2 - ജദീദും ഖദീമും
ജദീദും ഖദീമും
-----------------
ഇമാം ശാഫിഈ (റ) മഹാനാണ്. ഹിജ്‌റ 150ല്‍ ജനിച്ച് 204ല്‍ മരണമടഞ്ഞ മഹാനവര്‍കള്‍ 54 വയസ്സിനുള്ളില്‍ രചിച്ച കനപ്പെട്ട ഗ്രന്ഥങ്ങളുടെ മഹനീയത ഒരു മുസ്ലിമും ചെറുതായിക്കാണില്ല. പക്ഷേ ഇമാം ശാഫിഈ (റ)ക്ക് ലോകത്തുള്ള എല്ലാ ഹദീസുകളും ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹമോ മറ്റു പണ്ഡിതന്‍മാരോ പറയുന്നില്ല. ഇമാം ശാഫി (റ)ക്ക് അറിയാത്തതോ സ്വഹീഹായി ലഭിക്കാത്തതോ ആയ എത്രയോ ഹദീസുകള്‍ ശാഫി മദ്ഹബിലെ തന്നെ മററുള്ള പണ്ഡിതന്മാര്‍ തെളിവ് പിടിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ശാഫി മദ്ഹബില്‍ ജദീദായതും ഖദീമായതും (പുതിയതും പഴയതും ) എന്ന രണ്ട് അഭിപ്രായങ്ങലാനുള്ളത്. എന്നാല്‍ ഇതില്‍ സ്വീകാര്യമായത് സഹീഹായ ഹദീസുകളോട് പൊരുത്തപ്പെട്ടു കിടക്കുന്നതാണ്. അത് ഏതെല്ലാമാണെന്ന് ഇമാം ശാഫി തന്നെ തന്‍റെ പുതിയ ഗ്രന്ഥങ്ങളില്‍ തിരുത്തിപരയുകയും അല്ലെങ്കില്‍ പിന്നീട് വന്ന ഇമാം നവവി (റ) യെ പോലുള്ള പണ്ഡിതന്മാര്‍ അത്തരം കാര്യങ്ങള്‍ തിരുത്തിപ്പറയുകയും അതാണ് സ്വീകരിക്കേണ്ടതെന്നും അതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കല്‍പ്പിക്കുന്നു . ശാഫി മദ്ഹബുകാരുടെ കിതാബുകളില്‍ നിന്ന് തന്നെ ചില ഉദാഹരണങ്ങള്‍ കാണുക
1. മൃഗത്തെ മറയാക്കി നമസ്‌കരിക്കല്‍
---------------
ഇമാം ശാഫിഈ(റ) ക്ക് സ്വഹീഹായ ഹദീസ് കിട്ടാത്തതിനാല്‍ ഹദീസിന് വിരുദ്ധമായ ഇമാം ശാഫിഈയുടെ അഭിപ്രായത്തെ മാററിവെച്ചുകൊണ്ട് സ്വഹീഹായ ഹദീസനുസരിച്ച് കൊണ്ട് അമല്‍ ചെയ്യണമെന്ന് പ്രസ്താവിച്ചുകൊണ്ട് ഇമാം നവവി തന്റെ ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു:
قَالَ الشَّافِعِيُّ رَحِمَهُ اللَّهُ فِي الْبُوَيْطِيِّ : وَلَا يُسْتَتَرُ بِامْرَأَةٍ وَلَا دَابَّةٍ ، فَأَمَّا قَوْلُهُ فِي الْمَرْأَةِ فَظَاهِرٌ ; لِأَنَّهَا رُبَّمَا شَغَلَتْ ذِهْنَهُ . وَأَمَّا الدَّابَّةُ فَفِي الصَّحِيحَيْنِ عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { كَانَ يَعْرِضُ رَاحِلَتَهُ فَيُصَلِّي إلَيْهَا } زَادَ الْبُخَارِيُّ فِي رِوَايَتِهِ : " وَكَانَ ابْنُ عُمَرَ يَفْعَلُهُ " وَلَعَلَّ الشَّافِعِيَّ رَحِمَهُ اللَّهُ لَمْ يَبْلُغْهُ هَذَا الْحَدِيثُ ، وَهُوَ حَدِيثٌ صَحِيحٌ لَا مُعَارِضَ لَهُ ، فَيَتَعَيَّنُ الْعَمَلُ بِهِ لَا سِيَّمَا وَقَدْ أَوْصَانَا الشَّافِعِيُّ رَحِمَهُ اللَّهُ بِأَنَّهُ إذَا صَحَّ الْحَدِيثُ فَهُوَ مَذْهَبُهُ
അര്‍ത്ഥം : “ബുവൈത്തി(റ)യുടെ നിവേദനപ്രകാരം ഇമാം ശാഫിഈ(റ) പറയുന്നു: നമസ്‌ക്കരിക്കുന്നവന്‍ സ്ത്രീയേയും മൃഗത്തേയും മറയാക്കുവാന്‍ പാടില്ല. സ്ത്രീയെ മറയാക്കുവാന്‍ പാടില്ലെന്ന് ഇമാം ശാഫി പറഞ്ഞതിലുള്ള തത്വം പ്രകടമാണ്. എന്നാല്‍ മൃഗത്തിന്റെ പ്രശ്‌നത്തില്‍ ഇമാം ബുഖാരിയും മുസ്ലിമും ഇബ്‌നു ഉമറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു: നിശ്ചയമായും നബി (സ) മൃഗത്തെ മറയാക്കിക്കൊണ്ട് നമസ്‌ക്കരിക്കാറുണ്ടായിരുന്നു. ഇബ്‌നു ഉമര്‍(റ)വും അപ്രകാരം ചെയ്തിരുന്നതായി ബുഖാരിയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ശാഫിക്ക് ഈ ഹദീസുകള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ്. തീര്‍ച്ചയായും ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ് എന്ന് ഇമാം ശാഫിഈ (റ) വസിയ്യത്ത് ചെയ്തിട്ടുമുണ്ട്. ”
( شرح المهذب » كتاب الصلاة » باب استقبال القبلة » اتخاذ السترة في الصلاة » فرع لا يستتر المصلي بامرأة ولا دابة )
2. പുരുഷന്മാര്‍ക്ക് കാവി വസ്ത്രം കൊണ്ടുള്ള വിലക്ക്
----------------------
സ്വഹിഹു മുസ്ലിം 2077 നമ്പരായി ഉദ്ധരിച്ച ചെന്താമര നിറമുള്ള (കാവി ) വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന ഹദീസിനു വിരുദ്ധമായി അത് അനുവദിനീയമാനെന്നു ഇമാം ശാഫി പറയുകയുണ്ടായി. അതിനു മറുപടിയായി, ഇമാം ശാഫിക്ക് തല്‍സംബന്ധിയായ സ്വഹീഹായ ഹദീസ് കിട്ടിയിട്ടില്ലായെന്ന്, സ്വഹീഹ് മുസ്ലിമില്‍ വന്ന ഒരു ഹദീസിന് വിശദീകരണം കൊടുത്തുകൊണ്ട്, ശറഹ് മുസ്ലിമില്‍ ഇമാം നവവി പറയുന്നത് കാണുക:
نَهَى الشَّافِعِيُّ الرَّجُلَ عَنِ الْمُزَعْفَرِ ، وَأَبَاحَ الْمُعَصْفَرَ . قَالَ الشَّافِعِيُّ : وَإِنَّمَا رَخَّصْتُ فِي الْمُعَصْفَرِ لِأَنِّي لَمْ أَجِدْ أَحَدًا يَحْكِي عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ النَّهْيَ عَنْهُ ، إِلَّا مَا قَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ : نَهَانِي ، وَلَا أَقُولُ : نَهَاكُمْ . قَالَ الْبَيْهَقِيُّ : وَقَدْ جَاءَتْ أَحَادِيثُ تَدُلُّ عَلَى النَّهْيِ عَلَى الْعُمُومِ ، ثُمَّ ذَكَرَ حَدِيثَ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ هَذَا الَّذِي ذَكَرَهُ مُسْلِمٌ ، ثُمَّ أَحَادِيثَ أُخَرَ ، ثُمَّ قَالَ : وَلَوْ بَلَغَتْ هَذِهِ الْأَحَادِيثُ الشَّافِعِيَّ لَقَالَ بِهَا إِنْ شَاءَ اللَّهُ ، ثُمَّ ذَكَرَ بِإِسْنَادِهِ مَا صَحَّ عَنِ الشَّافِعِيِّ أَنَّهُ قَالَ : إِذَا كَانَ حَدِيثُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خِلَافَ قَوْلِي فَاعْمَلُوا بِالْحَدِيثِ ، وَدَعُوا قَوْلِي ، وَفِي رِوَايَةٍ ، فَهُوَ مَذْهَبِي
അര്‍ത്ഥം :" ഇമാം ശാഫി (റ) പുരുഷന് കുങ്കുമാവസ്ത്രം നിരോദിച്ചു. ചെന്താമരനിറമുള്ള (കാവി) വസ്ത്രം അനുവദിനിയാമാക്കി. ഇതിനു ഇമാം ശാഫി (റ) പറയുന്ന കാരണം നബി (സ) അത് വിരോധിച്ചതായി ഉദ്ധരിക്കുന്നത് ഒരാളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നാണു. എന്നാല്‍ അലി (റ) പറഞ്ഞിട്ടുണ്ട്: 'എന്നെ നബി (സ) കാവി വസ്ത്രം ധരിക്കുന്നത് വിരോധിച്ചു, നിങ്ങളെ വിരോധിച്ചു എന്ന് ഞാന്‍ പറയുന്നില്ല.' ഇപ്രകാരം വന്നിട്ടുണ്ടെങ്കിലും. (ഈ വിരോധം അത് അലി (റ) വിന്നു മാത്രമുള്ളതാണെന്ന് ഇമാം അഭിപ്രായപ്പെടുന്നു) എന്നാല്‍ പൊതുവേ അത് വിരോധിക്കപ്പെട്ടതാണ് എന്നതിനു ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. ഈ ഹദീസുകള്‍ ഇമാം ഷാഫി (റ) ക്ക് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അതനുസരിച്ച് പറയുമായിരുന്നു. ഇമാം ശാഫി (റ) ഇപ്രകാരം പറഞ്ഞതായി സഹീഹായ പരമ്പരയിലൂടെ വന്നിട്ടുള്ളതാണ്. “നബി (സ) യുടെ ഹദീസ് എന്റെ വാക്കിന് എതിരായാല്‍ നിങ്ങള്‍ ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കുക. എന്റെ അഭിപ്രായത്തെ ഉപേക്ഷിക്കുക.”മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് : “ അതാണ് എന്റെ മദ്ഹബ് ”ഇവിടെയും ഇമാം നവവി (റ) പ്രസ്താവിക്കുന്നത്, ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ഹദീസുകള്‍ ഇമാം ശാഫി (റ) ക്ക് കിട്ടിയിട്ടില്ല എന്നാണ്. മാത്രവുമല്ല പിന്നീട് ഹദീസുകള്‍ സഹീഹായി വന്നാല്‍ അതാണ് സ്വീകരിക്കേണ്ടതെന്നും അദ്ധേഹത്തിന്റെ അഭിപ്രായത്തെ ഉപേക്ഷിക്കുകയുമാണ് വേണ്ടതെന്നും ഇമാം ഷാഫി (റ) പറഞ്ഞതായും പറയുന്നു "
( شرح النووي على مسلم » كتاب اللباس والزينة » باب النهي عن لبس الرجل الثوب المعصفر )
3. സ്വലാത്തുല്‍ വുസ്താ എന്ന നമസ്‌കാരം
--------------------
സ്വലാത്തുല്‍ വുസ്താ എന്നത് സുബ്ഹി നിസ്‌ക്കാരമാണെന്ന, ഇമാം ശാഫിഈയുടെ അഭിപ്രായത്തിനു വിരുദ്ധമായി ഇമാം ശാഫിക്ക് തല്‍സംബന്ധിയായ സ്വഹീഹായ ഹദീസ് കിട്ടിയിട്ടില്ലായെന്ന് സ്വഹീഹ് മുസ്ലിമില്‍ വന്ന ഒരു ഹദീസിന് വിശദീകരണം കൊടുത്തുകൊണ്ട് ശറഹ് മുസ്ലിമില്‍ ഇമാം നവവി പറയുന്നത് കാണുക:
قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : ( شَغَلُونَا عَنِ الصَّلَاةِ الْوُسْطَى حَتَّى غَابَتِ الشَّمْسُ ) وَفِي رِوَايَةٍ : ( شَغَلُونَا عَنِ الصَّلَاةِ الْوُسْطَى صَلَاةِ الْعَصْرِ ) ، وَفِي رِوَايَةِ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ : ( شَغَلُونَا عَنْ صَلَاةِ الْوُسْطَى صَلَاةِ الْعَصْرِ ) اخْتَلَفَ الْعُلَمَاءُ مِنَ الصَّحَابَةِ - رَضِيَ اللَّهُ عَنْهُمْ - فَمَنْ بَعْدَهُمْ فِي الصَّلَاةِ الْوُسْطَى الْمَذْكُورَةِ فِي الْقُرْآنِ فَقَالَ جَمَاعَةٌ : هِيَ الْعَصْرُ ؛ مِمَّنْ نُقِلَ هَذَا عَنْهُ : عَلِيُّ بْنُ أَبِي طَالِبٍ وَابْنُ مَسْعُودٍ وَأَبُو أَيُّوبَ وَابْنُ عُمَرَوَابْنُ عَبَّاسٍ وَأَبُو سَعِيدٍ الْخُدْرِيُّ وَأَبُو هُرَيْرَةَ وَعَبِيدَةُ السَّلْمَانِيُّ وَالْحَسَنُ الْبَصْرِيُّ وَإِبْرَاهِيمُ النَّخَعِيُّ وَقَتَادَةُ وَالضَّحَّاكُ وَالْكَلْبِيُّ وَمُقَاتِلٌ وَأَبُو حَنِيفَةَ وَأَحْمَدُوَدَاوُدُ وَابْنُ الْمُنْذِرِ وَغَيْرُهُمْ رَضِيَ اللَّهُ عَنْهُمْ .
قَالَ التِّرْمِذِيُّ : هُوَ قَوْلُ أَكْثَرِ الْعُلَمَاءِ مِنَ الصَّحَابَةِ فَمَنْ بَعْدَهُمْ رَضِيَ اللَّهُ عَنْهُمْ . وَقَالَ الْمَاوَرْدِيُّ مِنْ أَصْحَابِنَا : هَذَا مَذْهَبُ الشَّافِعِيِّ - رَحِمَهُ اللَّهُ - لِصِحَّةِ الْأَحَادِيثِ فِيهِ . قَالَ : وَإِنَّمَا نَصَّ عَلَى أَنَّهَا الصُّبْحُ لِأَنَّهُ لَمْ يَبْلُغْهُ الْأَحَادِيثُ الصَّحِيحَةُ فِي الْعَصْرِ وَمَذْهَبُهُ اتِّبَاعُ الْحَدِيثِ .
ഇമാം നവവി പറയുന്നു:
“അലിയ്യിബ്‌നു അബൂത്വാലിബ്(റ), ഇബ്‌നുമസ്ഊദ്(റ), അബൂസഈദില്‍ഖുദ്രി(റ) , അബൂ അയ്യൂബ്(റ), അബൂഹുറൈറ(റ), അബീദത്തുസ്സല്‍മാനി(റ), ഖതാദ(റ), ഹസനുല്‍ബസ്വരി(റ), ഇബ്രഹിം നഖഈ(റ), ളഹ്ഹാഖ്(റ), അബൂഹനീഫ അഹ്മദ്ബിനുഹമ്പല്‍, അബൂദാവൂദ് ഇബ്‌നുല്‍മുന്‍ദിര്‍.....എന്നിങ്ങനെയുള്ളവരുടെയെല്ലാം അഭിപ്രായം സ്വലാത്തുല്‍ വുസ്താ എന്നത് അസ്ര്‍ നമസ്‌ക്കാരമാണെന്നതാണ.് ഇമാം തിര്‍മുദിയും പറയുന്നത് ബഹുഭൂരിപക്ഷം മഹാന്‍മാരായ സഹാബത്തിന്റേയും പിന്‍ഗാമികളുടേയും അഭിപ്രായവും ഇതുതന്നെയാണ്. നമ്മുടെ മദ്ഹബില്‍ പെട്ട ഇമാം മാവര്‍ദി പറയുന്നു. ഹദീസ് സ്വഹീഹായി വന്നതിനാല്‍ ഇമാംശാഫിഈ (റ) യുടെയും അഭിപ്രായം സ്വലാത്തുല്‍ വുസ്താ എന്നത് അസ്ര്‍ നമസ്‌ക്കാരമാണെന്നതാണ് . ഇമാം ശാഫിഈ (റ) സ്വലാത്തുല്‍ വുസ്താ എന്നത് സുബ്ഹി നിസ്‌ക്കാരമാണെന്ന് ഖണ്ധിതമായി പറയാന്‍ കാരണം അദ്ദേഹത്തിന് അത് അസര്‍ നിസ്‌ക്കാരമാണെന്ന് പറയുന്ന സ്വഹീഹായ ഹദീസുകള്‍ ലഭിക്കാത്തതിനാലാണ്. ഹദീസിനെ പിന്‍പററലാണ് ഇമാംശാഫിഈയുടെ അഭിപ്രായം.”
( شرح النووي على مسلم » كتاب المساجد ومواضع الصلاة » باب التغليظ في تفويت صلاة العصر )
4. മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം
-------------
മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം അസ്തമന ശോഭ മറയുന്നത് വരെയാണെന്ന് സഹീഹായ ഹധീസുകളിലുണ്ട് .(സ്വഹീഹുമുസ്ലിം ഹദീസ് നമ്പര്‍ : 612 )എന്നാല്‍ ഈ സ്ഥിരപ്പെട്ട കാര്യത്തിനെതിരായി ഇമാം ശാഫി (റ) പറയുന്നത് മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിച് ഉടനെ അല്‍പനേരം മാത്രമാണെന്നാണ്. ഇതിനു മറുപടിയായി ഇമാം നവവി (റ) ശറഹുമുഹദ്ധബില്‍ പറയുന്നത് കാണുക.!
رَوَاهُ مُسْلِمٌ وَسَبَقَ بَيَانُهُ فَإِذَا عُرِفَتْ الْأَحَادِيثُ الصَّحِيحَةُ تَعَيَّنَ الْقَوْلُ بِهِ جَزْمًا ; لِأَنَّ الشَّافِعِيَّ نَصَّ عَلَيْهِ فِي الْقَدِيمِ كَمَا نَقَلَهُ أَبُو ثَوْرٍ وَعَلَّقَ الشَّافِعِيُّ الْقَوْلَ بِهِ فِي الْإِمْلَاءِ عَلَى ثُبُوتِ الْحَدِيثِ ،[ ص: 35 ] وَقَدْ ثَبَتَ الْحَدِيثُ بَلْ أَحَادِيثُ ، وَالْإِمْلَاءُ مِنْ كُتُبِ الشَّافِعِيِّ الْجَدِيدَةِ ، فَيَكُونُ مَنْصُوصًا عَلَيْهِ فِي الْقَدِيمِ وَالْجَدِيدِ ، وَهَذَا كُلُّهُ مَعَ الْقَاعِدَةِ الْعَامَّةِ الَّتِي أَوْصَى بِهَا الشَّافِعِيُّ رَحِمَهُ اللَّهُ أَنَّهُ إذَا صَحَّ الْحَدِيثُ خِلَافَ قَوْلِهِ يُتْرَكُ قَوْلُهُ وَيُعْمَلُ بِالْحَدِيثِ ، وَأَنَّ مَذْهَبَهُ مَا صَحَّ فِيهِ الْحَدِيثُ ، وَقَدْ صَحَّ الْحَدِيثُ وَلَا مُعَارِضَ لَهُ ، وَلَمْ يَتْرُكْهُ الشَّافِعِيُّ إلَّا لِعَدَمِ ثُبُوتِهِ عِنْدَهُ ، وَلِهَذَا عَلَّقَ الْقَوْلَ بِهِ فِي الْإِمْلَاءِ عَلَى ثُبُوتِ الْحَدِيثِ وَبِاَللَّهِ التَّوْفِيقُ .
അര്‍ത്ഥം :
“ മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം ഹ്രസ്സ്വമല്ല. അസ്തമന ശോഭ മറയുന്നത് വരെ അത് നീണ്ടുപോകുമെന്നു മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ വിവരണം മുമ്പ് പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ ആ വിഷയത്തില്‍ ഹദീസുകള്‍ സഹീഹായിട്ടുണ്ട് എന്ന് നീ മനസ്സിലാക്കിയാല്‍ അത് ഉറപ്പിച്ചു പറയല്‍ നിര്‍ണ്‌നിതമായി. കാരണം അബുസൗര്‍ ഉദ്ധരിച്ച പോലെ, ഇമാം ശാഫി (റ) തന്റെ പഴയ അഭിപ്രായത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തെന്നാല്‍ ഈ വിഷയത്തില്‍ ഹദീസ് സ്ഥിരപ്പെടുകയാണെങ്കില്‍ ഞാന്‍ അത് തന്നെ പറയും എന്നൊരു ഉപാധി ഇമാം ശാഫി അദ്ധേഹത്തിന്റെ ഇംലാഅ് എന്ന കിതാബില്‍ പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഒന്നല്ല പല ഹദീസുകളും സ്ഥിരപ്പെട്ടിട്ടുണ്ട് . ഇംലാഅ് എന്ന കിത്താബ് ഇമാം ഷാഫിയുടെ പുതിയതും പഴയതുമായ രണ്ട് അഭിപ്രായങ്ങളും വ്യക്തമാക്കപെട്ട കിതാബുകളില്‍ പെട്ടതാകുന്നു. അപ്പോള്‍ മഗ്‌രിബിന്റെ സമയം വിശാലമാണെന്ന കാര്യം ഇമാം ഷാഫിയുടെ വസിയ്യത്ത് ചെയ്ത ഒരു പൊതുനിയമം ഉള്ളതിനോടോപ്പമാണ്. അദ്ധേഹത്തിന്റെ അഭിപ്രായത്തിനു എതിരായി സഹീഹായ ഹദീസ് വന്നാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം ഉപേക്ഷിച്ച് ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണ്. ഈ വിഷയത്തില്‍ എതിരില്ലാത്ത രൂപത്തില്‍ ഹദീസ് സഹീഹായി വന്നിട്ടുണ്ട്. അതിനെതിരായി ഹദീസ് സ്ഥിരപ്പെട്ടിട്ടുമില്ല. ഇമാം ഷാഫിയുടെ അടുക്കല്‍ ഇത് സ്ഥിരപെടാത്തത് കൊണ്ടാണ് ( മഗ്‌രിബിന്റെ സമയം അസ്തമന ശോഭ മറയുന്നത് വരെ വിശാലമാണെന്നതിനെ ) ഇതിനെ അദ്ദേഹം ഉപേക്ഷിച്ചത്. ”
“ മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം ഹ്രസ്സ്വമല്ല. അസ്തമന ശോഭ മറയുന്നത് വരെ അത് നീണ്ടുപോകുമെന്നു മുസ്ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ വിവരണം മുമ്പ് പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ ആ വിഷയത്തില്‍ ഹദീസുകള്‍ സഹീഹായിട്ടുണ്ട് എന്ന് നീ മനസ്സിലാക്കിയാല്‍ അത് ഉറപ്പിച്ചു പറയല്‍ നിര്‍ണ്‌നിതമായി. കാരണം അബുസൗര്‍ ഉദ്ധരിച്ച പോലെ, ഇമാം ശാഫി (റ) തന്റെ പഴയ അഭിപ്രായത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തെന്നാല്‍ ഈ വിഷയത്തില്‍ ഹദീസ് സ്ഥിരപ്പെടുകയാണെങ്കില്‍ ഞാന്‍ അത് തന്നെ പറയും എന്നൊരു ഉപാധി ഇമാം ശാഫി അദ്ധേഹത്തിന്റെ ഇംലാഅ് എന്ന കിതാബില്‍ പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഒന്നല്ല പല ഹദീസുകളും സ്ഥിരപ്പെട്ടിട്ടുണ്ട് . ഇംലാഅ് എന്ന കിത്താബ് ഇമാം ഷാഫിയുടെ പുതിയതും പഴയതുമായ രണ്ട് അഭിപ്രായങ്ങളും വ്യക്തമാക്കപെട്ട കിതാബുകളില്‍ പെട്ടതാകുന്നു. അപ്പോള്‍ മഗ്‌രിബിന്റെ സമയം വിശാലമാണെന്ന കാര്യം ഇമാം ഷാഫിയുടെ വസിയ്യത്ത് ചെയ്ത ഒരു പൊതുനിയമം ഉള്ളതിനോടോപ്പമാണ്. അദ്ധേഹത്തിന്റെ അഭിപ്രായത്തിനു എതിരായി സഹീഹായ ഹദീസ് വന്നാല്‍ അദ്ധേഹത്തിന്റെ അഭിപ്രായം ഉപേക്ഷിച്ച് ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണ്. ഈ വിഷയത്തില്‍ എതിരില്ലാത്ത രൂപത്തില്‍ ഹദീസ് സഹീഹായി വന്നിട്ടുണ്ട്. അതിനെതിരായി ഹദീസ് സ്ഥിരപ്പെട്ടിട്ടുമില്ല. ഇമാം ഷാഫിയുടെ അടുക്കല്‍ ഇത് സ്ഥിരപെടാത്തത് കൊണ്ടാണ് ( മഗ്‌രിബിന്റെ സമയം അസ്തമന ശോഭ മറയുന്നത് വരെ വിശാലമാണെന്നതിനെ ) ഇതിനെ അദ്ദേഹം ഉപേക്ഷിച്ചത്. ”
(المجموع شرح المهذب » كتاب الصلاة » باب مواقيت الصلاة » أول وقت المغرب إذا غربت الشمس وتكامل غروبها)
5. സുബഹി ബാങ്കിലെ തസ്‌വീബ്
---------
സുബഹി ബാങ്കില്‍ “അസ്സ്വലാതു ഖൈറുന്‍ മിന ന്നൗം” എന്ന് പറയണമെന്ന് നബി (സ) പ്രത്യാകം പറഞ്ഞിട്ടുണ്ട്. (സുനനു അബുദാവൂദ് ഹദീസ് നമ്പര്‍ :500,501) എന്നാല്‍ ഇമാം ശാഫി അദ്ധേഹത്തിന്റെ സുപ്രസിദ്ധ ഗ്രന്ഥമായ അല്‍ ഉമ്മില്‍ പറയുന്നത് സുബഹി ബാങ്കില്‍ അങ്ങനെ വിളിച്ചു പറയല്‍ ഞാന്‍ ഇഷ്ടപെടുന്നില്ല, വെറുക്കുന്നു എന്നാണ്. പ്രസ്തുത ഉദ്ധരണി ആദ്യം കാണുക .
( قَالَ الشَّافِعِيُّ ) وَالْأَذَانُ وَالْإِقَامَةُ كَمَا حُكِيَتْ عَنْ آلِ أَبِي مَحْذُورَةَ فَمَنْ نَقَصَ مِنْهَا شَيْئًا ، أَوْ قَدَّمَ مُؤَخَّرًا أَعَادَ حَتَّى يَأْتِيَ بِمَا نَقَصَ وَكُلُّ شَيْءٍ مِنْهُ فِي مَوْضِعِهِ وَالْمُؤَذِّنُ الْأَوَّلُ وَالْآخِرُ سَوَاءٌ فِي الْأَذَانِ وَلَا أُحِبُّ التَّثْوِيبَ فِي الصُّبْحِ وَلَا غَيْرِهَا ; لِأَنَّ أَبَا مَحْذُورَةَ لَمْ يَحْكِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالتَّثْوِيبِ فَأَكْرَهُ الزِّيَادَةَ فِي الْأَذَانِ وَأَكْرَهُ التَّثْوِيبَ بَعْدَهُ
അര്‍ത്ഥം :
“സുബഹിയുടെ ബാങ്കിലും മറ്റുള്ളവയിലും ‘തസ്‌വീബ് ’ (അസ്സ്വലാതു ഖൈറുന്‍ മിനന്നൗം) പറയുന്നതിനെ ഞാന്‍ ഇഷ്ടപെടുന്നില്ല. നിശ്ചയം അബുമഹ്ദൂറ (റ), നബി (സ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നില്ല. അതിനാല്‍ ബാങ്കില്‍ എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അത് പോലെ അതിന്നു (ഹയ്യ അലല്‍ ഫലാഹ് ) ശേഷം “അസ്സ്വലാതു ഖൈറുന്‍ മിന ന്നൗം” എന്ന് പറയുന്നതിനേയും ഞാന്‍ വെറുക്കുന്നു.”
“സുബഹിയുടെ ബാങ്കിലും മറ്റുള്ളവയിലും ‘തസ്‌വീബ് ’ (അസ്സ്വലാതു ഖൈറുന്‍ മിനന്നൗം) പറയുന്നതിനെ ഞാന്‍ ഇഷ്ടപെടുന്നില്ല. നിശ്ചയം അബുമഹ്ദൂറ (റ), നബി (സ)യില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നില്ല. അതിനാല്‍ ബാങ്കില്‍ എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു. അത് പോലെ അതിന്നു (ഹയ്യ അലല്‍ ഫലാഹ് ) ശേഷം “അസ്സ്വലാതു ഖൈറുന്‍ മിന ന്നൗം” എന്ന് പറയുന്നതിനേയും ഞാന്‍ വെറുക്കുന്നു.”
( الأم للشافعي » كتاب الصلاة » باب جماع الأذان » باب حكاية الآذان )
സുബ്ഹി ബാങ്കല്‍ “അസ്സ്വലാതു ഖൈറുന്‍ മിന ന്നൗം” എന്ന് പറയുന്നത് ഇമാം ശാഫിഈ വെറുക്കന്നു. ഇമാം ശാഫിക്ക് തല്‍സംബനധമായി വന്നിട്ടുള്ള സ്വഹീഹായ ഹദീസുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ നബി(സ) യുടെ ഒരു ചര്യയെ ഇമാം ശാഫിഈ വെറുക്കുമോ..? ഇല്ലേയില്ല. അതിനാല്‍ അദ്ദേഹത്തിന് ആ ഹദീസ് സ്വഹീഹായ നിലക്ക് ബോധ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് മനസ്സിലാക്കാം. എന്നാല്‍ പിന്നീട് ഹദീസ് സഹീഹാണെന്ന് ബോധ്യപ്പെട്ടപോള്‍ ഇമാം ശാഫി തന്നെ ഇത് തിരുത്തികൊണ്ട് തന്റെ 'മുഖ്തസര്‍ മുസനിയില്‍ ' രേഖപ്പെടുത്തുകയും, അത് ശരിവെച്ചു കൊണ്ട് പിന്നീട് വന്ന ഇമാം നവവി തന്റെ ഗ്രന്ഥമായ ശറഹു മുഹദബിലും പറയുകയുണ്ടായി.
فَصْلٌ صَحَّ عَنْ الشَّافِعِيِّ - رَحِمَهُ اللَّهُ - أَنَّهُ قَالَ : إذَا وَجَدْتُمْ فِي كِتَابِي خِلَافَ سُنَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُولُوا بِسُنَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَدَعُوا قَوْلِي ، وَرُوِيَ عَنْهُ : إذَا صَحَّ الْحَدِيثُ خِلَافَ قَوْلِي فَاعْمَلُوا بِالْحَدِيثِ وَاتْرُكُوا قَوْلِي ، أَوْ قَالَ : فَهُوَ مَذْهَبِي ، وَرُوِيَ هَذَا الْمَعْنَى بِأَلْفَاظٍ مُخْتَلِفَةٍ . وَقَدْ عَمِلَ بِهَذَا أَصْحَابُنَا فِي مَسْأَلَةِ التَّثْوِيبِ
" ഇമാം ശാഫി (റ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിരിക്കുന്നു എന്തെന്നാല്‍ അദ്ദേഹം പറയുകയുണ്ടായി : 'എന്റെ ഗ്രന്ഥങ്ങളില്‍ നബി(സ)യുടെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നബി(സ)യുടെ ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. എന്റെ അഭിപ്രായത്തെ അവഗണിക്കുകയും ചെയ്യുക. കാരണം ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. അതിനാല്‍, എന്റെ അഭിപ്രായത്തിന് എതിരായി ഹദീസ് കണ്ടാല്‍ ഹദീസുകൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക;
എന്റെ വാക്കിനെ തള്ളിക്കളയുകയും ചെയ്യുക.'
ഈ ആശയം പല രീതിയില്‍ ഇമാം ശാഫിയില്‍ നിന്നും ഉദ്ധരിക്കുന്നുണ്ട് . ഇമാം ഷാഫിയുടെ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുബഹിബാങ്കിലെ തസ്വീബിന്റെ കാര്യത്തില്‍ നമ്മുടെ ആളുകള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ."
( المجموع شرح المهذب )
ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കില്‍ സഹീഹായ ഹദീസിനോട്പൊരുത്തപ്പെട്ട് നില്‍ക്കുന്നതിനെയാണ് സ്വീകരിക്കേണ്ടത് എന്നത് ഇസ്ലാമിക നിയമമാണ് . അതനുസരിച്ച് അമല്‍ ചെയ്യലാണ് മുസ്ലിംകള്‍ ചെയ്യേണ്ടത്. അതുകൊണ്ടാണല്ലോ സമസ്തക്കാരുടെ പള്ളിയിലടക്കം സുബ്ഹി ബാങ്കില്‍ “അസ്സ്വലാതു ഖൈറുന്‍ മിനന്നൗം” എന്ന് പറയുന്നത്.
അപ്പോള്‍ ചിലവിഷയങ്ങളില്‍ അങ്ങനെയാകാം ,എന്നാല്‍ മറ്റു ചില വിഷയങ്ങളില്‍ അതുപറ്റില്ല എന്നുമുള്ള പിടിവാശി ഉപേക്ഷിച്ച് എല്ലാ വിഷയത്തിലും ഖുര്‍ആനിനോടും സുന്നത്തിനോടും അതിനോട് യോജിച്ച പണ്ഡിതഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. അതിലാകുന്നു നന്മ.
ഇമാം നവവി (റ) പറയുകയുണ്ടായി:
فَإِنَّ الِاقْتِدَاءَ وَالْعَمَلَ إنَّمَا يَكُونُ بِالْأَحَادِيثِ الصَّحِيحَةِ وَأَقْوَالِ الْعُلَمَاءِ ، وَلَا يُلْتَفَتُ إلَى مُحْدَثَاتِ الْعَوَامّ وَغَيْرِهِمْ وَجَهَالَاتِهِمْ .
"നിശ്ചയം പ്രവര്‍ത്തിയും പിന്തുടരലും സ്വഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങള്‍ നിര്‍മ്മിച്ചു ണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്."
( المجموع شرح المهذب )