശാഫിഈയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നത് ഒരു ദേശത്തെ പള്ളി വിശാലമാണെങ്കില്‍ അവിടെ നിര്‍വഹിക്കലാണ് ഉത്തമമെന്നാണ്. കാരണം അതാണ് ഏറ്റവും വൃത്തിയും ഉത്തമവുമായ സ്ഥലം. മക്കക്കാര്‍ അതിനാലാണ് ഹറമില്‍ അത് നിര്‍വഹിക്കുന്നത്. എന്നാല്‍ ഇതിന് നമുക്ക് പറയാനുള്ളത് ഇതാണ്.
നബി(സ) അവിടുത്തെ തന്നെ പള്ളി ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. തിരുമേനിക്ക് ശേഷം അവിടുത്തെ ഖലീഫമാരും അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്. അടുത്തു നില്‍ക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിച്ചിട്ട്, വിദൂരത്തുള്ളതും നന്മ കുറഞ്ഞതും നബി(സ) ചെയ്യുക എന്നത് അസംഭവ്യമാണ്. അവിടുന്ന് തന്റെ സമുദായത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കല്‍ നിയമമാക്കുകയില്ല. നബി(സ)യെ പിന്തുടരുവാനും അനുഗമിക്കാനുമാണല്ലോ നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്. കല്‍പിക്കപ്പെട്ടത് അപൂര്‍ണവും വിരോധിക്കപ്പെട്ടത് പൂര്‍ണവുമാവുക എന്നത് സംഭവ്യമല്ലല്ലോ. ഒരു കാരണവുമില്ലാതെ നബി(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി ഇടുങ്ങിയതായാലും വിശാലമായതായാലും ജനങ്ങള്‍ മുസ്വല്ലയില്‍ വെച്ചായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പള്ളിക്ക് വീടിനേക്കാള്‍ ശ്രേഷ്ഠയുണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്‌കാരം നബി(സ) വീട്ടില്‍ വെച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്. അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തോട് പറയപ്പെടുകയുണ്ടായി: ദുര്‍ബലരും അന്ധന്‍മാരും പള്ളിയില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്. അതിനാല്‍ താങ്കള്‍ക്ക് അവരെയും കൊണ്ട് നമസ്‌കരിച്ചൂകൂടേ? അപ്പോള്‍ അലി(റ) പറഞ്ഞു: ഞാന്‍ സുന്നത്തിന് എതിര് ചെയ്യണമോ? നമുക്ക് മുസ്വല്ലയിലേക്ക് തന്നെ പുറപ്പെടാം.
(കിതാബുല്‍ മുഗ്‌നി : 3/260)
ഇമാം ഗസാലി (മരണം ഹി. 505) തന്റെ പ്രസിദ്ധമായ 'അല്‍ വജീസി'ല്‍ പറയുന്നു:
''പെരുന്നാളില്‍ നടന്ന് കൊണ്ട് മൈതാനത്തില്‍ പോകണം. അതാണ് പള്ളിയേക്കാള്‍ ഉത്തമം, മക്കയിലൊഴികെ''
(അല്‍വജീസ് 1/70).
''പെരുന്നാളില്‍ നടന്ന് കൊണ്ട് മൈതാനത്തില്‍ പോകണം. അതാണ് പള്ളിയേക്കാള്‍ ഉത്തമം, മക്കയിലൊഴികെ''
(അല്‍വജീസ് 1/70).
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (മരണം ഹി. 561) അല്‍ ഗുന്‍യഃയില്‍ പറയുന്നു:
''പെരുന്നാള്‍ നമസ്‌കാരം മൈതാനത്താണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ പള്ളിയില്‍ നിര്‍വഹിക്കുന്നത് കറാഹത്താണ്. സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല''
(അല്‍ഗുന്‍യ 2/127).
ഇമാം അര്‍റുഖ്‌യാനി ഈ വിഷയത്തിന്റെ രത്‌നച്ചുരുക്കം പറയുന്നത് കാണുക.
وجملته: انه يجوز في الصحراء والمسجد بكل حال، والمسجد أفضل عند الاتساع وعند العذر من مطر أو غيره؛ لما روي أبو هريرة رضي الله عنه قال: أصابنا مطر فصلى رسول الله - صلى الله عليه وسلم - صلاة العيد بالناس في المسجد، ولأن الناس يقلون في يوم المطر فلا يضيق المسجد عنهم، وإنما كان رسول الله - صلى الله عليه وسلم - يخرج إلى الصحراء عند الصحو لضيق مسجده، فإن خالف في هذه الحالة وخرج إلى الصحراء وصلى الناس، قال: "لم أكره ذلك ولا بأس".
وإن ضاق المسجد عن الناس فالأفضل الخروج إلى الصحراء، فإن خالف صلى في المسجد يكره ذلك،
( بحر المذهب للروياني )
''ചുരുക്കത്തില്‍, ഏതവസ്ഥയിലായാലും പെരുന്നാള്‍ നമസ്‌കാരം പള്ളിയിലും മൈതാനത്തും അനുവദനീയം തന്നെ. പള്ളി വിശാലവും, മഴ പോലുള്ള കാരണങ്ങളുമുണ്ടെങ്കില്‍ പള്ളിയാണ് ഉത്തമം. അബൂഹുറയ്‌റ (റ) റിപ്പോര്‍ട്ട് ചെയ്തപോലെ.... ഈ അവസ്ഥയിലും മൈതാനത്ത് പോയാല്‍ കറാഹത്തോ, കുഴപ്പമോ ഇല്ല. എന്നാല്‍ പള്ളി ഇടുങ്ങിയതാണെങ്കില്‍ മൈതാനത്ത് തന്നെയാണ് ഉത്തമം. ഈയവസ്ഥയിലും ഒരാള്‍ പള്ളിയില്‍ പോകുന്നുവെങ്കില്‍ അത് കറാഹത്താണ്''
(ബഹ്‌റുല്‍ മദ്ഹബ് 3/216).
ഈ കാര്യങ്ങള്‍ തന്നെയാണ് ഇമാം നവവി (റ), ഇമാം ശീറാസി (റ), ഇമാം ഇംറാനി, ഇമാമുല്‍ ഹറമൈനി (റ), ഇമാം റാഫിഈ(റ) ഒക്കെ വിശദീകരിക്കുന്നത്. ഈദ്ഗാഹിലെ പെരുന്നാള്‍ നമസ്‌കാരം, സ്ത്രീകളുടെ പള്ളിപ്രവേശം, ജുമുഅ, ഇഅ്തികാഫ് എന്നിവയില്‍ ശാഫിഈ മദ്ഹബിന്റെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവര്‍ എങ്ങനെ ശാഫിഈ മദ്ഹബിനെ പിന്തുടരുന്നവരാകും? ശാഫിഈ മദ്ഹബല്ല, സ്വന്തം ഇജ്തിഹാദിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേക മദ്ഹബാണ് കേരളത്തില്‍ ഇവര്‍ പിന്തുടരുന്നതെന്ന് പറയേണ്ടിവരും.
يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَرَسُولَهُ وَلاَ تَوَلَّوْا عَنْهُ وَأَنتُمْ تَسْمَعُونَ
وَلاَ تَكُونُواْ كَالَّذِينَ قَالُوا سَمِعْنَا وَهُمْ لاَ يَسْمَعُونَ
إِنَّ شَرَّ الدَّوَابَّ عِندَ اللّهِ الصُّمُّ الْبُكْمُ الَّذِينَ لاَ يَعْقِلُونَ
وَلَوْ عَلِمَ اللّهُ فِيهِمْ خَيْرًا لَّأسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّواْ وَّهُم مُّعْرِضُونَ
يَا أَيُّهَا الَّذِينَ آمَنُواْ اسْتَجِيبُواْ لِلّهِ وَلِلرَّسُولِ إِذَا دَعَاكُم لِمَا يُحْيِيكُمْ وَاعْلَمُواْ أَنَّ اللّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. ( സത്യസന്ദേശം ) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.
ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്.
وَلاَ تَكُونُواْ كَالَّذِينَ قَالُوا سَمِعْنَا وَهُمْ لاَ يَسْمَعُونَ
إِنَّ شَرَّ الدَّوَابَّ عِندَ اللّهِ الصُّمُّ الْبُكْمُ الَّذِينَ لاَ يَعْقِلُونَ
وَلَوْ عَلِمَ اللّهُ فِيهِمْ خَيْرًا لَّأسْمَعَهُمْ وَلَوْ أَسْمَعَهُمْ لَتَوَلَّواْ وَّهُم مُّعْرِضُونَ
يَا أَيُّهَا الَّذِينَ آمَنُواْ اسْتَجِيبُواْ لِلّهِ وَلِلرَّسُولِ إِذَا دَعَاكُم لِمَا يُحْيِيكُمْ وَاعْلَمُواْ أَنَّ اللّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്‍റെ റസൂലിനെയും അനുസരിക്കുക. ( സത്യസന്ദേശം ) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്.
ഞങ്ങള്‍ കേട്ടിരിക്കുന്നു എന്ന് പറയുകയും യാതൊന്നും കേള്‍ക്കാതിരിക്കുകയും ചെയ്തവരെപോലെ നിങ്ങളാകരുത്.
തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്‍മാരുമാകുന്നു.
അവരില്‍ വല്ല നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞിരുന്നുവെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുക തന്നെ ചെയ്യുമായിരുന്നു. അവരെ അവന്‍ കേള്‍പിച്ചിരുന്നെങ്കില്‍ തന്നെ അവര്‍ അവഗണിച്ചുകൊന്നു് തിരിഞ്ഞു കളയുമായിരുന്നു
നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക."
നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്‍റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക."
( അദ്ധ്യായം 8 അന്‍ഫാല്‍ : 20-24 )
അതിനാൽ നമുക്ക് നബിയുടെ [സ] ചര്യയിലേക്ക് മടങ്ങാം . മറ്റു പല ന്യായങ്ങളും ഒഴിവാക്കാം